Metals & Non Metals | Tin | GK Boys

Metals & Non Metals | Tin | GK Boys
ടിൻ (വെളുത്തീയം)(Tin)

പതിനാലാം ഗ്രൂപ്പിൽ പെടുന്ന ലോഹ മൂലകമാണ് ടിൻ. തകരം, വെളുത്തീയം എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ഈ മൂലകത്തിന്റെ ആംഗ്ലോ സാക്സൺ പേരിൽ നിന്നാണ് ടിൻ എന്ന പേരു വന്നത്. Sn എന്ന പ്രതീകം വന്നതാവട്ടെ ടിന്നിന്റെ ലാറ്റിൻ നാമമായ സ്റ്റാനത്തിൽ നിന്നും. ടിന്നിന്റെ പ്രധാന അയിരാണ് കാസിറ്ററൈറ്റ്. ഉരുക്കി വേർതിരിക്കൽ പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം. ഓട് (ബ്രോൺസ്), സോൾഡർ, വൈറ്റ് മെറ്റൽ, ബെൽ മെറ്റൽ, റോസ് മെറ്റൽ എന്നിവയിലൊക്കെ ടിൻ അടങ്ങിയിട്ടുണ്ട്. മൊസെയ്ക് ഗോൾഡ് എന്നറിയപ്പെടുന്ന ടിൻ സംയുക്തമാണ് സ്റ്റാനസ് സൾഫൈഡ്.

തീരെ മൃദുവായ ലോഹമാണ് വെളുത്തീയം. സാധാരണ കത്തി കൊണ്ട് ഇത് മുറിക്കാം. പ്രാചീനകാലം മുതൽ വെളുത്തീയം മനുഷ്യൻ ഉപയോഗിച്ചു തുടങ്ങിയിരുന്നു. അലങ്കാരവസ്തുക്കളും സ്പൂണും പ്ലേറ്റും മറ്റും ഉണ്ടാക്കാനാണ് അക്കാലത്ത് ഇത് ഉപയോഗിച്ചിരുന്നത്. വെളുത്തീയം ചെമ്പുമായി ചേർന്ന് വെങ്കലമെന്ന കൂട്ടുലോഹമുണ്ടാക്കാൻ പഠിച്ചത് മനുഷ്യപുരോഗതിയിലെ വലിയ നാഴികക്കല്ലാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ, സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ ഉണ്ടാക്കാനാണ് ഇന്ന് ടിൻ കൂടുതലായും ഉപയോഗിച്ചു വരുന്നത്.

വെള്ളവും വായുവുമായുള്ള സമ്പർക്കം കൊണ്ട് കേടാവില്ലെന്നതാണ് ടിന്നിന്റെ ഗുണം. കൂടാതെ ആഹാരപദാർത്ഥങ്ങളിലെ ആസിഡുകൾക്കും ടിന്നിനെ ഒന്നും ചെയ്യാനാകില്ല. കട്ടി കുറവായതിനാൽ സ്റ്റീൽ കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളിൽ വെളുത്തീയം പൂശുകയാണ് സാധാരണ ചെയ്യുന്നത്.
ടിന്നുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഉരുക്കി ശുദ്ധീകരിക്കുന്ന ലോഹം - ടിൻ
■ സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ - 60% ടിൻ, 40% ലെഡ്
■ തകരം, വെളുത്തീയം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - ടിൻ




No comments:

]]>
Powered by Blogger.