Metals & Non Metals | Lead | GK Boys

Metals & Non Metals | Lead | GK Boys
ലെഡ് (കറുത്തീയം) (Lead)

പതിനാലാം ഗ്രൂപ്പിൽ പെടുന്ന ഒരു ഘനലോഹമാണ് ലെഡ് അഥവാ കറുത്തീയം. ഈ മൂലകത്തിന്റെ ആംഗ്ലോസാക്സൺ നാമമായ ലെഡിൽ നിന്നാണ് ഇതിനു പേരു ലഭിച്ചത്. Pb എന്ന പ്രതീകം വന്നതാവട്ടെ പ്ലംബം എന്ന ലാറ്റിൻ വാക്കിൽ നിന്നും. ലെഡിന്റെ പ്രധാന അയിരാണ് ഗലീന. പെട്രോളിൽ ആന്റിനോക്കിങ് ഏജൻറ് ആയി വൻ തോതിൽ ഉപയോഗിച്ചിരുന്ന രാസവസ്തുവാണ് ടെട്രാ ഈഥൈൽ ലെഡ് (TEL). ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണുണ്ടാക്കുന്നത്.

ശരീരത്തിൽ ലെഡിന്റെ അളവു കൂടിയാൽ ഉണ്ടാകുന്ന രോഗമാണു പ്ലംബിസം. ടിന്നും ലെഡും ചേർന്നുണ്ടാകുന്ന ലോഹസങ്കരമാണ് സോൾഡർ. ക്രോം ലെഡ്, റെഡ് ലെഡ്, വൈറ്റ് ലെഡ് എന്നിവ വർണവസ്തുക്കളായി ഉപയോഗിക്കുന്നു. ലെഡ് സ്റ്റോറേജ് ബാറ്ററികൾ, വിവിധ ലോഹസങ്കരങ്ങൾ, റേഡിയോ ആക്ടീവ് വികിരണങ്ങളെ തടയുന്ന സ്ക്രീനുകൾ എന്നിവയൊക്കെ നിർമിക്കാൻ ലെഡ് ഉപയോഗിക്കുന്നു. ലിത്താർജ് എന്നറിയപ്പെടുന്നത് ലെഡ് ഓക്‌സൈഡ് ആണ്. റെഡ് ലെഡ് എന്നറിയപ്പെടുന്നത് ട്രൈ ലെഡ് ടെട്രാ ഓക്‌സൈഡ് ആണ്. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്ന സംയുക്തമാണ് ലെഡ് അസറ്റേറ്റ്.
ലീഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഏറ്റവും കൂടുതല്‍ സ്ഥിരതയുള്ള ലോഹം - കറുത്തീയം
■ എക്‌സ്‌ റേ കടന്നു പോകാത്ത ലോഹം - കറുത്തീയം
■ ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം - കറുത്തീയം
■ ലെഡിന്റെ അറ്റോമിക് നമ്പർ - 82
■ ന്യൂക്ലിയർ ശിഥിലീകരണത്തിന്റെ ഫലമായി രൂപംകൊള്ളുന്ന അന്തിമ ഉത്പന്നം - കറുത്തീയം
■ മനുഷ്യന്‌ ഏറ്റവും ഹാനികരമായ ലോഹം - കറുത്തീയം
■ Pb എന്ന പ്രതീകം ഏത്‌ മൂലകത്തിന്റെതാണ്‌ - കറുത്തീയം
■ 'Plumbum' എന്ന ലാറ്റിന്‍ പേര്‌ ഏത്‌ മൂലകത്തിന്റെതാണ്‌ - കറുത്തീയം
■ ഏത്‌ മൂലകം കാരണമാണ്‌ പ്ലംബിസം എന്ന രോഗം ഉണ്ടാകുന്നത്‌ - കറുത്തീയം
■ സോള്‍ഡര്‍ എന്ന ലോഹസങ്കരം ടിന്നും (60%) ഏത്‌ ലോഹവുമായുള്ള സങ്കരമാണ്‌ - ലെഡ് (40%)
■ ഏറ്റവും കുറഞ്ഞ വിദ്യുത്ചാലകതയുള്ള ലോഹം - ലെഡ്
■ ഫ്യൂസ്‌ വയര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം - കറുത്തീയം
■ ആന്റി നോക്കിംഗ്‌ ഏജന്റായി പെട്രോളില്‍ ചേര്‍ത്തിരുന്ന മൂലകം - കറുത്തീയം
■ സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം - ലെഡ്
■ ഏറ്റവും കൂടുതല്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ലോഹം - കറുത്തീയം
■ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ഗലീന - കറുത്തീയം
■ ഏറ്റവും ഉയര്‍ന്ന അണുസംഖ്യയുള്ള Stable മൂലകം - കറുത്തീയം
■ ഏത്‌ ലോഹമാണ്‌ Litharge-ല്‍ അടങ്ങിയിട്ടുള്ളത്‌ - കറുത്തീയം
■ ശതവാഹനരാജാക്കന്‍മാര്‍ ഏത്‌ ലോഹം കൊണ്ടുള്ള നാണയ നിര്‍മാണത്തിനായിരുന്നു പ്രസിദ്ധം - കറുത്തീയം
■ ആണവ നിലയങ്ങളുടെ കവചം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം - കറുത്തീയം
■ വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറന്തള്ളുന്ന ലോഹം - കറുത്തീയം
■ ഈയം എന്നറിയപ്പെടുന്ന ലോഹം? - ലെഡ്
■ റേഡിയോ ആക്റ്റീവ് ആയ യുറേനിയത്തിന് ശോഷണം സംഭവിച്ച് അവസാനം സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറുന്നു. ഏതാണത്? - ലെഡ്
■ സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണവസ്തു - ട്രൈ ലെഡ് ടെട്രാ ഓക്‌സൈഡ് (റെഡ് ലെഡ്)
■ കറുത്തീയം ലയിക്കുന്ന ആസിഡുകൾ - നൈട്രിക് ആസിഡ്, അസറ്റിക് ആസിഡ്
■ ഫ്ലിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം - ലെഡ് ക്രോമേറ്റ്
■ പത്രക്കടലാസുകളിൽ ഉള്ള വിഷലോഹം ഏത്? - ലെഡ്
■ ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം - വൃക്ക
■ പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം - ലെഡ്
■ ഉരുക്കി ശുദ്ധീകരിക്കുന്ന ലോഹങ്ങൾ - ലെഡ്, ടിൻ
■ വാഹനങ്ങളിലും, ഇൻവെർട്ടറുകളിലും, യു.പി.എസിലും ഉപയോഗിക്കുന്ന സെൽ - ലെഡ് സ്റ്റോറേജ് സെൽ (റീചാർജ് ചെയ്യാൻ കഴിയുന്നതാണ്)
■ വൈറ്റ് ലെഡിന്റെ രാസനാമം - ബേസിക് ലെഡ് കാർബണേറ്റ്
■ ക്രോം യെല്ലോ എന്നറിയപ്പെടുന്നത് - ലെഡ് ക്രോമേറ്റ്
■ ലിത്താർജ് എന്നറിയപ്പെടുന്നത് - ലെഡ് മോണോക്‌സൈഡ്
■ ഗലീന എന്നറിയപ്പെടുന്നത് - ലെഡ് സൾഫൈഡ്
■ ശരീരത്തിൽ ലെഡിന്റെ അളവു കൂടിയാൽ ഉണ്ടാകുന്ന രോഗം - പ്ലംബിസം




No comments:

]]>
Powered by Blogger.