Daily Current Affairs | 01 April 2024 | GK Boys

01st April Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs | 01 April 2024 | GK Boys
CA-001
KR Meera പ്രഥമ മാധവികുട്ടി പുരസ്‌കാരത്തിന് അർഹയായത്

കെ. ആർ മീര

പ്രഥമ മാധവികുട്ടി പുരസ്കാരം കെ ആർ മീരക്ക് സമ്മാനിക്കുമെന്ന് പുന്നയൂർക്കുളം സാഹിത്യസമിതി കമ്മിറ്റി ചെയർമാൻകെ സച്ചിദാനന്ദൻ അറിയിച്ചു. സാഹിത്യ മേഖലയ്‌ക്ക് മീര നൽകിയ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
CA-002
Bharat Ratna 2024 ഭാരതരത്ന ഏറ്റവും കൂടുതൽ പേർക്ക് നൽകിയ വർഷം

2024 (5 പേർക്ക്)

2024 ഇൽ ഭാരതരത്ന പുരസ്കാരത്തിന് അർഹരായവർ
1. എൽ. കെ അദ്വാനി
2.കർപ്പൂരി ഠാക്കൂർ (മരണാനന്തരം)
3. പി. വി നരസിംഹ റാവു (മരണാനന്തരം)
4. ചരൺ സിംഗ് (മരണാനന്തരം)
5. എം. എസ് സ്വാമിനാഥൻ (മരണാനന്തരം)
CA-003
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പല്ലി

Cnemaspis Vangoghi

ഒരു ഫോണ്‍വിളിയില്‍ വീട്ടിലെ ജോലികള്‍ക്ക് ആളെ നല്‍കാന്‍ കുടുംബശ്രീ. പാചകംമുതല്‍ പ്രസവാനന്തര ശുശ്രൂഷവരെയുള്ള ജോലികള്‍ വിശ്വസിച്ച് ഏൽപ്പിക്കാം. ‘ക്വിക് സെര്‍വ്’ എന്ന ബ്രാന്‍ഡിലാണ് നഗരങ്ങളില്‍ കുടുംബശ്രീയുടെ പുതിയ സേവനം.
CA-004
പാചകം മുതൽ പ്രസവാനന്തര ശുശ്രൂഷ വരെ യുള്ള വീട്ടുജോലികൾക്ക് ആളെ നൽകുന്ന കുടുംബശ്രീയുടെ പദ്ധതി

ക്വിക് സെർവ്

വിൻസന്റ് വാൻഗോഗിൻ്റെ പ്രശസ്ത ചിത്രമായ 'ദ സ്‌റ്റാറി നൈറ്റ്' നെ അനുസ്മരിപ്പിക്കുന്ന നിറം ഉള്ളതു കൊണ്ടാണ് പല്ലിക്ക് ഈ പേര് നൽകിയത്.
CA-005
അടുത്തിടെ, ദ്വീപ് രാഷ്ട്രമായ മഡഗാസ്ക റിൽ വീശിയ ചുഴലിക്കാറ്റ്

ഗമാനേ (Gamane)

ഗമനെ ചുഴലിക്കാറ്റ് വടക്കൻ മഡഗാസ്‌കറിൽ വീശിയടിച്ചതിനെ തുടർന്ന് 11 പേരെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്ര ദ്വീപിനെ മറികടക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു, പക്ഷേ അത് ഗതി മാറി നൂറുകണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു.
CA-006
ഇന്ത്യൻ മഹാസമുദ്രത്തിൽ, അപൂർവയിനം മൂലകങ്ങളുടെ ഖനനത്തിനായുള്ള ഇന്ത്യൻ ദൗത്യം

സമുദ്രയാൻ

ആഴക്കടൽ പര്യവേക്ഷണത്തിനും അപൂർവ ധാതു ഖനനത്തിനുമായി മനുഷ്യരെ കടലിലേക്ക് ആഴത്തിൽ മുങ്ങാവുന്ന വാഹനത്തിൽ അയക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമുദ്രയാൻ ദൗത്യം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യസമുദ്ര ദൗത്യമാണ്.
CA-007
സമുദ്രയാൻ ദൗത്യത്തിൻ്റെ ഭാഗമായി ആഴക്കടൽ ഖനനത്തിനായി ഇന്ത്യ രൂപകൽപ്പന ചെയ്ത പേടകം

മത്സ്യ 6000

സമുദ്രയാൻ ദൗത്യത്തിന് കീഴിലാണ് ഇത് വികസിപ്പിച്ചെടുത്തത്, ആഴക്കടലിൽ മനുഷ്യർക്ക് ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാൻ സൗകര്യമൊരുക്കുന്നു. ആഴക്കടലിൽ 12 മണിക്കൂർ പ്രവർത്തിക്കാനുള്ള ശേഷിയോടെയാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അടിയന്തര ഘട്ടങ്ങളിൽ, മനുഷ്യ സുരക്ഷയ്‌ക്ക് ആവശ്യമായ എല്ലാ നടപടികളും സഹിതം 96 മണിക്കൂർ വരെ പ്രവർത്തിക്കാനും ഇതിന് കഴിയും.
CA-008
2024 ലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റ‌ിവലിന് വേദിയായത്

വർക്കല (തിരുവനന്തപുരം)

2024-ലെ രാജ്യത്തെ ആദ്യത്തെ ആഗോള സർഫിംഗ് ഫെറ്റിയിൽ 65 ആഭ്യന്തര, വിദേശ മത്സരാർത്ഥികൾ പങ്കെടുത്തു. ടൂറിസം വകുപ്പ് വർക്കല ഇടവ ബീച്ചിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ ഞായറാഴ്ച സമാപിച്ചു.
CA-009
കൊച്ചി കായലിൽ സർവീസ് ആരംഭിച്ച രാജ്യത്തെ ഏറ്റവും വലുതും നീളം കൂടിയതുമായ സോളാർ ബോട്ട്

ഇന്ദ്ര

ഇന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ക്രൂയിസ് ബോട്ട് ദിവസവും രണ്ട് സർവീസുകൾ നടത്തും. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സൗരോർജ്ജ ബോട്ട് എന്ന് അവകാശപ്പെടുന്ന ഡബിൾ ഡെക്കർ കപ്പലിന് 100 സീറ്റുകൾ ശേഷിയുണ്ട്, രണ്ടര മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും.
CA-010
ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ആഴ്ച ഒന്നാം റാങ്കിൽ ഇരുന്ന ഇന്ത്യൻ താരങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കിയത്

സാത്വിക് സായി രാജ് - ചിരാഗ് ഷെട്ടി സഖ്യം

ബാഡ്മിൻ്റൺ വേൾഡ് ഫെഡറേഷൻ്റെ (BWF) ലോക റാങ്കിങ്ങിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് ജോഡിയായി ചിരാഗ് ഷെട്ടി-സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി സഖ്യം മാറി.



No comments:

]]>
Powered by Blogger.