Metals & Non Metals | Iron | GK Boys
ഇരുമ്പ് (Iron) |
---|
പുരാതനകാലം തൊട്ടേ മനുഷ്യനു പരിചയമുള്ള മൂലകമാണ് ഇരുമ്പ്. സംക്രമണ ലോഹ മൂലകങ്ങളുടെ കൂട്ടത്തിലാണ് ഇരുമ്പിന്റെ സ്ഥാനം. ഇരുമ്പിന്റെ ലാറ്റിൻ നാമമായ ഫെറം എന്ന വാക്കിൽനിന്നാണ് ഇരുമ്പിന്റെ പ്രതീകമായ Fe വന്നത്. ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, അയൺ പൈറൈറ്റ്സ് എന്നിവയൊക്കെ ഇരുമ്പിന്റെ അയിരുകളാണ്. അടിച്ചു പരത്താനും വലിച്ചുനീട്ടാനുമൊക്കെ കഴിയുന്ന ലോഹമാണ് ഇരുമ്പ്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെയും ലവണാംശത്തിന്റെയും അമ്ലാംശത്തിന്റെയും സാന്നിധ്യം ഇരുമ്പിന്റെ തുരുമ്പിക്കൽ വേഗത്തിലാക്കും.
ഹൈഡ്രേറ്റഡ് ഫെറിക് ഓക്സൈഡ് ആണ് തുരുമ്പ്. രക്തത്തിനു ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റ് ഫർണസിൽ ഹേമറ്റൈറ്റ്, കാർബൺ (കോക്ക്), കാൽസ്യം കാർബണേറ്റ് എന്നിവ ഇട്ട് ചൂടാക്കിയാണ് ഇരുമ്പു വേർതിരിച്ചെടുക്കുന്നത്. ഹേമറ്റൈറ്റിനെ നിരോക്സീകരിച്ചാണ് ഇരുമ്പു നേടിയെടുക്കുന്നത്. ബ്ലാസ്റ്റ് ഫർണസിൽനിന്നു നേരിട്ടു ലഭിക്കുന്ന ഇരുമ്പ് പിഗ് അയൺ എന്നറിയപ്പെടുന്നു. പിഗ് അയോൺ സ്ക്രാപ് അയേണും കോക്കും ചേർത്ത് ഉരുക്കിയാണ് കാസ്റ്റ് അയൺ നിർമിക്കുന്നത്. ഇത് അയൺ വിളക്കു കാലുകൾ, ഗേറ്റ്, ഗ്രിൽ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്നു. എന്നാൽ കാസ്റ്റ് അയൺ കോൺക്രീറ്റിൽ ഉപയോഗിക്കുന്നില്ല. ഇരുമ്പിന്റെ ശുദ്ധമായ രൂപമാണ് റോട്ട് അയൺ.
സ്റ്റീൽ നിർമാണം, കോൺക്രീറ്റ്, ഗർഡർ എന്നിവയിലൊക്കെ ഇരുമ്പ് ഉപയോഗിക്കുന്നു. ഇരുമ്പും കാർബണുമാണ് സാധാരണ സ്റ്റീലിലെ (ഉരുക്കിലെ) ഘടകങ്ങൾ. ഇരുമ്പ്, നിക്കൽ, ക്രോമിയം, കാർബൺ എന്നിവയാണു സ്‌റ്റൈൻലെസ് സ്റ്റീലിലെ ഘടകങ്ങൾ. അമോണിയ നിർമിക്കുന്ന ഹേബർ പ്രക്രിയയിൽ സ്പോഞ്ച് രൂപത്തിലുള്ള ഇരുമ്പാണ് ഉൾപ്രേരകം. ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്ന അയോൺ സംയുക്തമാണ് ഹൈഡ്രേറ്റഡ് ഫെറസ് സൾഫേറ്റ് (FeSO4.7H2O).

ഇരുമ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം - ഇരുമ്പ്
■ ഇരുമ്പിന്റെ അറ്റോമിക് നമ്പർ - 26
■ മണ്ണിന്റെയും പാറയുടെയും ചുവപ്പ് നിറത്തിന് കാരണം ഏത് ലോഹസാന്നിധ്യമാണ് - ഇരുമ്പ് (അയൺ ഓക്‌സൈഡ്)
■ അമോണിയ നിര്‍മാണത്തിനുപയോഗിക്കുന്ന ഉൾപ്രേരകം - ഇരുമ്പ്
■ അയൺ ഉല്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്നത് - ബ്ലാസ്റ്റ് ഫർണസ്
■ ബ്ലാസ്റ്റ് ഫർണസിൽ ഇന്ധനമായി ഉപയോഗിക്കുന്നത് - കാർബൺ
■ ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറംതള്ളുന്ന ഇരുമ്പ് മാലിന്യം ഏത് - പിഗ് അയൺ
■ വ്യാവസായികമായി ഇരുമ്പ് ഉല്പാദിപ്പിക്കപ്പെടുന്നത് ഏത് അയിരിൽ നിന്നാണ് - ഹേമറ്റൈറ്റ്
■ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര് - മാഗ്നറ്റൈറ്റ്
■ ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ലോഹം - ഇരുമ്പ്
■ ഭൂമിയുടെ അകക്കാമ്പില്‍ (ഉൾക്കാമ്പിൽ) ഏറ്റവും കൂടുതലുള്ള ലോഹം - ഇരുമ്പ്
■ നിത്യജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലോഹം - ഇരുമ്പ്
■ സൈന്ധവ സംസ്കാരത്തിന് അജ്ഞാതമായിരുന്ന ലോഹം - ഇരുമ്പ്
■ മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ മൂലകം - ഇരുമ്പ്
■ ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം - റോട്ട് അയൺ (പച്ചിരുമ്പ്)
■ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള മൂലകം - ഇരുമ്പ്
■ Fe എന്ന പ്രതീകം ഏത് മൂലകത്തിന്റെതാണ് - ഇരുമ്പ്
■ സ്റ്റീലിന്റെ ഗുണങ്ങൾക്ക് വ്യത്യാസം വരുത്തുവാൻ ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ - താപോപചാരം
■ താപോപചാരം എത്ര വിധം - മൂന്ന് വിധം (അനീലിങ്, ഹാർഡനിങ്, ടെമ്പറിങ്)
■ ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്നതുവഴി സ്റ്റീലിനെ മൃദുവാക്കുന്ന പ്രക്രിയ - അനീലിങ്
■ ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ പെട്ടെന്ന് തണുപ്പിക്കുന്നതിനായി വെള്ളത്തിലോ, എണ്ണയിലോ മുക്കുന്ന പ്രക്രിയ - ഹാർഡനിങ് (ക്വേഞ്ചിങ്) (സ്റ്റീലിന്റെ കാഠിന്യം കൂട്ടുന്നു)
■ ഹാർഡനിങിനു ശേഷം സ്റ്റീലിനെ വീണ്ടും വായുവിൽ ചൂടാക്കി സാവധാനം തണുപ്പിക്കുന്ന പ്രക്രിയ - ടെമ്പറിങ്
■ ലാറ്റിന്‍ ഭാഷയില്‍ ഫെറം എന്നറിയപ്പെടുന്ന മൂലകം - ഇരുമ്പ്
■ ജലവുമായും ആവിയുമായുമുള്ള സമ്പർക്കത്തിൽ മാറ്റമുണ്ടാകുന്ന ലോഹം - ഇരുമ്പ്
■ ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള മൂലകം - ഇരുമ്പ്
■ ഏതിനൊപ്പം കാര്‍ബണ്‍ ചേര്‍ത്താണ് ഉരുക്ക് നിര്‍മിക്കുന്നത് - ഇരുമ്പ്
■ മൈൽഡ് സ്റ്റീലിലെ കാർബണിന്റെ ശതമാനം - 0.05%-0.2%
■ മീഡിയം സ്റ്റീലിലെ കാർബണിന്റെ ശതമാനം - 0.21%-0.6%
■ ഹൈകാർബൺ സ്റ്റീലിലെ കാർബണിന്റെ ശതമാനം - 0.61%-1.5%
■ കമ്പി, കൃഷി ഉപകരണങ്ങൾ, ദണ്ഡുകൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന സ്റ്റീൽ - മൈൽഡ് സ്റ്റീൽ
■ റെയിൽവേ പാളങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സ്റ്റീൽ - മീഡിയം സ്റ്റീൽ
■ ശസ്ത്രക്രിയ ഉപകരണങ്ങൾ, സ്പ്രിങ്ങുകൾ, ബ്ലേഡ്, കത്തി എന്നിവ നിർമിക്കാനുപയോഗിക്കുന്ന സ്റ്റീൽ - ഹൈകാർബൺ സ്റ്റീൽ
■ ഏത് ധാതുവിന്റെ കുറവാണ് അനീമിയയ്ക്ക് കാരണമാകുന്നത് - ഇരുമ്പ്
■ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഖനനം ചെയ്യപ്പെടുന്ന മൂലകം - ഇരുമ്പ്
■ കോപ്പർ സൾഫേറ്റിൽ നിന്നും കോപ്പർ വേർതിരിക്കുന്നതിനായി ഉപയോഗിക്കുന്ന ലോഹം - ഇരുമ്പ്
■ ഏറ്റവും കൂടിയ തോതിൽ കാർബൺ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ രൂപം - പിഗ് അയൺ
■ ഏതു ലോഹത്തിന്റെ സാന്നിധ്യമാണ് ചൊവ്വ ഗ്രഹത്തിന് ചുവപ്പ് നല്‍കുന്നത് - ഇരുമ്പ്
■ കെട്ടിട നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം - ഇരുമ്പ്
■ ഏതു ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ് - ഇരുമ്പ്
■ ഏത് ലോഹത്തിന്റെ അയിരാണ് മാഗ്നറ്റൈറ്റ് - ഇരുമ്പ്
■ 'ലെയ്‌ത് ബെഡ്' നിർമ്മിക്കുവാൻ ഉപയോഗിക്കുന്നത് - കാസ്റ്റ് അയൺ
■ തുരുമ്പിന്റെ രാസനാമം - ഹൈഡ്രേറ്റഡ് അയൺ ഓക്‌സൈഡ്
■ ഏതു ലോഹത്തില്‍ സിങ്ക് പൂശുന്ന പ്രക്രിയയാണ് ഗാല്‍വനൈസേഷന്‍ - ഇരുമ്പ്
■ ഏത് ലോഹത്തിന്റെ ഓക്സൈഡാണ് ടേപ്പില്‍ ശബ്ദം രേഖപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുന്നത് - ഇരുമ്പ്
■ പെന്‍ഡുലം ക്ലോക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍വാര്‍ ...... ന്റെയും നിക്കലിന്റെയും സംയുക്തമാണ് - ഇരുമ്പ്
■ ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരത്തിന് എന്തുസംഭവിക്കുന്നു - വർധിക്കുന്നു
■ ഭിലായ്, ബൊക്കാറോ, ദുര്‍ഗാപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇരുമ്പ്
■ പാലക് ഇലകളില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ധാതു - ഇരുമ്പ്
■ വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് - അയൺ പൈറൈറ്റ്സ്
■ ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം - സ്റ്റീൽ (ഉരുക്ക്)
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന തുറമുഖം - മർമഗോവ
■ ഒന്നോ ഒന്നിലധികമോ ലോഹങ്ങൾ ചേർത്ത് നിർമിക്കുന്ന സ്റ്റീൽ - അലോയ് സ്റ്റീൽ
■ സ്റ്റീലിന്റെ ഗുണനിലവാരത്തിന് മാറ്റം വരുത്തുന്നതിനായി ചേർക്കുന്ന ലോഹങ്ങൾ - നിക്കൽ, മാംഗനീസ്, ടങ്സ്റ്റൻ, ക്രോമിയം, വനേഡിയം, ടൈറ്റാനിയം
■ സ്റ്റൈൻലെസ്സ് സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, നിക്കൽ, ക്രോമിയം
■ നിക്കൽ സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, നിക്കൽ
■ ഇൻവാർ സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, നിക്കൽ
■ കൊബാൾട്ട് സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, കൊബാൾട്ട്
■ അൽനിക്കോ സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, കൊബാൾട്ട്, അലുമിനിയം, നിക്കൽ
■ ക്രോമിയം - ടങ്സ്റ്റൻ സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, ക്രോമിയം, ടങ്സ്റ്റൻ
■ നിക്രോം സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, നിക്കൽ, ക്രോമിയം
■ ക്രോം സ്റ്റീൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, ക്രോമിയം
■ കോവാർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - ഇരുമ്പ്, നിക്കൽ, കൊബാൾട്ട്
■ ഈ മൂലകത്തിന്റെ അഭാവം മനുഷ്യരിൽ 'അനീമിയ' എന്ന രോഗമുണ്ടാക്കുന്നു. മൂലകമേത്? - ഇരുമ്പ്
■ ഒരു ലോഹത്തിന്റെ സാന്നിധ്യമാണ് രക്തത്തിലെ ഹീമോഗ്ലോബിന് ചുവപ്പുനിറം കൊടുക്കുന്നത്. ലോഹമേത്? - ഇരുമ്പ്

No comments: