Indian States - Tripura | GK Boys

ത്രിപുര (Tripura)
തലസ്ഥാനംഅഗർത്തല
സംസ്ഥാന മൃഗം ഭായ്റി കുരങ്ങ്
സംസ്ഥാന പക്ഷി ഗ്രീൻ ഇംപീരിയൽ പീജിയൺ
വിസ്തീർണ്ണം 10,491,69 ചകിമീ
ജനസംഖ്യ 36,73,917
ജനസാന്ദ്രത 350 / ചകിമീ
സ്ത്രീപുരുഷ അനുപാതം 969/1000
സാക്ഷരത 87.75%
ഭാഷ ബംഗാളി, കൊക്ബരക്
ലോക്സഭാ സീറ്റുകൾ 2
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 60
ജില്ലകൾ 8

ചരിത്രം
ത്രിപുര എന്നാൽ മൂന്ന് നഗരങ്ങൾ. മഹാഭരത്തിലും പുരാണങ്ങളിലും ത്രിപുരയെക്കുറിച്ച് പരാമർശമുണ്ട്. ത്രിപുര രാജാവിന്റെ ചരിത്രം വിവരിക്കുന്ന രാജ്മാല എന്ന ഗ്രന്ഥത്തിൽനിന്നു ത്രിപുരയുടെ പഴയകാല ചരിത്രം ലഭിക്കുന്നു.

ത്രിപുര രാജാക്കൻമാരുടെ പേരിനൊപ്പം നാമവിശേഷണമായി ഫ എന്നു ചേർത്തിരുന്നു. പിതാവ് എന്നാണിതിനർഥം.

19-ാം നൂറ്റാണ്ടിൽ ബ്രട്ടീഷ് ഇന്ത്യയുടെ ഭരണപരമായ സംവിധാനം സ്വീകരിച്ച മഹാരാജബീർ ചന്ദ്രകിഷോർ മാണിക്യബഹാദുർ ത്രിപുരയെ ആധുനികതയിലേക്കുയർത്തി.

1949 ഒക്ടോബർ 15ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1956 ൽ കേന്ദ്രഭരണപ്രദേശമായി. 1972 ജനുവരിയിൽ സംസ്ഥാനപദവി ലഭിച്ചു.

ഗരിയ – ഏപ്രില്‍ മാസം ഏഴാം തീയതിയാണ് ഗോത്രവർഗക്കാർ ഗരിയ പൂജ നടത്തുന്നത്. ഇതൊരു കൊയ്ത്തുത്സവമാണ്. ഗരിയ ഭഗവാന്റെ മുന്നിൽ ആളുകൾ പാട്ടും നൃത്തവുമായി കൂടുന്നു. മുളക്കമ്പുകൾ അലങ്കരിച്ച് അതിനെയാണു പൂജിക്കുന്നത്.

ദീപ കർമാക്കർ – 2016 ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്ത ജിംനാസ്റ്റിക് താരം നാലാം സ്ഥാനം ലഭിച്ചു.

കുഞ്ചബൻ കൊട്ടാരം – ഉജ്ജയന്താ കൊട്ടാരത്തിന് ഒരു കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം. ബിരേന്ദ്ര കിഷോർ മാണിക്യ 1917ൽ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇന്നിത് ത്രിപുര ഗവർണറുടെ വസതിയാണ്.

പിലാക് – ഏഴാം നൂറ്റാണ്ടിലെ രാജവംശം പണികഴിപ്പിച്ച ചില പ്രതിമകളും കൊത്തുപണികളും ഇവിടെ കാണാം.

നിർമഹൽ – നീർമഹാൽ എന്നാൽ വെള്ളത്തിലെ കൊട്ടാരം. രുദ്രസാഗർ തടാകത്തിലാണ് ഈ കൊട്ടാരം പണിതിട്ടുള്ളത്. അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെ മേഖറിലാണ് ഈ കൊട്ടാരം. വേനൽക്കാല വസതിയായിട്ടാണ് ഇതു നിർമിച്ചിരിക്കുന്നത്.

ഉജ്ജയന്താ കൊട്ടാരം – ത്രിപുര ഭരിച്ചിരുന്ന മഹാരാജാ രാധാകിഷോർ മാണിക്യം. 1899 നും 1901 നും ഇടയിൽ പണികഴിപ്പിച്ചതാണ് അഗർത്തലയിലെ ഈ കൊട്ടാരം ഒരു തടാകക്കരയിലാണ് മനോഹരമായ ഈ സൗധം. 1972-73 കാലഘട്ടത്തിൽ ഗവൺമെന്റ് ഈ കെട്ടിടം വാങ്ങി. അന്ന് അസംബ്ലി കൂടിയിരുന്നത് ഇവിടെയാണ്. ഇപ്പോൾ മ്യൂസിയമായി മാറ്റിയിരിക്കുന്നു.

ത്രിപുരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം
■ ഇന്ത്യയിലെ സപ്തസഹോദരിമാരിൽ ഏറ്റവും ചെറിയ സംസ്ഥാനം
■ ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്
■ 'ഉജ്ജയന്ത കൊട്ടാരം' സ്ഥിതിചെയ്യുന്നത്
■ ത്രിപുര സുന്ദരി ക്ഷേത്രം ഏത് സംസ്ഥാനത്ത്
■ ഉനകോടി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്
■ ത്രിപുരയിൽ ബ്രിട്ടീഷിന്ത്യയിലെപോലെത്തെ ഭരണ സംവിധാനം ഏർപ്പെടുത്തിയ രാജാവ് - മഹാരാജ മാണിക്യ ബഹാദൂർ
■ ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത് - ടോങ്
■ ദുംബോർ തടാകം ഏത് സംസ്ഥാനത്ത്
■ ബരാമതി കൊടുമുടി സ്ഥിതിചെയ്യുന്നത്
■ തൃഷ്ണ വന്യജീവിസങ്കേതം, പങ്കുയി നാഷണൽ പാർക്ക്, ഗുംതി വന്യജീവി സങ്കേതം, സെപാഹിജാല വന്യജീവി സങ്കേതം എന്നിവ ഏത് സംസ്ഥാനത്ത്
■ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ
■ മൂന്നുവശവും അയൽരാജ്യതാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം
■ ത്രിപുരയിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന - നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര
■ മേഘാലയ, ത്രിപുര, മണിപ്പൂർ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം - 2013
■ ത്രിപുരയിലേയ്ക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവീസ് - ത്രിപുര സുന്ദരി എക്സ്‌പ്രസ് (അഗർത്തല - ഡൽഹി)
■ 2015 ൽ അഫ്‌സ്പ നിയമം പിൻവലിച്ച വടക്കു-കിഴക്കൻ സംസ്ഥാനം
■ ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി - ത്രിപുര ഹൈക്കോടതി (2013)
■ ഇന്ത്യയുടെ രണ്ടാം റബ്ബർ തലസ്ഥാനം
■ ഇന്ത്യയിലാദ്യമായി ജില്ലാതല കുടുംബക്ഷേമ കമ്മിറ്റികൾ സ്ഥാപിച്ച സംസ്ഥാനം
■ ക്വീൻ ഇനം പൈനാപ്പിൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം
■ വനിതകൾക്ക് പോലീസ് സേനയിൽ 10% സംവരണം നൽകിയ സംസ്ഥാനം
■ വധശിക്ഷയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം
■ കോക്കനട്ട് ദ്വീപ് സ്ഥിതിചെയ്യുന്നത് - ദുംബോർ തടാകം
■ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത് - രവീന്ദ്രനാഥ് ടാഗോർ
■ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന ഏക വടക്ക് കിഴക്കൻ സംസ്ഥാനം

No comments:

]]>
Powered by Blogger.