Metals & Non Metals | Uranium | GK Boys
യുറേനിയം (Uranium) |
---|
ആറ്റോമിക നമ്പര്‍-92 ആയ യുറേനിയമാണ് പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഏറ്റവും ഒടുവിലത്തെ മൂലകം. 1789ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ എച്ച്. ക്ലാപ്രോത്താണ് യുറേനിയം കണ്ടെത്തിയത്. ഒരു ഗ്രഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ആദ്യ ലോഹമാണിത്. 1781ല്‍ കണ്ടുപിടിക്കപ്പെട്ട യുറാനസിന്റെ പേരില്‍. യുറേനിയത്തിന്റെ ഏറ്റവും പ്രധാന അയിരാണ് "പിച്ച് ബ്ലെന്‍ഡ്". "യെല്ലോ കേക്ക്" എന്നറിയപ്പെടുന്നത് യുറേനിയം ഡൈ ഓക്സൈഡാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യം കസാഖിസ്കാന്‍. കാനഡ രണ്ടാമത്.
ഇന്ത്യയില്‍ യുറേനിയം ഉത്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശിലെ "തുമ്മലപ്പള്ളി" (Tummalapalle) ഖനി യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമാണ്. ആണവോര്‍ജ മേഖലയില്‍ പ്രാധാന്യമുള്ള മറ്റൊരു ലോഹമായ തോറിയത്തിന്റെ ആറ്റോമിക സംഖ്യ 90. കേരളത്തിന്റെ തീരദേശത്തെ കരിമണലില്‍ സമൃദ്ധമായി കാണപ്പെടുന്ന മോണസൈറ്റ് തോറിയത്തിന്റെ ധാതുവാണ്. 1828ല്‍, സ്വീഡീഷ് ശാസ്ത്രജ്ഞനായ ജോന്‍സ് ജെ. ബെര്‍സെലിയസ് ആണ് തോറിയം കണ്ടുപിടിച്ചത്.

യുറേനിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ പ്രതീക്ഷയുടെ ലോഹം - യുറേനിയം
■ അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം - യുറേനിയം
■ ഏറ്റവും സങ്കീർണമായ സ്വാഭാവിക മൂലകം - യുറേനിയം
■ യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് - യെല്ലോ കേക്ക്
■ ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ - യുറേനിയം, തോറിയം, പ്ലൂട്ടോണിയം
■ സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് - U - 235

No comments: