Indian States - Uttarakhand | GK Boys

Indian States - Uttarakhand | GK Boys
ഉത്തരാഖണ്ഡ് (Uttarakhand)
തലസ്ഥാനംഡെറാഡൂൺ
സംസ്ഥാന മൃഗം കസ്തൂരി മാൻ
സംസ്ഥാന പക്ഷി ഹിമാലയൻ മൊണാൽ
വിസ്തീർണ്ണം 53,484 ചകിമീ
ജനസംഖ്യ 1,00,86,292
ജനസാന്ദ്രത 189 / ചകിമീ
സ്ത്രീപുരുഷ അനുപാതം 963/1000
സാക്ഷരത 79.63%
ഭാഷകൾ ഹിന്ദി, ഗഡ്വാളി, കുമൗണി, ഇംഗ്ലീഷ്
ലോക്സഭാ സീറ്റുകൾ 5
രാജ്യസഭാ സീറ്റുകൾ 3
അസംബ്ലി സീറ്റുകൾ 70
ജില്ലകൾ 13

ചരിത്രം
കേദാർഖണ്ഡ്, ഹിമവന്ത്, മാനസ് ഖണ്ഡ് എന്നീ പേരുകളിലാണ് ഉത്തരാഖണ്ഡ് പ്രദേശം പ്രാചീന ഗ്രന്ഥങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2000 നവംബര്‍ ഒൻപതിന് ഉത്തർപ്രദേശിനെ വിഭജിച്ചാണ് ഉത്താരാഖണ്ഡ് നിലവിൽ വന്നത്. അന്ന് ഉത്തരാഞ്ചൽ സംസ്ഥാനം എന്നായിരുന്നു പേർ. ഇന്ത്യയിലെ 27 –ാമത്തെ സംസ്ഥാനം. 2007 ൽ ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്താരാഖണ്ഡ് എന്നാക്കി.

ഫൂൽദേവി – ചൈത്രമാസത്തിലെ ആദ്യ ദിവസം ആഘോഷിക്കുന്നു. യുവതികൾ താമ്പാളത്തിൽ അരിയും ശർക്കരയുമായി ഓരോ വീട്ടിലും കയറി സമ്പദ്സമൃദ്ധിക്കായി പ്രാർത്ഥിക്കുന്നു

ഹരേല – ശ്രാവണ മാസത്തിലെ ആദ്യദിവസം ആഘോഷിക്കുന്നു. ഹരേലയ്ക്കു പത്തു ദിവസം മുൻപ് അഞ്ചോ ആറോ വിത്ത് കുട്ടയിൽ മണ്ണിട്ടു മുളപ്പിക്കുന്നു. ഹരേലയ്ക്കു തലേന്ന് ശിവന്റെയും പാർവതിയുടെയും വിഗ്രഹത്തിനു മുകളിൽ മുളച്ച ചെടികൾ കിരീടമായി ചൂടിക്കുന്നു.

ജിം കോർബറ്റ് നാഷണൽ പാർക്ക് – ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ നാഷണൽ പാർക്കാണിത്. 1936 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം നൈനിറ്റാൾ ജില്ലയിലാണ്. ഈ പാർക്കിൽ 586 ഇനം പക്ഷികൾ ഉണ്ടെന്നു കണക്കാക്കുന്നു.

നൈനിറ്റാൾ – ഏഴു കുന്നുകളാൽ ചുറ്റപ്പെട്ട നൈനിറ്റാളിലെ തടാകം വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ‘തടാകജില്ല’ എന്ന വിശേഷണം നൈനിറ്റാളിനുണ്ട്.

ഋഷികേശ് – ഋഷികേശിനെ ‘ലോകത്തിന്റെ് യോഗ തലസ്ഥാനം’ എന്നു വിശേഷിപ്പിക്കുന്നു.

സുന്ദർലാൽ ബഹുഗുണ – പ്രശസ്ത ഗാന്ധിയൻ, ചിപ്കോ പ്രസ്ഥാനത്തിന്റെക ഉപജ്ഞാതാവ്. ഹിമാലയത്തിലെ വനസംരക്ഷണത്തിനായി ദീർഘകാലം പ്രവർത്തിച്ചു. 2009 ൽ രാഷ്ട്രം പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

ദേവഭൂമി – ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ‘ദേവഭൂമി’ എന്നു വിശേഷിപ്പിക്കാറുണ്ട്.

ചതുർധാമങ്ങൾ – ‘ചതുർധാമങ്ങൾ’ എന്നറിയപ്പെടുന്ന യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നിവ ഉത്തരാഖണ്ഡിലാണ്.

ഹരിദ്വാർ – ‘ഈശ്വരനിലേക്കുള്ള കവാടം’ എന്നാണ് ഹരിദ്വാർ എന്ന വാക്കിനർഥം.

ഉത്തരാഖണ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത് - ഉത്തരാഖണ്ഡ്
■ നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് - ഉത്തരാഖണ്ഡ്
■ പൂക്കളുടെ താഴ്വര ഏതു സംസ്ഥാനത്താണ് - ഉത്തരാഖണ്ഡ്
■ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി - കാഞ്ചൻ ഭട്ടാചാര്യ (ഉത്തരാഖണ്ഡ്)
■ ഇന്ത്യയിലെ ആദ്യത്തെ വനിത വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
■ ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത് - ഉത്തരാഖണ്ഡ്
■ ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്
■ 2013 ലെ പ്രളയകാലത്ത് ഉത്തരാഖണ്ഡിൽ ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ റാഹത്ത്
■ 2013 ലെ പ്രളയകാലത്ത് ഉത്തരാഖണ്ഡിൽ ഇന്ത്യൻ കരസേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ ഗംഗാപ്രഹാർ
■ അൽമോറ സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്ത് - ഉത്തരാഖണ്ഡ്
■ ഇന്ത്യയിലെ എത്രമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് - 27
■ ഹരിദ്വാർ, ഋഷികേശ്, ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ തീർഥാടന കേന്ദ്രങ്ങൾ ഏത് സംസ്ഥാനത്താണ് - ഉത്തരാഖണ്ഡ്
■ ശങ്കരാചാര്യർ വടക്കേന്ത്യയിൽ സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതിചെയ്യുന്നതെവിടെ - ബദരീനാഥ്
■ ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല - ഗോവിന്ദ് വല്ലഭ്പന്ത് കാർഷിക സർവകലാശാല
■ ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല സ്ഥാപിതമായത് എവിടെ - പന്ത്നഗർ (ഉദ്ധം സിങ് നഗർ)
■ ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമിയുടെ പ്രഥമ വനിത ഡയറക്ടർ - ഉപ്മാ ചൗധരി
■ രാജാജി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് - ഉത്തരാഖണ്ഡ്
■ അടുത്തിടെ ഒഴുക്കുന്ന ഭക്ഷണശാലയിൽ മന്ത്രിസഭായോഗം നടത്തിയ സംസ്ഥാനം - ഉത്തരാഖണ്ഡ്
■ ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം - ഹരിദ്വാർ
■ ഗംഗ എവിടെവച്ചാണ് സമതലത്തിൽ പ്രവേശിക്കുന്നത് - ഹരിദ്വാർ
■ 1902-ൽ സ്വാമി ശ്രദ്ധാനന്ദ സ്ഥാപിച്ച ഗുരുകുൽ കാംഗ്രി സർവകലാശാലയുടെ ആസ്ഥാനം - ഹാരിദ്വാർ
■ 1983-ൽ ഇന്ദിരാഗാന്ധി എവിടെയാണ് ഭാരത് മാതാ ക്ഷേത്രം ഉദ്‌ഘാടനം ചെയ്തത് - ഹരിദ്വാർ
■ ഹിന്ദുമഹാസഭ രൂപംകൊണ്ടപ്പോൾ ആസ്ഥാനം എവിടെയായിരുന്നു - ഹരിദ്വാർ
■ ഗംഗാദ്വാര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം - ഹരിദ്വാർ
■ സപ്തർഷി ആശ്രമം എവിടെയാണ് - ഹരിദ്വാർ
■ ഗംഗ കനാൽ ശൃംഖല ആരംഭിക്കുന്നതെവിടെയാണ് - ഹരിദ്വാർ
■ കേദാർനാഥിലെ ആരാധനാമൂർത്തി - ശിവൻ
■ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ ആസ്ഥാനം - ഡെറാഡൂൺ
■ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ
■ റോബേഴ്‌സ് ഗുഹ എവിടെയാണ് - ഡെറാഡൂൺ
■ ജോലി ഗ്രാൻഡ് എയർപോർട്ട് എവിടെയാണ് - ഡെറാഡൂൺ
■ ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം എവിടെയാണ് - ഡെറാഡൂൺ
■ ഡൂൺ സ്കൂൾ എവിടെയാണ് - ഡെറാഡൂൺ
■ സ്കൂൾ സിറ്റി എന്നറിയപ്പെടുന്നത് - ഡെറാഡൂൺ
■ സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - ഡെറാഡൂൺ
■ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് - നെതർലൻഡ്‌സ്‌
■ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ് - ഡെറാഡൂൺ
■ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം - ഡെറാഡൂൺ
■ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ
■ ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് - ഡെറാഡൂൺ
■ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് - ഡെറാഡൂൺ
■ മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച എയർപോർട്ട് - ജോളിഗ്രാന്റ് എയർപോർട്ട് (ഡെറാഡൂൺ)
■ ഇന്ത്യയിലെ ആദ്യ ടൈഗർ റിപ്പോസിറ്ററി - വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് (ഡെറാഡൂണിൽ)
■ ഏഷ്യയിലെ ഏറ്റവും പഴയ എഞ്ചിനീയറിംഗ് കോളേജ് എവിടെയാണ് - റൂർക്കി (1847)
■ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം - തുംഗനാഥ് ക്ഷേത്രം
■ പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പൂന്തോട്ടം - ബുഗ്യാൽസ്
■ ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ - നൈനിറ്റാൾ, അൽമോറ, ഡെറാഡൂൺ
■ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന കൊടുമുടികൾ - നന്ദാദേവി, റിഷിപഹാർ, ചൗധര
■ 'സുഖവാസ കേന്ദ്രങ്ങളുടെ റാണി', 'ഇന്ത്യൻ മലകളുടെ റാണി' എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം - മസൂറി
■ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം - നൈനിറ്റാൾ
■ സംസ്ഥാനത്തെ എല്ലാ ജലകായികമേളകളും നിരോധിച്ച ഹൈക്കോടതി - ഉത്തരാഖണ്ഡ്
■ ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നത് - നൈനിറ്റാൾ
■ ലോകത്തിന്റെ 'യോഗാതലസ്ഥാനം' എന്നറിയപ്പെടുന്ന നഗരം - ഋഷികേശ്
■ ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്‌കോപ്പ് - ARIES (Aryabhatta Research Institute of Observational Sciences, Devasthal)

No comments:

]]>
Powered by Blogger.