Indian States - Uttar Pradesh | GK Boys

Indian States - Uttar Pradesh | GK Boys
ഉത്തർ പ്രദേശ് (Uttar Pradesh)
തലസ്ഥാനംലക്നൗ
സംസ്ഥാന മൃഗം ബാരസിംഗ
സംസ്ഥാന പക്ഷി സാറസ് ക്രേൻ
വിസ്തീർണ്ണം 2,40,928 ചകിമീ
ജനസംഖ്യ19,98,12,341
ജനസാന്ദ്രത828 / ചകിമീ
സ്ത്രീപുരുഷ അനുപാതം 930/1000
സാക്ഷരത 69.72%
ഭാഷകൾ ഹിന്ദി, ഉർദ്ദു
ലോക്സഭാ സീറ്റുകൾ 80
രാജ്യസഭാ സീറ്റുകൾ 31
അസംബ്ലി സീറ്റുകൾ 403
ജില്ലകൾ 75

ചരിത്രം
യുണൈറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്നു പേരു ലഭിച്ചത് 1950 ൽ ആണ്.

മഥുര – ഇവിടെ യമുനാ നദിക്കരയിലാണ് ശ്രീകൃഷ്ണൻ ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. ആഗ്രയിൽനിന്നു റോഡു മാർഗം ഒരു മണിക്കൂർ യാത്ര ചെയ്താൽ മഥുരയിൽ എത്തിച്ചേരാം ഗോവിന്ദ് ദേവ ക്ഷേത്രം, രംഗാജി ക്ഷേത്രം, ദ്വാരികാധീശ ക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങൾ ഇവിടെ കാണാം.

മീററ്റ് – പ്രാചീന ശിലായുഗത്തിലെ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നതായി പുരാവസ്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ വീരമൃത്യു പ്രാപിച്ചവർക്കായി ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്

ആഗ്ര – ലോകത്തിലെ മനോഹര സൗധങ്ങളിൽ ഒന്നായ താജ്മഹൽ ഇവിടെയാണ്. വാസ്തുശിൽപവിദ്യയുടെ പേർഷ്യൻ മാതൃക എന്ന രീതിയിലും താജ്മഹൽ പ്രാധാന്യമർഹിക്കുന്നു.

സാരാനാഥ് – ദേശീയ ചിഹ്നമായ നാലു തലയുള്ള സിംഹവും അശോകചക്രവും വാരണാസിക്കടുത്തുള്ള സാരാനാഥിലെ സ്തൂപത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്.

ഝാൻസി – ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച റാണി ലക്ഷ്മിബായിയുടെ നാട്.

ഉത്തർപ്രദേശുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം
■ ഇന്ത്യയിൽ ജില്ലകൾ, നിയമസഭാ, ലോക് സഭാമണ്ഡലങ്ങൾ, രാജ്യസഭാമണ്ഡലങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
■ ലജിസ്ലേറ്റീവ് കൗൺസിലിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംസ്ഥാനം
■ ലോകത്താദ്യമായി വികലാംഗർക്കായുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം
■ ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത്
■ ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായ സംസ്ഥാനം
■ ഇന്ത്യയിലാദ്യമായി റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായ നഗരം - മൊറാദാബാദ്
■ ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം
■ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏതു സംസ്ഥാനത്താണ്
■ കരിമ്പ്, ഗോതമ്പ്, ബാർലി മുതലായവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
■ എൻപതാം വയസിൽ ഗൗതമബുദ്ധൻ അന്തരിച്ച ഉത്തർ പ്രദേശിലെ നഗരം - കുശിനഗരം
■ ബ്രഹ്ർഷിദേശം, മധ്യദേശം എന്നീ പേരുകളിൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന സംസ്ഥാനം
■ ഗംഗ നദി ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന സംസ്ഥാനം
■ ഉത്തർ പ്രദേശിലെ മുഗൾസരായിയിൽ 1904 ഒക്ടോബർ രണ്ടിനു ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി
■ ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്നത് - ഉത്തർ പ്രദേശ്
■ ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട അയോദ്ധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനം
■ ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം
■ ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
■ ഉത്തർപ്രദേശിന്റെ പഴയ പേര് - യുണൈറ്റഡ് പ്രൊവിൻസ്
■ 1922-ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം
■ ആര്യാവർത്തമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശം - ഉത്തർപ്രദേശ്
■ ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി ആരംഭിച്ച സംസ്ഥാനം
■ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം - കാൺപൂർ
■ ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം - അലഹബാദ്
■ ഉത്തർപ്രദേശിന്റെ സാമ്പത്തിക - വ്യാവസായിക തലസ്ഥാനം - കാൺപൂർ
■ ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം
■ ഗോതമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയായ വ്യക്തി - എൻ.ഡി.തിവാരി
■ റിഹണ്ട് ജലവൈദ്യുത പദ്ധിതി ഏത് സംസ്ഥാനത്ത് - ഉത്തർപ്രദേശിൽ
■ ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത് - ഉത്തർപ്രദേശിൽ
■ ഏറ്റവും കൂടുതൽ ഗ്രാമങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള സംസ്ഥാനം
■ ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
■ ട്വിറ്ററിലൂടെ പരാതി പരിഹാരസംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് സേന - ഉത്തർ പ്രദേശ്
■ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന സംസ്ഥാനം
■ എട്ട് അയൽ സംസ്ഥാനങ്ങളുള്ള സംസ്ഥാനം
■ ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും (സുചേതാ കൃപലാനി) വനിതാ ഗവർണറും (സരോജിനി നായിഡു) നിയമിതരായ സംസ്ഥാനം
■ ദളിത് വനിത (മായാവതി) മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം
■ ഇന്ത്യയിലാദ്യമായി വനിത മന്ത്രി (വിജയലക്ഷ്മി പണ്ഡിറ്റ്) നിയമിതയായ സംസ്ഥാനം
■ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സബ് നാഷണൽ എന്റിറ്റി - ഉത്തർ പ്രദേശ്
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്
■ ഏത് സംസ്ഥാനം വിഭജിച്ചാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്
■ ഇന്ത്യയിലെ ഹൈകോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത് - അലഹബാദ്
■ ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹാബാദ് നഗരത്തിന് ആ പേരു ലഭിച്ചത് - അക്ബർ
■ ഗംഗ - യമുന നദികളുടെ സംഗമസ്ഥലം - അലഹബാദ്
■ ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് - പ്രയാഗ് രാജ്
■ ജവാഹർലാൽ നെഹ്‌റു 1923-ൽ ചെയർമാനായ മുൻസിപ്പാലിറ്റി - അലഹബാദ്
■ അലഹബാദിലെ നെഹ്രുവിന്റെ കുടുംബവീടിന്റെ പേര് - ആനന്ദഭവനം
■ മഹൽവാരി റവന്യൂ സംവിധാനം വിലയിരുത്താൻ അലഹബാദ് സന്ദർശിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക് പ്രഭു
■ അമിതാഭ് ബച്ചൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം - അലഹബാദ്
■ 1765-ൽ അലഹബാദ് ഉടമ്പടിയിൽ റോബർട്ട് ക്ലൈവിനൊപ്പം ഒപ്പുവെച്ചത് - ഷാ ആലം രണ്ടാമൻ
■ 1910-ൽ അലഹബാദിൽ ഭാരത് സ്ത്രീ മഹാമണ്ഡൽ സ്ഥാപിച്ചത് - സരളാദേവി ചൗധുറാണി
■ അലഹബാദ് ആസ്ഥാനമായി ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1910
■ ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് അലഹബാദിൽ ദർബാർ പ്രഖ്യാപിച്ച ഗവർണർ ജനറൽ - കാനിംഗ്‌
■ അലഹബാദിലെ ആനന്ദഭവൻ എന്ന സ്വന്തംവീട് കോൺഗ്രസിന് വിട്ടുകൊടുത്ത നേതാവ് - മോത്തിലാൽ നെഹ്‌റു
■ ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം - അലഹബാദ് കുംഭമേള
■ അലഹബാദിന്റെ പഴയപേര് - പ്രയാഗ്
■ കുംഭമേള നടക്കുന്ന സ്ഥലങ്ങൾ - ഹരിദ്വാർ, അലഹബാദ്, ഉജ്ജയിനി, നാസിക്
■ എത്ര പൂർണ കുംഭമേള കൂടുമ്പോളാണ് അലഹബാദിൽ ഒരു മഹാകുംഭമേള നടക്കുന്നത് - 12
■ അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ - അക്ബർ
■ ത്രിവേണിസംഗമം എവിടെയാണ് - അലഹബാദ്
■ ജവാഹർലാൽ നെഹ്‌റു ജനിച്ചത് - അലഹബാദിൽ
■ ഏത് നദിയുടെ തീരത്താണ് ആഗ്ര - യമുന
■ താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു - ആഗ്ര
■ ഡൽഹിയ്ക്ക് മുമ്പ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് - ആഗ്ര
■ ഷാജഹാന്റെ ശവകുടീരം എവിടെയാണ് - ആഗ്ര
■ ആഗ്രാ നഗരം സ്ഥാപിച്ചത് - സിക്കന്ദർ ലോധി
■ ബാബർ എവിടെവച്ചാണ് അന്തരിച്ചത് - ആഗ്ര
■ ശിവാജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം - 1666
■ ഷാജഹാൻ ചക്രവർത്തി തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതുവരെ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനം ഏതായിരുന്നു - ആഗ്ര
■ ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ
■ സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്നത് - ഡൽഹി, ജയ്‌പൂർ, ആഗ്ര
■ ആഗ്രയിലെ മോട്ടി മസ്ജിദ് നിർമിച്ചത് - ഷാജഹാൻ
■ സുൽത്താനേറ്റിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയത് - സിക്കന്ദർ ലോദി
■ മുഗൾ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1646
■ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ എവിടെയാണ് - ലക്‌നൗ
■ നാഷണൽ ഹെറാൾഡ് എവിടെ നിന്നുമാണ് പ്രസിദ്ധീകരിച്ചത് - ലക്‌നൗ
■ ഗാന്ധിജിയെ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം - ലക്‌നൗ (1916)
■ ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ - കാൺപൂർ - ലക്‌നൗ
■ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും ലക്‌നൗ കരാറിൽ ഏർപ്പെട്ട വർഷം - 1916
■ 1857-ലെ കലാപകാലത്ത് ലക്‌നൗവിൽ കലാപം നയിച്ചതാര് - ബീഗം ഹസ്രത്ത് മഹൽ
■ 1857-ലെ കലാപകാലത്ത് കൊല്ലപ്പെട്ട ലക്‌നൗവിലെ ബ്രിട്ടീഷ് റസിഡന്റ് - ഹെൻറി ലോറൻസ്
■ അഖിലേന്ത്യാ കിസാൻസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായത് - ലക്‌നൗ
■ ഇന്ത്യയിൽ താഴ് (പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ നഗരം - അലിഗഢ്
■ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പഴയ പേര് - മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
■ അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ - സയ്യദ് അഹമ്മദ് ഖാൻ
■ 1857-ലെ ബറേലി കലാപത്തിന് നേതൃത്വം നൽകിയത് - ഖാൻ ബഹാദൂർ
■ ഇന്ത്യയിലെ ആദ്യ വ്യോമയാന സർവ്വകലാശാല നിലവിൽ വരുന്നത് - റായ് ബറേലി (രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി)
■ ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണു പ്രസിദ്ധം - ഗ്ലാസ് വ്യവസായം
■ ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ - ജെയിംസ് പ്രിൻസെപ്
■ ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് - മഥുര
■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ബന്ധിപ്പിക്കുന്ന നഗരങ്ങൾ - കന്യാകുമാരി - വാരാണസി
■ ആനി ബസന്റ് വാരാണസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ച വർഷം - 1898
■ കാശിയുടെ പുതിയപേര് - വാരാണസി
■ ബനാറസ് ഹിന്ദു സർവകലാശാലയുടെ ആസ്ഥാനം - വാരാണസി
■ ജൈനമതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനായ പാർശ്വനാഥൻ എവിടുത്തെ രാജകുമാരനായിരുന്നു - വാരാണസി
■ ഗൗതമബുദ്ധൻ ആദ്യ മതപ്രഭാഷണം നടത്തിയ സാരനാഥ് ഏത് നഗരത്തിന് സമീപമാണ് -വാരാണസി
■ സുശ്രുതൻ ജീവിച്ചിരുന്ന പട്ടണം - വാരാണസി
■ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രം എവിടെയാണ് - വാരാണസി
■ എൻ.എച്ച് 7 (കന്യാകുമാരി-വാരാണസി) ന്റെ പുതിയ പേര് - എൻ.എച്ച് 44
■ ബനാറസ് എന്നറിയപ്പെട്ടിരുന്ന സ്ഥലം - വാരാണസി
■ ഇന്ത്യയുടെ മതപരമായ തലസ്ഥാനം എന്നറിയപ്പെടുന്നത് - വാരാണസി
■ ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത് - വാരാണസി
■ ഹൈന്ദവരുടെ ഏഴ് പുണ്യനഗരങ്ങളിൽ ഏറ്റവും പ്രമുഖം - വാരാണസി
■ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം - വാരാണസി
■ ഇന്ത്യയിലെ ആദ്യത്തെ ചരക്കു ഗ്രാമം നിലവിൽ വരുന്നത് - വാരാണസി
■ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് - അയോധ്യ
■ നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി നിർമ്മിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - മീററ്റ്
■ വടക്കേയിന്ത്യയിലെ മാഞ്ചസ്റ്റർ - കാൺപൂർ
■ 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം - മീററ്റ്
■ ഇന്ത്യയിലെ ഏറ്റവും വലിയ കവാടം - ബുലന്ദ് ദർവാസ (സ്ഥാപിച്ചത് അക്ബർ)
■ കനിഷ്കന്റെ രണ്ടാം തലസ്ഥാനം - മഥുര
■ മഥുര ഏത് നദീതീരത്താണ് - യമുന
■ പുരാതനകാലത്ത് കേശവദേവ ക്ഷേത്രം എവിടെയാണ് നിർമിച്ചത് - മഥുര
■ ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലം - മഥുര
■ പുരാണങ്ങളിലെ ശൂരസേന രാജ്യത്തിൻറെ തലസ്ഥാനം - മഥുര
■ താജ്മഹലിന്റെ നിറംമാറ്റത്തിന് കാരണമാകുന്നുവെന്ന് ആരോപിക്കപ്പെട്ടത് ഏത് എണ്ണശുദ്ധീകരണശാലയിലെ പുകയാണ് - മഥുര
■ ദ്വാരകാധീശക്ഷേത്രം എവിടെയാണ് - മഥുര
■ ശ്രീകൃഷ്ണ ജന്മഭൂമി എന്നറിയപ്പെടുന്നത് - മഥുര
■ ഐ.എസ്.ഐ 14001 സർട്ടിഫിക്കേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ എണ്ണശുദ്ധീകരണശാല - മഥുര
■ കനിഷ്കന്റെ തലയില്ലാത്ത പ്രതിമ സൂക്ഷിച്ചിരിക്കുന്നത് ഏത് മ്യൂസിയത്തിലാണ് - മഥുര
■ ഇട്ടാവ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
■ ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവേ - ഇട്ടാവ - ആഗ്ര

No comments:

]]>
Powered by Blogger.