Metals & Non Metals | Iridium | GK Boys

Metals & Non Metals | Iridium | GK Boys
ഇറിഡിയം (Iridium)

തേയ്‌മാനം ഏറ്റവും കുറവുള്ള ലോഹങ്ങളിലൊന്നാണ് ഇറിഡിയം. ആസിഡിനോ മറ്റ് ശക്തിയുള്ള രാസപദാർത്ഥങ്ങൾക്കോ ഇറിഡിയത്തെ ഒന്നും ചെയ്യാനാകില്ല. ഗ്രീക്കുകാരുടെ മഴവിൽ ദേവതയാണ് ഐറിസ്. ഇറിഡിയത്തിന് ആ പേരു കിട്ടിയത് ഐറിസിൽ നിന്നാണ്. ഇറിഡിയം മിശ്രിതങ്ങൾ മഴവില്ല് പോലെ പല വർണ്ണങ്ങളിൽ കാണപ്പെടുന്നതാണ് ഈ പേരു ലഭിക്കാൻ കാരണം. ഛിന്നഗ്രഹങ്ങളിൽ ധാരാളമുള്ള ലോഹമാണ് ഇറിഡിയം. വലിയ ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതാണ് ദിനോസറുകൾ നശിക്കാൻ കാരണമെന്ന് ഒരു വാദമുണ്ട്. ഇതിന് തെളിവായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് ഭൂമിയുടെ പുറംപാളിയിൽ ചിലയിടത്ത് ഇറിഡിയത്തിന്റെ അളവ് കൂടുതലുണ്ടെന്നതാണ്. ഛിന്നഗ്രഹങ്ങൾ പതിച്ചതുകൊണ്ടാവാം ഇറിഡിയത്തിന്റെ അളവ് കൂടുതൽ എന്നാണ് അവരുടെ വാദം. വാഹനത്തിലെ സ്പാർക് പ്ലഗ്ഗുകൾ നിർമിക്കാൻ ഇറിഡിയം ഉപയോഗിക്കാറുണ്ട്.
ഇറിഡിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ വെള്ളം, ആസിഡ്, രാസവസ്തുക്കൾ എന്നിവയെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന (തുരുമ്പിക്കാത്ത) ലോഹം ഏത് - ഇറിഡിയം
■ ഇറിഡിയതിന്റെ പ്രതീകം - Ir
■ ഇറിഡിയതിന്റെ അറ്റോമിക നമ്പർ - 77
■ മഴവിൽ ലോഹം എന്നറിയപ്പെടുന്നത് - ഇറിഡിയം
■ ഏറ്റവും കുറഞ്ഞ തോതില്‍ ദ്രവിച്ചു പോകുന്ന ലോഹം - ഇറിഡിയം
■ വാഹനത്തിലെ സ്പാർക് പ്ലഗ്ഗുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം - ഇറിഡിയം




No comments:

]]>
Powered by Blogger.