Metals & Non Metals | Cadmium | GK Boys
കാഡ്‌മിയം (Cadmium) |
---|
ഒരു സംക്രമണ ലോഹമൂലകമാണ് കാഡ്‌മിയം. കാഡ്മെയാ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് കാഡ്മിയത്തിനു പേരു ലഭിച്ചത്. കാഡ്‌മിയത്തിന്റെ ഒരു ധാതുവാണ് ഗ്രീനോക്കൈറ്റ് (കാഡ്‌മിയം സൾഫൈഡ്). കലാമിൻ, സിങ്ക് ബ്ലെൻഡ് എന്നിവയിൽ ചെറിയ തോതിൽ കാഡ്‌മിയം അടങ്ങിയിട്ടുണ്ട്. ആണവനിലയങ്ങളിൽ ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്ന നിയന്ത്രണ ദണ്ഡുകളായി കാഡ്‌മിയം ദണ്ഡുകൾ ഉപയോഗിക്കുന്നു. നിക്കൽ കാഡ്‌മിയം ബാറ്ററികൾ, വിവിധ ലോഹസങ്കരങ്ങളുടെ നിർമാണം എന്നിവയിലൊക്കെ കാഡ്‌മിയം ഉപയോഗിക്കുന്നു. സ്റ്റീലിന്റെ നാശനം തടയാനായി അതിൽ ഇലക്ട്രോപ്ലേറ്റിങ്ങിലൂടെ കാഡ്‌മിയത്തിന്റെ ഒരു ആവരണം ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ കാഡ്‌മിയം കൂടിയ അളവിൽ എത്തിയാൽ അത് ഇത്തായ് ഇത്തായ് എന്ന രോഗത്തിനിടയാക്കും.
കാഡ്മിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ കാഡ്മിയതിന്റെ പ്രതീകം - Cd
■ കാഡ്മിയതിന്റെ അറ്റോമിക നമ്പർ - 48
■ കാഡ്മിയതിന്റെ ആപേക്ഷിക അറ്റോമിക മാസ് - 112.411
■ കാഡ്മിയം വിഷബാധ മൂലമണ്ടാകുന്ന രോഗം - ഇത്തായ് ഇത്തായ്
■ കൊക്കോ, ചോക്കളേറ്റ് എന്നിവയിൽ പ്രകൃത്യാതന്നെ അധിക അളവിൽ രണ്ട് ഹെവി മെറ്റലുകൾ കാണപ്പെടുന്നുണ്ട്. ഏതൊക്കെയാണ് അവ - കാഡ്‌മിയം, ലെഡ്
■ സംയുക്തങ്ങളിൽ ലോഹ അയോണുകളുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗമാണ് ഫ്ലെയിം ടെസ്റ്റ്. ഈ ടെസ്റ്റിൽ ചുടുകട്ടയുടെ നിറം കാണിക്കുന്ന ലോഹങ്ങളേത് - കാൽസ്യം, കാഡ്‌മിയം

No comments: