Indian States - West Bengal | GK Boys

Indian States - West Bengal | GK Boys
പശ്ചിമ ബംഗാൾ (West Bengal)
തലസ്ഥാനംകൊൽക്കത്ത
സംസ്ഥാന മൃഗം ഫിഷിങ് ക്യാറ്റ്
സംസ്ഥാന പക്ഷി പൊന്മാൻ
വിസ്തീർണ്ണം 88,752 ചകിമീ
ജനസാന്ദ്രത1028 / ചകിമീ
സ്ത്രീപുരുഷ അനുപാതം 950/1000
സാക്ഷരത 76.26%
ഭാഷകൾ ബംഗാളി, ഇംഗ്ലീഷ്
ലോക്സഭാ സീറ്റുകൾ 42
രാജ്യസഭാ സീറ്റുകൾ 16
അസംബ്ലി സീറ്റുകൾ 294
ജില്ലകൾ 23

ചരിത്രം
'വംഗദേശം' ഇതായിരുന്നു പ്രാചീന സംസ്കൃത സാഹിത്യത്തിൽ ബംഗാളിന്റെ പേര്. ബി.സി മൂന്നാം നൂറ്റാണ്ടിൽ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങൾ. എ.ഡി നാലാം ശതകമായപ്പോഴേക്കും അതു ഗുപ്തന്മാരുടെ കൈവശമായി. എ.ഡി 800ൽ ബംഗാളിൽത്തന്നെ ഒരു രാജവംശം സ്ഥാപിതമായി. അവരുടെ സാമ്രാജ്യം ബംഗാളിൽ മാത്രം ഒതുങ്ങിയില്ല. ബിഹാർ, ഒറീസ, അസം എന്നീ പ്രദേശങ്ങളും അവർ പിടിച്ചെടുത്തു. എ.ഡി പതിനൊന്നാം ശതകമായപ്പോൾ സേനാ രാജവംശം ഉദയം ചെയ്‌തു. അവരുടെ പ്രതാപം അധികനാൾ നീണ്ടുനിന്നില്ല. ഡൽഹി സുൽത്താനായ കുത്തബ്ദ്ദീൻ ബംഗാളിനെ ആക്രമിച്ചു കീഴടക്കി. സുൽത്താന്മാർക്കു ശേഷം ബംഗാൾ ഭരിച്ചത് മുഗളന്മാരായിരുന്നു. ഔറംഗസീബിന്റെ മരണത്തോടെ മുഗളന്മാരുടെ പ്രതാപം അസ്തമിച്ചു.

1757ൽ സിറാജ് ദൗളയെ പ്ലാസി യുദ്ധത്തിൽ ഇംഗ്ലീഷുകാർ തോൽപ്പിച്ചു. ദൗള ബംഗാളിലെ ഒടുവിലത്തെ മുസ്ലിം ഭരണാധികാരിയായിരുന്നു. ബ്രിട്ടീഷുകാർ ബംഗാളിനെ ഒരു പ്രവിശ്യയാക്കി. ബിഹാറും ഒറീസയും പ്രവിശ്യയുടെ ഭാഗമായിരുന്നു. 1905ൽ കഴ്‌സൺ പ്രഭു ബംഗാളിനെ രണ്ടായി വിഭജിച്ചു. ഒരു പ്രവിശ്യയുടെ തലസ്ഥാനം ധാക്കയായിരുന്നു. അസമും കിഴക്കൻ ബംഗാളുമാണ് ഈ പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്നത്. ബിഹാറും ഒറീസയുടെ ചില ഭാഗങ്ങളും ബംഗാളിലെ മറ്റു ഭാഗങ്ങളും ചേർന്നു രണ്ടാമത്തെ പ്രവിശ്യ. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ബംഗാൾ വിഭജനം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കി. ഒടുവിൽ 1911ൽ ബംഗാൾ വിഭജനം വേണ്ടെന്നുവച്ചു. മാത്രമല്ല ബംഗാളിലെ കൽക്കട്ടയിലേക്കു രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയും ചെയ്‌തു.

അങ്ങനെ കൽക്കട്ട നഗരത്തിന് ഇന്ത്യയുടെ തലസ്ഥാനമാകുവാൻ ഭാഗ്യം ലഭിച്ചു. 1947ലെ ഇന്ത്യാ വിഭജനത്തിൽ ബംഗാളിന്റെ ഒരു ഭാഗം കിഴക്കൻ പാകിസ്ഥാൻ എന്ന പേരിൽ പാകിസ്ഥാന്റെ ഭാഗമായി. ഇന്ത്യയിൽ ശേഷിച്ച ബംഗാൾ പശ്ചിമ ബംഗാൾ എന്ന പേരും സ്വീകരിച്ചു. കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം. ചണത്തിന്റെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനം പശ്ചിമ ബംഗാളിനാണ്. നെല്ലാണ് പ്രധാന ഭക്ഷ്യവിള. ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കൾ, പുകയില, ഗോതമ്പ്, ബാർലി എന്നിവ മറ്റു പ്രധാന കാർഷികോൽപ്പന്നങ്ങൾ. ഓട്ടോമൊബൈൽ, കെമിക്കൽ, അലുമിനിയം, തുകൽ, സൈക്കിൾ ഇങ്ങനെ പോകുന്നു വ്യവസായങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സ്ഥാപിച്ചത് കൊൽക്കത്തയിലാണ്. കൊൽക്കത്ത പ്രധാനപ്പെട്ട ഒരു തുറമുഖം കൂടിയാണ്. 'ഡം ഡം' കൊൽക്കത്തയിലെ ഇന്റർനാഷണൽ എയർപോർട്ടാണ്. ദുർഗാപൂജയാണ് പ്രധാന ഉത്സവം. കാളിപൂജ, വസന്തപഞ്ചമി, ലക്ഷ്‌മി പൂജ എന്നിവ മറ്റു പ്രധാന ഉത്സവങ്ങൾ. ബംഗാളിയാണ് മുഖ്യഭാഷ.

പശ്ചിമ ബംഗാളിനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ 2011 സെൻസസ് പ്രകാരം ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഭാരതീയനായ നൊബേൽ ജേതാവിനെ സംഭാവന ചെയ്‌ത ആദ്യ ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഒരു ഭാഗത്ത്‌ ഹിമാലയവും മറുഭാഗത്ത്‌ സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഗവൺമെന്റ് സെക്രട്ടേറിയറ്റ്‌ മന്ദിരം റൈറ്റേഴ്‌സ്‌ ബിൽഡിംഗ് എന്നറിയപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്യുണിസ്റ്റ്‌ ഭരണകൂടം ഏറ്റവും കൂടുതല്‍ കാലമായി ഭരണം നടത്തിയ പ്രദേശം - പശ്ചിമ ബംഗാൾ
■ എ.ഡി.എട്ടാം ശതകത്തില്‍ ഗൗഡ എന്നറിയപ്പെട്ടിരുന്നത്‌ - പശ്ചിമ ബംഗാൾ
■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടർന്ന മുഖ്യമന്ത്രി (ജ്യോതിബസു) ഭരിച്ച സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തങ്ങളുടെ ഭരണത്തിന്‌ അടിത്തറ പാകിയ പ്രദേശം - പശ്ചിമ ബംഗാൾ
■ പ്ലാസി യുദ്ധം (1757) നടന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതിയുള്ള സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്‌സിറ്റിയുള്ള സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഹൂഗ്ലി നദി ഒഴുകുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഇന്ത്യയില്‍ ആദ്യത്തെ കൽക്കരി ഖനിയായ റാണിഗഞ്ച്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഡാർജീലിങ് ഹിമാലയന്‍ റെയിൽവേ സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ മയുരാക്ഷി പദ്ധതി ഏതു സംസ്ഥാനത്താണ്‌ - പശ്ചിമ ബംഗാൾ
■ ഹാൽഡിയ എണ്ണശുദ്ധീകരണശാല ഏതു സംസ്ഥാനത്താണ്‌ - പശ്ചിമ ബംഗാൾ
■ ഗാർഡൻ റീച്ച്‌ കപ്പൽ നിർമ്മാണശാല ഏതു സംസ്ഥാനത്താണ്‌ - പശ്ചിമ ബംഗാൾ
■ നേതാജി സുഭാഷ് ചന്ദ്രബോസ്‌ വിമാനത്താവളം ഏതു സംസ്ഥാനത്താണ്‌ - പശ്ചിമ ബംഗാൾ
■ അംബാസഡര്‍ കാര്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന ഉത്തർപാറ ഏതു സംസ്ഥാനത്താണ്‌ - പശ്ചിമ ബംഗാൾ
■ ഏറ്റവും കൂടുതല്‍ വിസ്തീർണത്തിൽ കണ്ടല്‍ വനങ്ങളുള്ള സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി. (ഖരഗ്പൂര്‍) സ്ഥാപിതമായ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഏത്‌ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്‌ തൃണമൂല്‍ കോൺഗ്രസ് - പശ്ചിമ ബംഗാൾ
■ ബംഗാളിന് ആ പേര് ലഭിക്കാൻ കാരണമായ സാമ്രാജ്യം - വംഗ സാമ്രാജ്യം
■ പശ്ചിമബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത് - റൈറ്റേഴ്‌സ് ബിൽഡിങ്
■ കൽക്കട്ട എന്ന പേര് മാറി കൊൽക്കത്ത എന്നായ വർഷം - 2001
■ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്ഥിതിചെയ്യുന്നത് - കൊൽക്കത്ത (നാഷണൽ ലൈബ്രറി)
■ 1914ലെ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം - കൊൽക്കത്ത
■ ഇന്ത്യൻ മ്യൂസിയം സ്ഥിതിചെയ്യുന്നത് - കൊൽക്കത്ത
■ ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല, ഹോമിയോ കോളേജ്, ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിതമായത് - കൽക്കട്ട
■ ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന മാർക്കറ്റ് നിലവിൽ വന്ന നഗരം - കൊൽക്കത്ത
■ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സ്ഥിതിചെയ്യുന്നത് - കൊൽക്കത്ത
■ ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - ഡാർജീലിംഗ്
■ 'മിന്നൽപ്പിണരുകളുടെ നാട്' എന്നർത്ഥം വരുന്നത് - ഡാർജിലിംഗ്
■ ഇന്ത്യയിലാദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം - ഡാർജിലിംഗ്
■ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ വനിത കോടതി സ്ഥാപിതമായത് - മാൾഡ
■ വനം - പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ ആദ്യമായി ഗ്രീൻബെഞ്ച് സ്ഥാപിതമായ ഹൈക്കോടതി - കൽക്കട്ട ഹൈക്കോടതി
■ ഇന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ തുരങ്കം നിലവിൽ വന്നത് - ഹുഗ്ലി നദിയിൽ (ബന്ധിപ്പിക്കുന്നത് - കൊൽക്കത്ത - ഹൗറ)
■ വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - പശ്ചിമ ബംഗാൾ
■ ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ അരി, ചണം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ ഇന്ത്യയിലാദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ
■ തെഭാഗ സമരം നടന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
■ കൊൽക്കത്ത സ്ഥിതിചെയ്യുന്ന നദീതീരം - ഹൂഗ്ലി
■ ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത
■ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം - കൊൽക്കത്ത
■ ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്ന നഗരം - കൊൽക്കത്ത (1835)
■ സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം - കൊൽക്കത്ത
■ സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം - കൊൽക്കത്ത
■ ഡം ഡം വിമാനത്താവളം എന്ന് അറിയപ്പെട്ടിരുന്നത് - നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം
■ 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം - കൊൽക്കത്ത
■ ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുടെ ആസ്ഥാനം - കൊൽക്കത്ത
■ ഐ.എൻ.സിയുടെ രണ്ടാമത്തെ സമ്മേളനത്തിന് വേദിയായ നഗരം - കൊൽക്കത്ത
■ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി നിലവിൽ വന്നത് - 1774 (കൊൽക്കത്ത)
■ ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനത്തിന് (1901) വേദിയായ നഗരം - കൊൽക്കത്ത
■ ആത്മീയ സഭ, ബ്രഹ്മസമാജം, തത്വബോധിനി സഭ എന്നീ സംഘടനകൾ രൂപംകൊണ്ട നഗരം - കൊൽക്കത്ത
■ 1950ൽ മദർ തെരേസ രൂപം കൊടുത്ത മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാനം - കൊൽക്കത്ത
■ ഇന്ത്യയിലെ ആദ്യത്തെ ബാങ്കായ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) നിലവിൽ വന്ന നഗരം - കൊൽക്കത്ത
■ ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ ബംഗാൾ ഗസറ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത് - 1780 ജനുവരി 29
■ കൊൽക്കത്തയുടെ പഴയ പേര് - കാളിഘട്ട്
■ കൽക്കട്ട എന്ന നാമം കൊൽക്കത്ത എന്നാക്കി മാറ്റിയ വർഷം - 2001
■ കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത
■ സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത് - കൊൽക്കത്ത
■ ശാസ്ത്രനഗരം എന്നറിയപ്പെടുന്നത് - കൊൽക്കത്ത
■ നൊബേൽ നഗരം എന്നറിയപ്പെടുന്നത് - കൊൽക്കത്ത
■ ഇന്ത്യൻ ഫുട്‍ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് - കൊൽക്കത്ത
■ ഇന്ത്യൻ നവോത്ഥാനത്തിന്റെ ഈറ്റില്ലം - കൊൽക്കത്ത
■ കൊൽക്കത്തയേയും ഹൗറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം - രബീന്ദ്രസേതുപാലം (ഹൗറ പാലം)
■ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാലം - ഹൗറ പാലം
■ ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം - ഹൗറ പാലം
■ ഫറാക്ക ബാരേജ് സ്ഥിതിചെയ്യുന്ന നദി - ഗംഗ
■ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ സ്ഥലം - ഹാൽഡിയ
■ ദേശീയഗീതം (1896), ദേശീയഗാനം (1911) എന്നിവ ആദ്യമായി ആലപിച്ച ഐ.എൻ.സി സമ്മേളനം - കൊൽക്കത്ത സമ്മേളനം
■ കൊൽക്കത്ത ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
■ ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനിറ്റോറിയം - ബിർള പ്ലാനിറ്റോറിയം
■ വിക്ടോറിയ മെമ്മോറിയൽ രൂപകൽപ്പന ചെയ്തത് - വില്യം എമേഴ്‌സൻ
■ ടാഗോറിന്റെ കുടുംബ വസതി - ജറസങ്കോ ഭവൻ (കൊൽക്കത്ത)
■ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി - നാഷണൽ ലൈബ്രറി (കൊൽക്കത്ത)
■ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല - കൊൽക്കത്ത
■ യുണൈറ്റഡ് കിങ്‌ഡത്തിനു പുറത്തുള്ള ലോകത്തിലെ ആദ്യത്തെ ഗോൾഫ് ക്ലബ് - റോയൽ കൊൽക്കത്ത ഗോൾഫ് ക്ലബ്

No comments:

]]>
Powered by Blogger.