Neelam Sanjiva Reddy (1913 - 1996) | President of India

Neelam Sanjiva Reddy (1913 - 1996) | President of India
നീലം സഞ്ജീവ റെഡ്‌ഡി (1913 -.1996)
ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയാണ് നീലം സഞ്ജീവ റെഡ്‌ഡി. 1913 മെയ് 19ന് ആന്ധ്രാപ്രദേശിലെ ഇല്ലൂരിൽ ജനിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തു. 1945ൽ മദിരാശി നിയമസഭയിൽ അംഗമായി. 1949 മുതൽ 1951 വരെ മദിരാശി സംസ്ഥാനത്ത് മന്ത്രിയായിരുന്നു. 1952ൽ രാജ്യസഭാംഗമായി. 1953ൽ ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രിയായി (ടി.പ്രകാശം മന്ത്രിസഭയിൽ).

1956ൽ ആന്ധ്രപ്രദേശ് രൂപീകരിച്ചപ്പോൾ 33കാരനായ റെഡ്‌ഡിയെയാണ് ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 1969ൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഭരണകക്ഷി (കോൺഗ്രസ്) സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായ വി.വി.ഗിരിയോട് പരാജയപ്പെട്ടു. 1975ൽ ജനതാ പാർട്ടിയിൽ ചേർന്നു. തുടർന്ന് ലോകസഭയിലെത്തിയ അദ്ദേഹം രണ്ടുവട്ടം ലോകസഭാ സ്‌പീക്കറായി. 1977ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതൽ 1982 വരെ രാഷ്ട്രപതിയായി സേവനമാനുഷ്ഠിച്ച അദ്ദേഹം 1996 ജൂൺ ഒന്നിന് അന്തരിച്ചു.

ചോദ്യങ്ങൾ
1. ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രി - നീലം സഞ്ജീവ റെഡ്‌ഡി (ടി.പ്രകാശം മന്ത്രിസഭ, 1953)

2. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി - നീലം സഞ്ജീവ റെഡ്‌ഡി (1956)

3. 1969ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് (സംഘടനാ വിഭാഗം) നേതാവ് - നീലം സഞ്ജീവ റെഡ്‌ഡി

4. 1969ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വി.വി.ഗിരി ആരെയാണ് പരാജയപ്പെടുത്തിയത് - നീലം സഞ്ജീവ റെഡ്‌ഡി

5. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പരാജയപ്പെട്ട സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടുനേടിയത് - നീലം സഞ്ജീവ റെഡ്‌ഡി (1969)

6. ലോകസഭാ സ്പീക്കറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട നേതാവ് - നീലം സഞ്ജീവ റെഡ്‌ഡി

7. ലോകസഭയുടെ ആദ്യത്തെ കോൺഗ്രസിതര സ്പീക്കർ - നീലം സഞ്ജീവ റെഡ്‌ഡി

8. രാജിവച്ച ആദ്യ ലോകസഭാ സ്പീക്കർ - നീലം സഞ്ജീവ റെഡ്‌ഡി

9. ലോകസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിഷ്പക്ഷത പാലിക്കാൻ സ്വന്തം പാർട്ടിയുടെ അംഗത്വം രാജിവച്ച് മാതൃകകാട്ടിയ വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

10. ജനതാ സർക്കാരിന്റെ കാലത്ത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് - നീലം സഞ്ജീവ റെഡ്‌ഡി

11. ഒരിക്കൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

12. രാഷ്ട്രപതിയായ ആറാമത്തെ വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

13. ബിരുദധാരിയല്ലാത്ത ആദ്യ രാഷ്‌ട്രപതി - നീലം സഞ്ജീവ റെഡ്‌ഡി

14. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രപതി - നീലം സഞ്ജീവ റെഡ്‌ഡി

15. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്‌ട്രപതി - നീലം സഞ്ജീവ റെഡ്‌ഡി

16. ലോകസഭ സ്പീക്കർ, ഇന്ത്യൻ രാഷ്‌ട്രപതി, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

17. ലോകസഭാ സ്‌പീക്കറായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

18. മുഖ്യമന്ത്രി സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

19. ന്യൂനപക്ഷ സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിച്ച ആദ്യത്തെ പ്രസിഡന്റ് - നീലം സഞ്ജീവ റെഡ്‌ഡി

20. ചേരി ചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായ ആദ്യ ഭാരതീയൻ - നീലം സഞ്ജീവ റെഡ്‌ഡി

21. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നീലം സഞ്ജീവറെഡ്‌ഡിയുടെ നൂറാം ജന്മവാർഷികത്തിൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2013

22. നീലം സഞ്ജീവ റെഡ്‌ഡി കോളേജ് ഓഫ് എഡ്യൂക്കേഷൻ സ്ഥിതിചെയ്യുന്നത് - ഹൈദരാബാദ്

23. നീലം സഞ്ജീവ റെഡ്‌ഡിയുടെ അന്ത്യവിശ്രമ സ്ഥലം - കൽപ്പള്ളി, ബംഗളൂരു

24. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രിയായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി - നീലം സഞ്ജീവ റെഡ്‌ഡി

No comments:

]]>
Powered by Blogger.