Metals & Non Metals | Copper | GK Boys

Metals & Non Metals | Copper | GK Boys
ചെമ്പ് / കോപ്പർ (Copper)

മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹമാണ് ചെമ്പ്. വൈദ്യുത കമ്പികൾ, പാത്രങ്ങൾ, പ്രതിമകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ ഈ ലോഹം ഉപയോഗിക്കുന്നു. ഒരു സംക്രമണ ലോഹമൂലകമാണിത്. ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള ലോഹമാണ് കോപ്പർ. കുപ്രം എന്ന വാക്കിൽനിന്നാണ് Cu എന്ന പ്രതീകം വന്നത്. കോപ്പർ ഗ്ലാൻസ്, കോപ്പർ പൈറൈറ്റ്സ്, മാലക്കൈറ്റ് എന്നിവയൊക്കെ കോപ്പറിന്റെ പ്രധാന അയിരുകളാണ്.

ഉയർന്ന വൈദ്യുതചാലകതയും താപചാലകതയുമുണ്ട് ഈ ലോഹത്തിന്. ചെമ്പിൽ രൂപം കൊള്ളുന്ന ക്ലാവ് രാസപരമായി ബേസിക് കോപ്പർ കാർബണേറ്റ് ആണ്. വിവിധ ലോഹസങ്കരങ്ങളുടെ നിർമാണത്തിൽ കോപ്പർ ഉപയോഗിക്കുന്നുണ്ട്. ചെമ്പും ടിന്നും അടങ്ങുന്ന ലോഹസങ്കരമാണ് ഓട്. ചെമ്പും സിങ്കും അടങ്ങിയ ലോഹസങ്കരമാണ് പിച്ചള. നീലനിറമുള്ള കോപ്പർ സംയുക്തമാണ് ഹൈഡ്രേറ്റഡ് കോപ്പർ സൾഫേറ്റ്. ഇത് ബ്ലൂ വിട്രിയോൾ എന്നും അറിയപ്പെടുന്നു. ചുണ്ണാമ്പും തുരിശുമാണ് ബോർഡോമിശ്രിതം എന്ന കുമിൾനാശിനിയിലെ ഘടകങ്ങൾ. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ നിർമാണം, വയറിങ്, മോട്ടോറുകൾ, ചില യന്ത്രഭാഗങ്ങൾ എന്നിവയിലൊക്കെ കോപ്പർ ഉപയോഗിക്കുന്നു. താപത്തിന്റെയും വൈദ്യുതിയുടെയും നല്ല ചാലകമാണ് ഈ ലോഹം.
ചെമ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാന്‍ മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം - കോപ്പർ
■ മാലക്കൈറ്റ്, കോപ്പർ ഗ്ലാൻസ്, കോപ്പർ പൈറൈറ്റ്സ്, ചാൽക്കോലൈറ്റ് എന്നിവ ഏതിന്റെ അയിരാണ്‌ - കോപ്പർ
■ ജര്‍മന്‍ സില്‍വറില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടക ലോഹം - കോപ്പർ
■ വിഗ്രഹ നിര്‍മാണത്തിന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം - കോപ്പർ
■ ലാറ്റിന്‍ ഭാഷയില്‍ കുപ്രം എന്നറിയപ്പെടുന്ന ലോഹം - കോപ്പർ
■ ഏത്‌ ലോഹത്തിന്റെ പ്രതീകമാണ്‌ Cu - കോപ്പർ
■ ഖേത്രി ഖനിയില്‍ നിന്ന്‌ ലഭിക്കുന്ന ലോഹം - കോപ്പർ
■ പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം - ചെമ്പ് (80%)
■ മധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ്‌ ഖനി ഏത്‌ ലോഹത്തിനാണ്‌ പ്രസിദ്ധം - ചെമ്പ്
■ ജാര്‍ഖണ്ഡിലെ രാഖ ഖനിയില്‍നിന്ന്‌ ലഭിക്കുന്ന ലോഹം - ചെമ്പ്
■ ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം - കോപ്പർ
■ ഇല്‍ത്തുമിഷിന്റെ ജിതല്‍ എന്ന നാണയം എന്തുപയോഗിച്ച്‌ നിര്‍മിച്ചതായിരുന്നു - ചെമ്പ്
■ അസുറൈഇറ്റ്‌ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ - ചെമ്പ്
■ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം - ഓട് (Bronze)
■ ഏത്‌ ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ്‌ വില്‍സണ്‍സ്‌ രോഗം ഉണ്ടാകുന്നത്‌ - ചെമ്പ്
■ പ്രാചീന ഇന്ത്യയില്‍ അയസ്‌ എന്നറിയപ്പെട്ടിരുന്ന ലോഹം - ചെമ്പ്
■ പിച്ചളയുണ്ടാക്കാന്‍ നാകത്തോടൊപ്പം ചേര്‍ക്കുന്ന ലോഹം - ചെമ്പ്
■ വെങ്കലമുണ്ടാക്കാന്‍ വെളുത്തീയത്തോടൊപ്പം ചേര്‍ക്കുന്ന ലോഹം - ചെമ്പ്
■ താമ്രം എന്ന്‌ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ലോഹം - ചെമ്പ്
■ ഏതു ലോഹത്തിലാണ്‌ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ ടോക്കണ്‍ കറന്‍സി നടപ്പാക്കിയത്‌ - ചെമ്പ്
■ താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹം - ചെമ്പ്
■ തുരിശ് ഒരു കുമിൾ നാശിനിയാണ്. ഏത് ലോഹത്തിന്റെ സംയുക്തമാണിത്? - കോപ്പർ
■ തുരിശിന്റെ രാസനാമം? - കോപ്പർ സൾഫേറ്റ്
■ ഇലക്ട്രിക്കൽ പ്ലഗുകളും വാതിൽ പിടികളും മറ്റും നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് പിച്ചള. ഇതിൽ ഏതൊക്കെ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു? - കോപ്പർ, സിങ്ക്
■ വെങ്കലം എന്ന ലോഹസങ്കരത്തിന്റെ പ്രധാന ഘടകങ്ങൾ - കോപ്പർ, ടിൻ
■ ഏതൊക്കെ ലോഹങ്ങൾ ചേർന്നാണ് മാംഗനിൻ ഉണ്ടായിരിക്കുന്നത് - കോപ്പർ, മാംഗനീസ്, നിക്കൽ
■ മാംഗനിൻ ലോഹസങ്കരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം - കോപ്പർ (84%)
■ മാംഗനിൻ നിർമിച്ച ആദ്യ വ്യക്തി - എഡ്വേർഡ് വെസ്റ്റൻ
■ ജർമൻ സിൽവർ ഏതിന്റെയെല്ലാം ലോഹസങ്കരമാണ് - കോപ്പർ, നിക്കൽ, സിങ്ക്
■ റെഡ് ബ്രാസ് എന്നറിയപ്പെടുന്ന ഗൺമെറ്റൽ ഏതിന്റെയെല്ലാം ലോഹസങ്കരമാണ് - കോപ്പർ, ടിൻ, സിങ്ക്
■ പ്രതിമകളും നാണയങ്ങളുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെങ്കലം ഏതിന്റെ ലോകസങ്കരമാണ് - കോപ്പർ
■ കോപ്പറും ടിന്നും ചേർത്ത ഈ ലോഹസങ്കരം മണികൾ നിർമിക്കുവാൻ ഉപയോഗിക്കുന്നു. ഏതാണാ ലോഹസങ്കരം? - ബെൽ മെറ്റൽ
■ കോപ്പറും സിങ്കും ചേർത്ത് നിർമിക്കുന്ന ലോഹസങ്കരം സ്വർണ്ണം പോലെ തോന്നിപ്പിക്കുന്ന ആഭരണം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. ഏതാണാ ലോഹസങ്കരം? - ഡച്ച് മെറ്റൽ
■ വെള്ളിയും കോപ്പറും ചേർത്തുണ്ടാക്കുന്ന ലോഹസങ്കരം? - സ്‌റ്റെർലിംഗ്‌ സിൽവർ
■ വിമാന നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഡെൽറ്റാ മെറ്റലിലെ പ്രധാന ഘടകങ്ങൾ - കോപ്പർ, സിങ്ക്, ഇരുമ്പ്
■ കോപ്പറിന്റെ അറ്റോമിക നമ്പർ - 29




No comments:

]]>
Powered by Blogger.