Metals & Non Metals | Chromium | GK Boys

Metals & Non Metals | Chromium | GK Boys
ക്രോമിയം (Chromium)

ഉയർന്ന കാഠിന്യമുള്ള ഒരു സംക്രമണ ലോഹമൂലകമാണ് ക്രോമിയം. ഗ്രീക്ക് ഭാഷയിൽ നിറം എന്നർഥം വരുന്ന ക്രോമ എന്ന വാക്കിൽ നിന്നാണു ക്രോമിയം എന്ന പേരു വന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ, ക്രോം സ്റ്റീൽ തുടങ്ങിയ സങ്കര സ്റ്റീലുകളുടെ നിർമാണം, ക്രോം പ്ലേറ്റിങ് എന്നിവയിൽ ക്രോമിയം ഉപയോഗിക്കുന്നു. ക്രോമിയത്തിന്റെ പ്രധാന അയിരാണ് ക്രോമൈറ്റ്. നല്ല ഓറഞ്ച് നിറമുള്ള സംയുക്തങ്ങളാണ് പൊട്ടാസ്യം ഡൈക്രോമേറ്റ്, അമോണിയം ഡൈക്രോമേറ്റ് എന്നിവ. മഞ്ഞനിറമുള്ള ക്രോമിയം സംയുക്തങ്ങളാണ് ലെഡ് ക്രോമേറ്റ്, ക്രോം യെല്ലോ എന്നിവ.
ക്രോമിയംമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
■ ക്രോമിയത്തിന്റെ പ്രതീകം - Cr
■ ക്രോമിയത്തിന്റെ അറ്റോമിക നമ്പർ - 24
■ ക്രോമിയത്തിന്റെ ആപേക്ഷിക അറ്റോമിക് മാസ് - 51.996
■ ഉരുക്കിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്ത് ഉണ്ടാക്കുന്ന ലോഹം - സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍
■ ലോഹസങ്കരമായ നിക്രോമിന്റെ ഘടകമൂലകങ്ങൾ - നിക്കൽ, ഇരുമ്പ്, ക്രോമിയം
■ നിക്രോമിന്റെ ഉപയോഗം - ഹീറ്റിങ് എലമെന്റ്
■ സ്റ്റെയിന്‍ലെസ്‌ സ്റ്റീലില്‍ മൂന്ന്‌ ലോഹങ്ങളാണുള്ളത്‌. അവ ഏതൊക്കെ? - ഇരുമ്പ്, ക്രോമിയം, നിക്കൽ
■ നിക്കലും ക്രോമിയവും പ്രധാനമായി വരുന്ന ഈ ലോഹസങ്കരം ഇലക്ട്രിക്‌ ഹീറ്ററുകളുടെ ഫിലമെന്റുകള്‍ ഉണ്ടാക്കാന്‍ ധാരാളമായി ഉപയോഗിക്കുന്നു. ഏതാണ്‌ ഈ ലോഹസങ്കരം? - നിക്രോം




No comments:

]]>
Powered by Blogger.