Rulers of Kerala | Uthram Thirunal Marthanda Varma

Rulers of Kerala | Uthram Thirunal Marthanda Varma
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവതി ഭായ് (Uthrittathi Thirunal Gowri Parvathi Bayi)

ജനനം : 1814 സെപ്റ്റംബർ 26

മരണം : 1860 ഓഗസ്റ്റ് 18

സർക്കാരിന്റെ കീഴിലുള്ള അടിമകൾക്കുണ്ടാകുന്ന കുട്ടികൾക്ക് മോചനം നൽകിയതും തിരുവനന്തപുരത്ത് പെൺകുട്ടികൾക്കുവേണ്ടി സ്‌കൂൾ സ്ഥാപിച്ചതും ആദ്യത്തെ പോസ്റ്റോഫീസ് ആലപ്പുഴയിൽ തുറന്നതും ഉത്രം തിരുനാളിന്റെ കാലത്താണ്. 1859ൽ തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും സ്ഥാപിച്ചു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മൃഗശാല ലോകത്തിലെതന്നെ പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ലണ്ടനിൽ നിന്നുള്ള വിദഗ്ധരാണ് മൃഗങ്ങളുടെ കൂടുകൾ നിർമിച്ചത്. അയർലന്റുകാരനായ ജെയിംസ് ഡാറയും ഹെൻറി സ്മെയിലും ചേർന്ന് കേരളത്തിലെ ആദ്യ കയർ ഫാക്ടറി (ഡാറാ സ്മെയിൽ) 1859ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ഉത്രം തിരുനാളിന്റെ കാലത്താണ്.

ഉത്രം തിരുനാളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലഘട്ടം - 1847-1860
■ ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് - ഉത്രം തിരുനാള്‍
■ കേരളത്തിലെ ആദ്യത്തെ തപാലാഫീസ്‌ ആരംഭിച്ച രാജാവ്‌ - ഉത്രം തിരുനാള്‍ (1857) (ആലപ്പുഴ)
■ കേരളത്തിലെ ആദ്യത്തെ തപാലാഫീസ്‌ സ്ഥാപിതമായത് - ആലപ്പുഴ (1857)
■ വൈദ്യശാസ്ത്രം, ശരീരവിജ്ഞാനീയം എന്നീ വിഷയങ്ങളിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ ഭരണാധികാരി - ഉത്രം തിരുനാൾ
■ ആലപ്പുഴയില്‍ കയര്‍ ഫാക്ടറി ആരംഭിച്ച രാജാവ്‌ - ഉത്രം തിരുനാള്‍
■ ആലപ്പുഴയിൽ കയർ വ്യവസായത്തിനു തുടക്കംക്കുറിച്ച വ്യവസായി - ജയിംസ് ഡാറ
■ 1859ൽ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറച്ച്‌ വസ്ത്രധാരണം നടത്തുന്നതിനുള്ള അവകാശം നല്‍കിയത്‌ - ഉത്രം തിരുനാള്‍
■ അടിമകളുടെ മക്കള്‍ക്ക്‌ സ്വാതന്ത്ര്യം അനുവദിക്കുകയും, പെണ്‍കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തതാര് - ഉത്രം തിരുനാള്‍
■ ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ നാലുവിഭാഗങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ ദിവാൻ പേഷ്‌കാർമാരെ നിയമിച്ചത് - ഉത്രം തിരുനാൾ
■ ഉത്രം തിരുനാളിന്റെ നിർദേശമനുസരിച്ച് തിരുവനന്തപുരത്ത് മ്യൂസിയം സ്ഥാപിക്കാനായി കമ്മിറ്റി പ്രവർത്തനമാരംഭിച്ച വർഷം - 1855
■ തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായ വർഷം - 1857
■ തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും സ്ഥാപിച്ചത് - ഉത്രം തിരുനാള്‍ (1859)
■ ഒന്നാം സ്വാതന്ത്ര്യസമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി - ഉത്രം തിരുനാൾ
■ 1859ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്കുവേണ്ടി സ്‌കൂൾ സ്ഥാപിച്ച ഭരണാധികാരി - ഉത്രം തിരുനാൾ
■ സർക്കാരിന്റെ കീഴിലുള്ള അടിമകൾക്കുണ്ടാകുന്ന കുട്ടികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഊഴിയം (കൂലിയില്ലാതെ ജോലി ചെയ്യുന്നത്) നിർത്തലാക്കിയ ഭരണാധികാരി - ഉത്രം തിരുനാൾ
■ കഥകളിയുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് - ഉത്രം തിരുനാൾ

No comments:

]]>
Powered by Blogger.