List of Chief Ministers of Kerala | Pinarayi Vijayan
പിണറായി വിജയൻ (Pinarayi Vijayan) |
---|
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും മകനായി 1945 മേയ് 24ന് പിണറായി വിജയൻ ജനിച്ചു. എസ്.എഫ്.ഐ യുടെ പൂർവ്വിക സംഘടനയായ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തു. 1967ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്ന് 1970ൽ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ച് വിജയിച്ചു. 1970, 1977, 1991, 1996, 2016, 2021 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു.
1972ൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയൻ 1978ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിലെത്തി. 1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1996-2001ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായി. 1998ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1998 മുതൽ 2015 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. 2016ൽ നടന്ന പതിനാലാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി. 2021ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വീണ്ടും മുഖ്യമന്ത്രിയായി.

പിണറായിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ മുഖ്യമന്ത്രി - പിണറായി വിജയൻ
■ കേരളത്തിന്റെ മുഖ്യമന്ത്രിയായ പന്ത്രണ്ടാമത്തെ വ്യക്തി - പിണറായി വിജയൻ
■ പതിനഞ്ചാം നിയമസഭയിലേക്ക് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം - ധർമ്മടം (കണ്ണൂർ)
■ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി - നാം മുന്നോട്ട്
■ ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി - പിണറായി വിജയൻ

No comments: