Rulers of Kerala | Ayilyam Thirunal Rama Varma

Rulers of Kerala | Ayilyam Thirunal Rama Varma
ആയില്യം തിരുനാൾ രാമവർമ്മ (Ayilyam Thirunal Rama Varma)

ജനനം: 1832 മാർച്ച് 14

മരണം: 1880 മെയ് 30

ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ രാജാവ്. രോഗപ്രതിരോധത്തിനായി വാക്‌സിനേഷൻ ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലവും വർക്കല തുരങ്കവും നിർമിച്ചത്. മലയാള നാടകത്തിന് തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. ആധുനിക മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം തുടങ്ങിയവ സ്ഥാപിച്ചു. ആയില്യം തിരുനാൾ രാമവർമ ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്രഗോപുരങ്ങളുടെ നിർമാണം പൂർത്തിയാക്കി.

പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവേ സ്കൂൾ, ട്രെയിനിങ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സിലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം.സി റോഡിന്റെ പണി പൂർത്തിയാക്കിയത് ആയില്യം തിരുനാളിന്റെ കാലത്താണ്. എ.ആർ.രാജരാജവർമ്മ, രാജാ രവിവർമ, കേരള വർമ്മ വലിയകോയിത്തമ്പുരാൻ എന്നിവർ ആയില്യം തിരുനാളിന്റെ സദസ്സിലെ പ്രമുഖരായിരുന്നു. 1880 മെയ് മാസം 30ന് ആയില്യം തിരുനാൾ നാടുനീങ്ങി.

ആയില്യം തിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആയില്യം തിരുനാളിന്റെ ഭരണകാലഘട്ടം - 11860 - 1880
■ തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്റെ അംഗീകാരമായി വിക്ടോറിയ രാജ്ഞിയില്‍ നിന്ന്‌ മഹാരാജ പട്ടം (കൈസർ-ഇ-ഹിന്ദ്) നേടിയ തിരുവിതാംകൂര്‍ രാജാവ് - 1ആയില്യം തിരുനാള്‍ രാമവര്‍മ്മ
■ 1866ൽ ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ് - 1ആയില്യം തിരുനാൾ
■ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത വർഷം - 11861
■ ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ് - 1ആയില്യം തിരുനാൾ
■ കേരളത്തിലെ ആദ്യത്തെ തൂക്കുപാലമായ പുനലൂർ തൂക്കുപാലം നിർമിച്ചത് ഏത് രാജാവിന്റെ കാലത്ത് - 1ആയില്യം തിരുനാൾ (1877)
■ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രധാന മന്ദിരം പണിതീര്‍ത്ത രാജാവ്‌ - 1ആയില്യം തിരുനാൾ
■ വര്‍ക്കല തുരപ്പ്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ നിര്‍മിച്ചത്‌ - 1ആയില്യം തിരുനാൾ
■ പണ്ടാരപാട്ട വിളംബരം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - 1ആയില്യം തിരുനാള്‍ രാമവര്‍മ്മ (1865)
■ ആയില്യം തിരുനാള്‍ ജന്‍മി കുടിയന്‍ വിളംബരം നടത്തിയ വര്‍ഷം - 11867
■ ജന്മി കുടിയാന്‍ വിളംബരത്തിന്റെ പ്രത്യേകത - 1വസ്തുവില്‍ കുടിയാനുള്ള അവകാശം സ്ഥിരത നല്‍കി
■ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഗോവസൂരി പ്രയോഗം ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - 1ആയില്യം തിരുനാൾ
■ തിരുവിതാംകൂറില്‍ (കേരളത്തിലെയും) ആദ്യത്തെ ജനറല്‍ ആശുപ്ത്രി സ്ഥാപിച്ച രാജാവ്‌ - 1ആയില്യം തിരുനാൾ
■ 1861ൽ സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തിയ രാജാവ്‌ - 1ആയില്യം തിരുനാൾ
■ 1866ല്‍ തിരുവനന്തപുരത്ത്‌ ഒരു ആര്‍ട്‌സ്‌ കോളേജ്‌ സ്ഥാപിച്ച രാജാവ്‌ - 1ആയില്യം തിരുനാൾ
■ തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം (സന്ദിഷ്ടവാദി) ഏത്‌ രാജാവിന്റെ കാലത്താണ്‌ - 1ആയില്യം തിരുനാൾ
■ ശംഖുമുഖം കൊട്ടാരം പണികഴിപ്പിച്ച രാജാവ്‌ - 1ആയില്യം തിരുനാൾ
■ ഏത്‌ രാജാവിന്റെ കാലത്താണ്‌ ടി. മാധവരായര്‍ ദിവാന്‍ സ്ഥാനമൊഴിഞ്ഞത്‌ - 1ആയില്യം തിരുനാൾ
■ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി രൂപവത്കരിച്ച രാജാവ്‌ - 1ആയില്യം തിരുനാൾ
■ കേരളവർമ്മ വലിയകോയിത്തമ്പുരാനെ ഹരിപ്പാട് തടവിലാക്കിയ ഭരണാധികാരി - 1ആയില്യം തിരുനാൾ
■ ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത് - 1ആയില്യം തിരുനാൾ
■ തിരുവിതാംകൂര്‍ മാതൃകാ സംസ്ഥാനമെന്ന പേരിനര്‍ഹമായത്‌ ആരുടെ കാലത്താണ്‌ - 1ആയില്യം തിരുനാൾ
■ ഓലയ്ക്കുപകരം കടലാസില്‍ എഴുത്തുകുത്തുകള്‍ പ്രാവര്‍ത്തികമാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ - 1ആയില്യം തിരുനാൾ
■ കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ തിരുവനന്തപുരത്ത് (പൂജപ്പുര) ആരംഭിച്ചത് - 1ആയില്യം തിരുനാൾ
■ ഏത്‌ രാജാവിന്റെ കാലത്താണ്‌ വൈക്കത്ത്‌ പാച്ചു മൂത്തത്‌ തിരുവിതാംകൂര്‍ ചരിത്രം രചിച്ചത്‌ (1867) - 1ആയില്യം തിരുനാൾ
■ തിരുവിതാംകൂറില്‍ ആദ്യമായി നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ചത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ - 1ആയില്യം തിരുനാൾ
■ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വാക്‌സിനേഷൻ ആരംഭിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി - 1ആയില്യം തിരുനാൾ
■ ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ പ്രശസ്തനായ ദിവാന്‍ - 1ടി.മാധവറാവു
■ ടി.മാധവറാവുവിനുശേഷം ദിവാൻ പദവിയിലെത്തിയത് - 1ശേഷയ്യാ ശാസ്ത്രി
■ തിരുവിതാംകൂറില്‍ പൊതുമരാമത്ത്‌ ആരംഭിച്ച വര്‍ഷം - 11860 (ആയില്യം തിരുനാള്‍ രാമവര്‍മ്മ)
■ പുത്തന്‍ കച്ചേരി എന്നറിയപ്പെട്ടിരുന്ന സെക്രട്ടറിയേറ്റ്‌ നിര്‍മ്മിച്ചത്‌ - 1ആയില്യം തിരുനാള്‍
■ സെക്രട്ടറിയേറ്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്തത് - 11869 ഓഗസ്റ്റ് 23
■ തിരുവനന്തപുരത്തെ സ്രെകട്ടറിയേറ്റിന്റെ ശില്പി - 1വില്യം ബാര്‍ട്ടൺ
■ 1874ൽ തിരുവനന്തപുരത്ത്‌ ലോ കോളേജ്‌ ആരംഭിച്ച രാജാവ്‌ - 1ആയില്യം തിരുനാള്‍
■ നേപ്പിയര്‍ മ്യൂസിയം (തിരുവനന്തപുരം) സ്ഥാപിച്ചത്‌ - 1ആയില്യം തിരുനാള്‍
■ തിരുവനന്തപുരത്തെ ആദ്യത്തെ മാനസികരോഗാശുപത്രി ആരംഭിച്ചത്‌ - 1ആയില്യം തിരുനാള്‍
■ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക്‌ സഹായധനം നല്‍കുന്നതില്‍ പ്രാധാന്യ നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി - 1ആയില്യം തിരുനാള്‍
■ തിരുവിതാംകൂറിൽ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത് - 11875ൽ ആയില്യം തിരുനാളിന്റെ കാലത്ത്

No comments:

]]>
Powered by Blogger.