Kumbla Kingdom | Kingdoms of Kerala

Kumbla Kingdom | Kingdoms of Kerala
കുമ്പള രാജവംശം
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ രാജവംശമാണ് കുമ്പള. ഈ രാജ്യത്തിന്റെ വടക്കേ അതിർത്തി കുമ്പളയും തെക്കേ അതിർത്തി ചന്ദ്രഗിരിപ്പുഴയുമാണ്. ഇന്നത്തെ കാസർഗോഡ് താലൂക്കിന്റെ ഭൂരിഭാഗവും ഈ രാജ്യത്ത് ഉൾപ്പെട്ടിരുന്നു. മായ്പ്പാടിയിലായിരുന്നു കോവിലകം. വിവിധ കാലഘട്ടങ്ങളിൽ വിജയനഗര രാജാക്കന്മാരും ഇക്കേരി നായിക്കന്മാരും കുമ്പള രാജ്യം ആക്രമിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കുമ്പള പിന്നീട് ബ്രിട്ടീഷ് അധീനത്തിലുള്ള കനറയിൽ ലയിച്ചു. കുമ്പള രാജവംശത്തിൽ മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്. പുരുഷന്മാർ നായർ പ്രഭുഭവനങ്ങളിൽ നിന്നുമാണ് വിവാഹം കഴിച്ചിരുന്നത്. ഇവരുടെ മക്കളെ തമ്പാൻമാർ എന്നാണ് വിളിച്ചിരുന്നത്. കോവിലകത്തെ മൂത്ത സ്ത്രീ തുളു ബ്രാഹ്മണനെയാണ് ഭർത്താവായി സ്വീകരിക്കുക.

അവരുടെ മൂത്ത മകൾ കുടുംബപരമ്പര നിലനിർത്തുന്നു. കുമ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള ആരിക്കാടി വില്ലേജിൽ മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഒരു ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിൽ ഭഗവതിയുടെയും ആലിമൂസ എന്ന മുസ്ലിം സിദ്ധന്റെയും പ്രതിഷ്ഠകളുണ്ട്. പണ്ടുമുതലേ ഈ പ്രദേശത്തുകാരുടെ പ്രധാന വിനോദം കോഴിപ്പോരാണ്. ആരിക്കാട്ടിൽ വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.

No comments:

]]>
Powered by Blogger.