Thalappilly Kingdom | Kingdoms of Kerala

Thalappilly Kingdom | Kingdoms of Kerala
തലപ്പിള്ളി രാജവംശം
തലപ്പിള്ളി രാജ്യം ആദ്യകാലത്ത് വളരെയേറെ വിസ്തൃതവും സമ്പന്നവുമായ രാജ്യമായിരുന്നു. ഇന്നത്തെ തലപ്പിള്ളി താലൂക്കും അതിനും പുറമേ പൊന്നാനി മുതൽ ചേറ്റുവാ വരെയുള്ള കടലോര പ്രദേശങ്ങളും അടങ്ങിയതായിരുന്നു തലപ്പിള്ളി രാജ്യം. സംസ്കൃതത്തിൽ ഈ രാജ്യത്തിന്റെ പേര് ശിരോ വിഹാരം എന്നായിരുന്നു. ഇവരെ ചിറ്റിലപ്പിള്ളി രാജാക്കന്മാരെന്നും വിളിച്ചിരുന്നു. മൂത്തയാൾ കക്കാട് കരണവപ്പാട്. കക്കാട് അയിനിക്കൂറ്, മണക്കുളം, പുന്നത്തൂർ എന്നീ ശാഖകളുണ്ട് ഈ രാജാവംശത്തിന്. അയിനിക്കൂറിന്റെ പിന്തുടർച്ചക്കാരാണ് ചെറളയം. പുന്നത്തൂർ നമ്പിടിമാരുടെ സ്ഥലത്തിന് മാടപ്പാട് എന്നു പറയും. സാമൂതിരി തലപ്പിള്ളി കീഴടക്കിയപ്പോൾ പുന്നത്തൂർ കൂറ് പ്രഖ്യാപിച്ച് സാമന്തനായി. മറ്റുള്ളവർ കൊച്ചിയോടു ചേർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ കക്കാട് ശാഖ കുറ്റിയറ്റു. സ്വത്ത് മറ്റു മൂന്ന് ശാഖക്കാരും വീതിച്ചെടുത്തു.

കൊച്ചിരാജാവിന്റെ വടക്കൻ പ്രദേശങ്ങളിലെ സൈന്യങ്ങളുടെ നായകനായിരുന്നു കക്കാട് കാരണവർ. ഇന്നത്തെ ചാവക്കാട് താലൂക്കിന്റെ ഭൂരിഭാഗവും, കക്കാട്, കുന്നുകുളം, ചിറ്റിലപ്പള്ളി മുതലായ സമീപപ്രദേശങ്ങളുമായിരുന്നു പുന്നത്തൂർ നമ്പിടിയുടെ കീഴിൽ. ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലായിരുന്നു കോവിലകം. പുന്നത്തൂർ കോട്ടയാണ് ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളമാക്കി മാറ്റിയിരിക്കുന്നത്. തലപ്പിള്ളി ശാഖകളിൽ ഏറ്റവും ചെറുത് മണക്കുളമായിരുന്നു. ഈ താവഴിയിലെ മൂത്തയാളെ കണ്ടൻകോതയെന്നും ശ്രീകണ്ഠനെന്നും പറയും. ഈ സ്വരൂപത്തിൽ നിന്നുണ്ടായതാണ് ചിറ്റത്തൂർ ശാഖ.

No comments:

]]>
Powered by Blogger.