Indian States - Himachal Pradesh | GK Boys

Indian States - Himachal Pradesh | GK Boys
ഹിമാചൽ പ്രദേശ് (Himachal Pradesh)
തലസ്ഥാനംഷിംല
നിലവിൽ വന്നത്1971 ജനുവരി 25
സംസ്ഥാന മൃഗം ഹിമപ്പുലി
സംസ്ഥാന പക്ഷി വെസ്റ്റേൺ ട്രാഗോപൻ
സംസ്ഥാന പുഷ്പം പിങ്ക് റോഡോഡെൻഡ്രോൺ
സംസ്ഥാന വൃക്ഷം ഹിമാലയൻ ദേവദാർ
വിസ്തീർണ്ണം 55,658 ചകിമീ
ജനസംഖ്യ 77,56,267
ജനസാന്ദ്രത 319 / ചകിമീ
സ്ത്രീപുരുഷ അനുപാതം 972/1000
സാക്ഷരത 82.80%
ഭാഷകൾ ഹിന്ദി, പഹാടി
ലോക്സഭാ സീറ്റുകൾ 4
രാജ്യസഭാ സീറ്റുകൾ 3
അസംബ്ലി സീറ്റുകൾ 68
ജില്ലകൾ 12

ചരിത്രം
ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന സംസ്ഥാനം. ഹിമാചൽ പ്രദേശിന്റെ പടിഞ്ഞാറ് ടിബറ്റാണ്. മലനിരകൾ നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണ് ഹിമാചലിലേത്. ഹിമാലയൻ പർവ്വതനിരകളുടെ ഒരു ഭാഗം .ഇവിടെയാണ്. 'ഡസ' എന്ന ഗോത്രസമൂഹമാണ് ഹിമാചലിൽ ആദ്യം കുടിയേറിയത്. കുറച്ചുകാലം മുഹമ്മദ് ഗസ്നിയുടെയും മുഗളന്മാരുടെയും കൈവശമായിരുന്നു ഇവിടം. പത്തൊമ്പതാം നൂറ്റാണ്ടിൽ നേപ്പാളിലെ ഗൂർഖകൾ ഹിമാചൽ ആക്രമിച്ചു. പിന്നീട് ഹിമാചൽ ബ്രിട്ടീഷുകാരുടെ കൈയിലായി. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഷിംല. ഇവിടത്തെ ബ്രിട്ടീഷ് വൈസ്രോയിയുടെ വസതി വൈസ് റീഗൽ ലോഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1948 ഏപ്രിൽ 15 ന് കേന്ദ്ര ഭരണത്തിൻ കീഴിലുള്ള പ്രദേശമായി ഇവിടം പ്രഖ്യാപിക്കപ്പെട്ടു. ഹിമാചൽ പ്രദേശ് ഒരു പ്രത്യേക സംസ്ഥാനമായത് 1971 ജനുവരി 25 നാണ്. പഴവർഗങ്ങളാണ് ഇവിടുത്തെ പ്രധാന കൃഷി. ഗോതമ്പ്, ചോളം, നെല്ല് എന്നിവയും കൃഷി ചെയ്യുന്നു. ഹിമാചലിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം ഷിംലയാണ്. ഹിമാചലിലെ ധർമശാലയിലാണ് ദലൈ ലാമ ഇപ്പോൾ താമസിക്കുന്നത്. ധർമശാലയിൽ നിരവധി ടിബറ്റൻ അഭയാർഥികൾ കുടിയേറിപ്പാർക്കുന്നു. ഹിന്ദി, പഹാഡി എന്നിവയാണ് ഹിമാചലിലെ പ്രധാന ഭാഷകൾ.

മനാലി : ഹിമാചൽ പ്രദേശിന്റെ വടക്ക് ഭാഗത്തുള്ള ഈ നഗരം സമുദ്രനിരപ്പിൽ നിന്നു വളരെ ഉയരത്തിലാണ്. ബീയസ് നദി, സോലാങ് താഴ്വര, ഹിഡുംബി ദേവി ക്ഷേത്രം, റോത്തങ്ചുരം, ദ്രിഗു തടാകം, പാണ്ഡോ ഡാം എന്നിവ ഇവിടത്തെ കാഴ്ചകളാണ്.

ലോഹ്രി : ശീതകാല വിളവെടുപ്പിനുശേഷം നടക്കുന്ന ആഘോഷം. മാഘമാസത്തിന്റെ വരവേല്പു കൂടിയാണ് ഇത്. പുതുവസ്ത്രമണിഞ്ഞ് തീകുണ്ഡത്തിനു ചുറ്റും പാട്ടും നൃത്തവുമാണ് പ്രധാനം. പൊരി നിവേദിക്കും.

ഹാൽദ : നവവത്സര ആഘോഷമാണിത്. ശശികാർ അപ എന്ന സമ്പത്തിന്റെ ദേവതയെ ആരാധിക്കുന്നു. ആഘോഷ ദിവസം തീരുമാനിക്കുന്നത് ലാമമാരാണ്. സെഡാർ വൃക്ഷത്തിന്റെ കുറച്ചു ചില്ലകളുമായി ഓരോ വീട്ടുകാരും എത്തുന്നു. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന തീയുടെ ചുറ്റും പാട്ടു പാടുന്നു.

ഷിംല : ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു. ഹിമാലയത്തിലെ ശിവാലിക് കുന്നുകളിലാണ് ഷിംല. കാൽക്ക മുതൽ ഷിംലവരെ നാരോഗേജ് തീവണ്ടിയുണ്ട്.

പിൻജോർ : സമുദ്രനിരപ്പിൽനിന്ന് 1800 അടി ഉയരത്തിലാണിത്. പിൻജോർ പൂന്തോട്ടങ്ങൾ, ജിമ ദേവി ക്ഷേത്രം എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

കാംഗ്ര : കാംഗ്ര നഗരം മുൻപ് നാഗർ കോട്ട, ത്രിഗർത്ത എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ചന്ദ്രവംശത്തിലെ രാജാക്കന്മാരാണ് ഈ നഗരത്തിന്റെ സ്രഷ്ടാക്കൾ. കാംഗ്ര കോട്ട, മഹാരാജ സംസാർ ചന്ദ്ര മ്യൂസിയം എന്നിവ ഇവിടെയുണ്ട്.

ഹിമാചൽ പ്രദേശുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ 'ഹിമാലയത്തിന്റെ മടിത്തട്ട്' എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം - ഹിമാചൽ പ്രദേശ്
■ ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? - ഹിമാചൽ പ്രദേശ്
■ 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രം ഹിമാചലിലുണ്ട്. ഏതാണത്? - ഖജ്ജിയാർ
■ ഇന്ത്യയിൽ ആദ്യമായി സ്റ്റേറ്റ് ഡാറ്റാ സെന്റർ (SDC) നിലവിൽ വന്നത് - ഹിമാചൽപ്രദേശ്
■ ആപ്പിൾ ഉൽപാദനത്തിൽ ഇന്ത്യയിൽ എത്രാം സ്ഥാനമാണ് ഹിമാചൽ പ്രദേശിന്? - ഒന്നാം സ്ഥാനം
■ ഹിമാചൽ പ്രദേശിലെ പർവാന എന്തിന്റെ പേരിലാണ് പ്രശസ്തം? - ഏഷ്യയിലെ ഏറ്റവും വലിയ പഴം സംസ്കരണശാല
■ ദലൈ ലാമയുടെ ഇന്ത്യയിലെ ആസ്ഥാനം ഹിമാചലിലാണ്. 'ലിറ്റിൽ ലാസ' എന്നറിയപ്പെടുന്ന ആ സ്ഥലത്തിന്റെ പേരെന്ത്? - ധർമശാല
■ ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് - ഹിമാചൽപ്രദേശ്
■ 'സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി' എന്നു വിശേഷണമുള്ള സ്ഥലമേത്? - ഷിംല
■ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി? - നാപ്ത്ത ജാക്രി (സത്ലജ് നദിയിൽ)
■ രാഷ്‌ട്രപതി നിവാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ദേശീയ ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? - ഷിംല
■ ഹിമാചൽ പ്രദേശിലെ പ്രമുഖ നാഷണൽ പാർക്കുകൾ? - ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, പിൻവാലി നാഷണൽ പാർക്ക്
■ ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭയായ ഇ-വിധാൻ നിലവിൽ വന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്
■ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ഏതായിരുന്നു? - ഷിംല
■ ഹിമാചൽ പ്രദേശിലെ പ്രധാന നദികൾ ഏതൊക്കെ? - സത്ലജ്, ബിയാസ്, രവി, ചിനാബ്, യമുന
■ ഹിമാചൽ പ്രദേശിലെ പ്രമുഖ ഹിൽ സ്റ്റേഷനുകൾ? - ഷിംല, ഡൽഹൗസി, കുളു, മണാലി, കാംഗ്ര, ചമ്പ, കിനാവൂർ
■ 'മലമുകളിലെ വാരണാസി' എന്നറിയപ്പെടുന്ന സ്ഥലം? - മണ്ഡി (ബിയാസ് നദിക്കരയിൽ)
■ ഇന്ത്യയിലെ ആദ്യ കാർബൺ വിമുക്ത സംസ്ഥാനം - ഹിമാചൽ പ്രദേശ്
■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക്‌ നിരോധിച്ച സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഇന്ത്യയിലെ ആദ്യ പുകവലിരഹിത സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌ (2013 ജൂലൈയിൽ)
■ ഇന്ത്യയിലെ പര്‍വത സംസ്ഥാനം (സിക്കിമിനെയും ഇപ്രകാരം വിശേഷിപ്പിക്കാറുണ്ട്‌) - ഹിമാചല്‍ പ്രദേശ്‌
■ എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത് - ഹിമാചല്‍പ്രദേശ്‌
■ ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം - ഹിമാചല്‍പ്രദേശ്‌
■ ഷിപ്കിലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്
■ 1951-ല്‍ പൊതുതിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ ഇന്ത്യയില്‍ ആദ്യം പോളിംഗ്‌ നടന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫ്രീ സംസ്ഥാനം - ഹിമാചല്‍പ്രദേശ്‌
■ ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസായ ഹിക്കിം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാനമുള്ള സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ പഹാരി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഇന്ത്യയുടെ ആപ്പിള്‍ സംസ്ഥാനം എന്നറിയപ്പെടുന്നത് - ഹിമാചല്‍ പ്രദേശ്‌
■ രേണുക , ചന്ദ്രതാന്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ പരൽ ഉപ്പിന് പേരുകേട്ട ഹിമാചൽപ്രദേശിലെ സ്ഥലം - മാണ്ഡി
■ എല്ലാ ബൂത്തുകളിലും VVPAT വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് നടന്ന രണ്ടാമത്തെ സംസ്ഥാനം - ഹിമാചൽപ്രദേശ് (ആദ്യത്തേത് ഗോവ)
■ കുളു, മണാലി,ഡല്‍ഹൗസി എന്നീ സുഖവാസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ കാംഗ്ര താഴ്വര, ചാന്ദ്വിക്‌ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ദലൈ ലാമയുടെ പ്രവാസ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ധര്‍മശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്
■ നഗര ജനസംഖ്യ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കുറവുള്ള സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ഹിമാചൽപ്രദേശിലെ ഏറ്റവും വലിയ നഗരം - ഷിംല
■ ഭൂമിയ്ക്കടിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി - നാഥ്പാ ഛാക്രി പ്രോജക്ട്
■ ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
■ ജിയോ തെര്‍മല്‍ എനര്‍ജിക്കു പ്രസിദ്ധമായ മണികിരണ്‍ എന്ന സ്ഥലം ഏത്‌ സംസ്ഥാനത്താണ്‌ - ഹിമാചല്‍ പ്രദേശ്‌
■ ഹിഡുംബാദേവി ക്ഷേത്രം ഏത്‌ സംസ്ഥാനത്താണ്‌ - ഹിമാചല്‍ പ്രദേശ്‌
■ പോങ്‌ അണക്കെട്ട്‌ (മഹാറാണാ പ്രതാപ്‌ സാഗര്‍) ഏത്‌ സംസ്ഥാനത്താണ്‌ - ഹിമാചല്‍ പ്രദേശ്‌
■ ഛാത്രാരി ഏത്‌ സംസ്ഥാനത്തെ ആദിവാസി നൃത്തരൂപമാണ്‌ - ഹിമാചല്‍ പ്രദേശ്‌
■ സിംല എന്നറിയപ്പെട്ടിരുന്ന നഗരം - ഷിംല
■ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനം - ഷിംല
■ ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം - ധർമ്മശാല
■ ഹിമാചല്‍ പ്രദേശ്‌ ഹൈക്കോടതിയുടെ ആസ്ഥാനം - ഷിംല
■ 1864-ല്‍ ബ്രിട്ടിഷ്‌ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം - ഷിംല
■ ക്വീന്‍ ഓഫ്‌ ഹില്‍ സ്റ്റേഷൻസ് എന്ന്‌ ബ്രിട്ടീഷുകാര്‍ വിളിച്ച നഗരം - ഷിംല
■ ഇന്ത്യയില്‍ സമുദ്ര നിരപ്പില്‍നിന്ന്‌ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം (2205 മീ.) - ഷിംല
■ ഹൈന്ദവ ദേവതയായ കാളിയുടെ അവതാരമായ ശ്യാമളാദേവിയുടെ നാമത്തില്‍നിന്ന്‌ പേരു ലഭിച്ച നഗരം - ഷിംല
■ 1871-ല്‍ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം - ഷിംല
■ നാഷണല്‍ അക്കാദമി ഓഫ്‌ ഓഡിറ്റ്‌ ആന്റ്‌ അക്കൗണ്ട്സ് എവിടെയാണ്‌ - ഷിംല
■ രാഷ്ട്രപതി നിവാസ്‌ എവിടെയാണ്‌ - ഷിംല
■ ബ്രിട്ടിഷ്‌ ഇന്ത്യയിലെ വൈസ്രോയിയുടെ വേനല്‍ക്കാല വസതിയായ വൈസ്റീഗല്‍ ലോഡ്ജ്‌ എവിടെയായിരുന്നു - ഷിംല
■ ഇന്ത്യയിലെ പ്രഥമ ലോകസഭാ തെരെഞ്ഞെടുപ്പിൽ ആദ്യ വോട്ടെടുപ്പ് നടന്ന താലൂക് - ചിനി
■ 1972 ജൂലായില്‍ ഇന്ദിരാ ഗാന്ധിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഇന്ത്യാ-പാക്‌ കരാര്‍ ഒപ്പിട്ട നഗരം - ഷിംല
■ ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈകോടതി ചീഫ് ജസ്റ്റിസായ സംസ്ഥാനം - ഹിമാചൽപ്രദേശ് (ലീലാ സേഥ്, 1991ൽ)
■ 1945-ല്‍ വൈസ്രോയി വേവല്‍ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരുമായി ചര്‍ച്ചനടത്തിയ നഗരം - ഷിംല
■ ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനകത്ത് റെയിൽവേ സ്റ്റേഷൻ (Keylong Station) നിലവിൽവരുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്
■ ദക്ഷിണേഷ്യയിലെ ഏക പ്രകൃതിദത്ത ഐസ്‌ സ്കേറ്റിം ഗ്റിങ്ക്‌ എവിടെയാണ്‌ - ഷിംല
■ സെന്‍ട്രല്‍ പൊട്ടറ്റോ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്‌ - ഷിംല
■ ഹിമാലയന്‍ ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ - ഷിംല
■ സങ്കട്‌ മോചന്‍ ക്ഷേത്രം എവിടെയാണ്‌ - ഷിംല
■ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ എവിടെയാണ്‌ സ്ഥാപിക്കപ്പട്ടത്‌ - ഷിംല
■ ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത് - കുളു
■ കുമിൾ (മഷ്‌റൂം) നഗരം എന്നറിയപ്പെടുന്നത് - സോളൻ
■ സെൻട്രൽ മഷ്‌റൂം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന നഗരം - സോളൻ

No comments:

]]>
Powered by Blogger.