Indian States - Haryana | GK Boys

Indian States - Haryana | GK Boys
ഹരിയാന (Haryana)
തലസ്ഥാനംചണ്ഡിഗഡ്
നിലവിൽ വന്നത്1 നവംബർ 1966
സംസ്ഥാന മൃഗം കൃഷ്ണ മൃഗം
സംസ്ഥാന പക്ഷി ബ്ലാക്ക് ഫ്രാങ്കോലിൻ
സംസ്ഥാന പുഷ്പം താമര
സംസ്ഥാന വൃക്ഷം പിപ്പൽ മരം
വിസ്തീർണ്ണം 44,212 ചകിമീ
ജനസംഖ്യ 3,09,19,581
ജനസാന്ദ്രത 573 / ചകിമീ
സ്ത്രീപുരുഷ അനുപാതം 879/1000
സാക്ഷരത 75.55%
ഭാഷകൾ ഹരിയാൻവി
ലോക്സഭാ സീറ്റുകൾ 10
രാജ്യസഭാ സീറ്റുകൾ 5
അസംബ്ലി സീറ്റുകൾ 90
ജില്ലകൾ 22

ചരിത്രം
പണ്ട് ഭാരത എന്നൊരു രാജവംശം ഹരിയാനയിൽ ഉണ്ടായിരുന്നത്രേ. ഭാരതം എന്ന പേരു ലഭിച്ചത് ഈ രാജാക്കന്മാരുടെ കാലത്താണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. കൗരവപാണ്ഡവയുദ്ധം നടന്ന കുരുക്ഷേത്രം ഹരിയാനയിലാണെന്നും കരുതപ്പെടുന്നു. ഹരിയാനയിലെ കോഹ്‌റ കോട്ടിൽ നിന്നു ലഭിച്ച പ്രാചീന ചരിത്രാവശിഷ്ടങ്ങൾ ഹാരപ്പൻ സംസ്കാരത്തിനും മുമ്പുള്ളതാണെന്നാണ് ചില ചരിത്രപണ്ഡിതന്മാരുടെ വാദം. ഹരിയാന പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്നു. 1966 നവംബർ ഒന്നിനാണ് ഇതൊരു സംസ്ഥാനമായത്. സാമ്പത്തികമായി വളരെ വേഗം പുരോഗതി നേടാൻ ഹരിയാനയ്ക്കു കഴിഞ്ഞു. പ്രതിശീർഷാവരുമാനത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനമാണിത്. കരിമ്പ്, എണ്ണക്കുരുക്കൾ, പരുത്തി എന്നിവയാണ് പ്രധാന നാണ്യവിളകൾ. ഉത്തരേന്ത്യയിൽ വിള ഇൻഷുറൻസ് ആദ്യം നടപ്പാക്കിയത് ഹരിയാനയാണ്. എല്ലാ ഗ്രാമങ്ങളെയും വൈദ്യുതീകരിച്ച ആദ്യത്തെ സംസ്ഥാനവും ഇതുതന്നെ. ഹരിയാനയിലെ പ്രധാനഭാഷ ഹിന്ദിയാണ്.

കുരുക്ഷേത്ര : മഹാഭാരത യുദ്ധം നടന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം. ഇവിടെ വച്ചാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവത്ഗീത അർജുനന് ഉപദേശിച്ചത്.

ബസന്ത് പഞ്ചമി : ശിശിരകാലത്തിനുശേഷം വസന്തകാലത്തെ വരവേൽക്കാനാണ് ബസന്ത് പഞ്ചമി ആഘോഷിക്കുന്നത്.

ഗുരുഗ്രാം : ഒരു വ്യാവസായിക നഗരം ഹരിയാനയുടെ കോർപറേറ്റ് തലസ്ഥാനമാണിത്. സുൽത്താൻപുർ പക്ഷി നിരീക്ഷണ കേന്ദ്രം, ഡംഡമ തടാകം, ബാദ്ഷാപുർ കോട്ട, ബീഗം സംറു കൊട്ടാരം, ഉറസ്വതി നാടൻ മ്യൂസിയം, സ്റ്റെൽലാർ മ്യൂസിയം എന്നിവ ഇവിടുത്തെ ആകർഷണങ്ങളാണ്.

കപിൽദേവ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ. 1983 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.

പിൻജോർ : സമുദ്രനിരപ്പിൽനിന്ന് 1800 അടി ഉയരത്തിലാണിത്. പിൻജോർ പൂന്തോട്ടങ്ങൾ, ജിമ ദേവി ക്ഷേത്രം എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

രാജ ഹർഷ കാതില : കുരുക്ഷേത്രയ്ക്കടുത്ത പുരാവസ്തു ഉദ്ഖനനം നടത്തിയ സ്ഥലമാണ്. വളരെ പുരാതനമായ ഒരു വാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

പണ്ഡിറ്റ് ജസ്‌രാജ് : ഹിന്ദുസ്ഥാനി സംഗീതജ്ഞൻ. മേവാതി ഖരാനയിലാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1930 ൽ ഹിസാറിൽ ജനിച്ചു.

ഹരിയാനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ സംസ്ഥാനമാകും മുമ്പ് ഹരിയാന ഏത് പ്രവിശ്യയുടെ ഭാഗമായിരുന്നു? - പഞ്ചാബ്
■ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? - ഹരിയാന
■ മഹാഭാരതയുദ്ധം നടന്നതായി വിശ്വസിക്കുന്ന സ്ഥലം ഹരിയാനയിലാണ്. ഏതാണാ സ്ഥലം? - കുരുക്ഷേത്ര
■ ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദനഗരം? - ഗുഡ്ഗാവിലെ മാനേസർ
■ 'നെയ്ത്തുകാരുടെ പട്ടണം' എന്നറിയപ്പെടുന്ന സ്ഥലം? - പാനിപ്പത്ത്
■ ഹരിയാനയിലൂടെ ഒഴുകുന്ന നദികൾ? - ഘഗ്ഗാർ, യമുന
■ ഹരിയാനയിലെ പ്രശസ്തമായ കരകൗശലമേള നടക്കുന്ന സ്ഥലം? - സൂരജ്‌കുണ്ഡ്
■ 'ഹരിയാന ഹരിക്കെയ്ൻ' - ആരുടെ വിശേഷണമാണിത്? - കപിൽ ദേവ്
■ ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശസഞ്ചാരി കല്പന ചൗളയുടെ ജന്മസ്ഥലം? - ഹരിയാനയിലെ കർണാൽ
■ രാജ്യത്താദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന സംസ്ഥാനം? - ഹരിയാന
■ ഇന്ത്യയില്‍ ആദ്യമായി മൂല്യ വര്‍ധിത നികുതി (വാല്യു ആഡഡ്‌ ടാക്‌സ്‌) ഏര്‍പ്പെടുത്തിയ സംസ്ഥാനം - ഹരിയാന
■ ഇന്ത്യയില്‍ ആദ്യമായി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം - ഹരിയാന
■ ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം - ഹരിയാന
■ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം - ഹരിയാന
■ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ ബഫല്ലോ സ്ഥിതിചെയ്യുന്നത് - ഹിസ്സാർ
■ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്ത ആദ്യ സംസ്ഥാനം - ഹരിയാന
■ 2011 സെന്‍സസ്‌ പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞത്‌ - ഹരിയാന
■ ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം - ചണ്ഡീഗഡ്
■ ചണ്ഡീഗഡ് നഗരത്തിന്റെ ശില്പി - ലേ കോർബൂസിയർ
■ 'നെയ്ത്തുപട്ടണം', 'ഇക്കോ സിറ്റി' എന്നീ പേരുകളിൽ അറിയപ്പെടുന്നത് - പാനിപ്പത്ത്
■ ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം - പാനിപ്പത്ത്
■ ഇന്ത്യയിൽ ആദ്യമായി വിള ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയ സംസ്ഥാനം - ഹരിയാന
■ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ഹരിയാന
■ ടൂറിസ്റ്റ്‌ കോംപ്ലക്സുകള്‍ക്ക്‌ പക്ഷികളുടെ പേര്‌ നല്‍കിയിരിക്കുന്ന സംസ്ഥാനം - ഹരിയാന
■ ദൈവത്തിന്റെ വാസസ്ഥലം എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം - ഹരിയാന
■ ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎൽഎഫ് ലിമിറ്റഡിന്റെ ആസ്ഥാനം - ഗുരുഗ്രാം
■ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറിയായ ഡല്‍ഹിയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം - ഹരിയാന
■ മാരുതി സുസുക്കിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹരിയാന (ഗുരുഗ്രാം)
■ ആദ്യ അന്താരാഷ്ട്ര ഗീത മഹോത്സവം നടന്ന സംസ്ഥാനം - ഹരിയാന
■ ഹിന്ദി പ്രധാന ഭാഷയായിട്ടുള്ള സംസ്ഥാനങ്ങളില്‍ സ്വന്തം ഹൈക്കോടതി ഇല്ലാത്ത ഏക സംസ്ഥാനം - ഹരിയാന
■ ഇന്ത്യാചരിത്രത്തിലെ പ്രധാന യുദ്ധങ്ങളായ പാനിപ്പട്ട്‌ യുദ്ധങ്ങള്‍ക്ക്‌ വേദിയായ സംസ്ഥാനം - ഹരിയാന
■ സുല്‍ത്താന്‍പുര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹരിയാന
■ ഇന്ത്യയിലെ ആദ്യ സ്വകാര്യ ഡിഎൻഎ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായ സ്ഥലം - ഗുർഗാവോൺ / ഗുഡ്ഗാവ്
■ ബസ്മതി അരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഹരിയാന
■ ഗുർഗാവോണിന്റെ പുതിയ നാമം - ഗുരുഗ്രാം
■ 1966-ല്‍ പഞ്ചാബിനെ വിഭജിച്ച്‌ ഹിന്ദി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രൂപം കൊടുത്ത സംസ്ഥാനം - ഹരിയാന
■ വനിതാ സ്പീക്കറെ തിരഞ്ഞെടുത്ത (ഷാനോദേവി) ആദ്യ ഇന്ത്യന്‍ സംസ്ഥാനം - ഹരിയാന
■ ഗുഡ്ഗാവ്‌ വ്യവസായ മേഖല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹരിയാന
■ ഇന്ത്യയിലെ ആദ്യ ആയുഷ് സർവകലാശാല സ്ഥാപിക്കുന്ന സംസ്ഥാനം - ഹരിയാന
■ ഇന്ത്യയിലെ ആദ്യത്തെ റഗുലര്‍ മൊബൈല്‍ കോര്‍ട്ട്‌ നടപ്പാക്കിയ സംസ്ഥാനം - ഹരിയാന
■ ലോകത്തിലെ ആദ്യത്തെ ഗ്ലോബല്‍ ന്യൂക്ലിയര്‍ എനര്‍ജി സെന്റർ നിലവില്‍ വന്ന സംസ്ഥാനം - ഹരിയാന
■ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - പാനിപ്പത്ത്
■ പൊതുജനങ്ങള്‍ക്ക്‌ പരാതി സമര്‍പ്പിക്കാന്‍ ഇന്ത്യയിലാദ്യമായി വെബ്‌ പോര്‍ട്ടല്‍ നടപ്പാക്കിയ സംസ്ഥാനം - ഹരിയാന
■ എല്ലാ വോട്ടര്‍മാര്‍ക്കും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ (കംപ്യൂട്ടർവൽക്കരിച്ച) നടപ്പാക്കിയ സംസ്ഥാനം - ഹരിയാന
■ പൊതുവിതരണത്തിന്‌ സ്മാര്‍ട്ട്‌ കാര്‍ഡ്‌ നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം - ഹരിയാന
■ ആര്യന, ബഹുധാന്യക എന്നറിയപ്പെട്ടിരുന്ന പ്രദേശം - ഹരിയാന
■ ഇന്ത്യയുടെ ഡെൻമാർക്ക്‌ എന്നറിയപ്പെടുന്ന സംസ്ഥാനം - ഹരിയാന
■ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി വളർത്തൽ കേന്ദ്രം (Animal Husbandry Farm) - ഹിസ്സാർ
■ ചൗധരി ചരൺസിംഗ് കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്നത് - ഹിസ്സാർ
■ ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് സ്കിൽ യൂണിവേഴ്സിറ്റി നിലവിൽ വന്നത് - ഹരിയാന (ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി)
■ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന നഗരം - ഝജ്ജര്‍
■ വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് അൻപത് രൂപ ഇൻസെന്റീവ് നല്കാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന
■ ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന
■ കുരുക്ഷേത്രയുടെ മറ്റൊരു പേര് - താനേശ്വർ
■ പ്രാചീകാലത്ത് ഹർഷരാജാവിന്റെ തലസ്ഥാനമായിരുന്നത് - താനേശ്വർ
■ മകരസംക്രാന്തിക്ക് തൊട്ടുതലേന്ന് ആഘോഷിക്കുന്ന ഉത്സവം - ലോഹ്രി
■ ഇന്ത്യയ്ക്കു 'ഭാരതം' എന്ന പേരു ലഭിക്കുന്നതിനു കാരണമായി വിശ്വസിക്കുന്ന ഭരതവംശത്തിന്റെ കേന്ദ്രമായിരുന്നത് - ഹരിയാന
■ വ്യാസമഹർഷി ഏത് പ്രദേശത്താണ് മഹാഭാരതം രചിച്ചുവെന്ന് കരുതപ്പെടുന്നത് - ഹരിയാന
■ ശ്രീകൃഷ്ണൻ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒൻപതു കുണ്ഡങ്ങൾ (നവഗ്രഹ) സ്ഥിതിചെയ്യുന്ന നഗരം - കൈതാൾ (ഹരിയാന)

No comments:

]]>
Powered by Blogger.