Kingdoms of Kochi | Kingdoms of Kerala

Kingdoms of Kochi | Kingdoms of Kerala
കൊച്ചി രാജവംശം
കൊച്ചി രാജവംശം പെരുമ്പടപ്പു സ്വരൂപം എന്നും അറിയപ്പെടുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കുലശേഖരന്മാരുടെ കാലത്തിനുശേഷം പെരുമ്പടപ്പു സ്വരൂപം സ്വതന്ത്ര രാജവംശമായി. പിന്നീട് തൃപ്പൂണിത്തുറയിലേക്ക് ആസ്ഥാനം മാറ്റി സ്ഥാപിച്ചു. സാമൂതിരിമാരുടെ ആക്രമണമായിരുന്നു ഒരു പ്രധാന കാരണം. പെരിയാർ ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെ കൊച്ചിയിൽ പുതിയ തുറമുഖം രൂപംകൊണ്ടു. 1405ൽ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനം തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ ഇതും ഒരു കാരണമായി.

അഞ്ചിക്കൈമള്‍ രാജ്യം
കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ അധികാരമുണ്ടായിരുന്ന ഒരു വംശമാണ് അഞ്ചിക്കൈമള്‍മാർ. ചേരാനെല്ലൂർ, കുത്തുനാട്, പുളക്കാട്, കുറുമൽ ക്കൂറ്, വടക്കൂറ്‍ എന്നീ അഞ്ചു തറവാടുകളിലെ പ്രഭുക്കന്മാരാണ് 'അഞ്ചിക്കൈമള്‍മാർ'.

ഇടപ്പള്ളി സ്വരൂപം
ഇടപ്പള്ളി സ്വരൂപത്തെ എളങ്ങല്ലൂർ സ്വരൂപം എന്നു വിളിച്ചിരുന്നു. ചെറിയ രാജ്യമായിരുന്നെങ്കിലും സ്വതന്ത്ര രാജ്യമായിരുന്നു ഇടപ്പള്ളി. വൈപ്പിൻകരയും കൊച്ചിയും മട്ടാഞ്ചേരിയും ഒരുകാലത്ത് ഇടപ്പള്ളി രാജവംശത്തിന്റെ അധികാരമുള്ള പ്രദേശങ്ങളായിരുന്നു. എന്നാൽ പിന്നീടു വന്ന ഇടപ്പള്ളി രാജാക്കന്മാർ ഈ പ്രദേശങ്ങൾ തിരികെ നേടാൻ ശ്രമിച്ചു. സാമൂതിരിയുമായി ഇടപ്പള്ളി രാജാക്കന്മാർ സൗഹൃദത്തിലായിരുന്നു.

ആലങ്ങാട്
ആലുവായ്ക്കും പറവൂരിനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു ചെറിയ രാജ്യമാണ് ആലങ്ങാട്. മങ്ങാട്ട് കൈമൾ എന്ന നായർ പ്രഭുവായിരുന്നു ആലങ്ങാടിന്റെ ഭരണാധികാരി.

പറവൂർ
സ്വാതന്ത്രരാജ്യമായിരുന്നു പറവൂർ. പിണ്ടിന്നിവട്ടത്തു സ്വരൂപമെന്നും പറവൂരിനു പേരുണ്ട്. കൊച്ചി രാജാവുമായും സാമൂതിരിയുമായും പറവൂർ അടുക്കുകയും അകലുകയും ചെയ്തിട്ടുണ്ട്. പോർച്ചുഗീസുകാരും പിന്നീടു ഡച്ചുകാരുമായും പറവൂർ വാണിജ്യ കരാറുകളിൽ ഏർപ്പെട്ടിരുന്നു.

കൊടുങ്ങല്ലൂർ
പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രദേശമാണ് കൊടുങ്ങല്ലൂർ. വിവിധ കാലങ്ങളിൽ കൊടുങ്ങല്ലൂർ വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കൊച്ചി രാജാവും സാമൂതിരിയുമെല്ലാം പല കാലങ്ങളിൽ കൊടുങ്ങല്ലൂരിന്റെ അധികാരത്തിനായി യുദ്ധം ചെയ്‌തു.

വില്ലാർവട്ടം രാജവംശം
കൊച്ചി പ്രദേശങ്ങളിൽ കുറച്ചുകാലം അധികാരത്തിലിരുന്ന ഒരു രാജവംശമാണ് വില്ലാർവട്ടം രാജവംശം. മറ്റു രാജവംശങ്ങളുടെ കാര്യത്തിൽ എന്നപോലെ തന്നെ ചരിത്രരേഖകളേക്കാൾ ഐതിഹ്യങ്ങളാണ് വില്ലാർവട്ടത്തിന്റെ കാര്യത്തിലും കൂടുതൽ.

No comments:

]]>
Powered by Blogger.