Alangad Kingdom | Kingdoms of Kerala

Alangad Kingdom | Kingdoms of Kerala
ആലങ്ങാട് രാജവംശം
ആലുവായ്ക്കും പറവൂരിനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു ചെറിയ രാജ്യമാണ് ആലങ്ങാട്. മങ്ങാട്ട് കൈമൾ എന്ന നായർ പ്രഭുവായിരുന്നു ആലങ്ങാടിന്റെ ഭരണാധികാരി. കൊച്ചിയുടെ മേൽക്കോയ്മ അംഗീകരിച്ച രാജ്യമായിരുന്നു ആലങ്ങാട്. മിക്ക യുദ്ധങ്ങളിലും ആലങ്ങാട്ടുകാർ കൊച്ചിക്കുവേണ്ടി പോരാടി.

1756ൽ സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കി. ഒരു വലിയ സൈന്യത്തെ അവിടെ നിലനിർത്തുകയും ചെയ്‌തു. 1762ൽ സാമൂതിരി കൊച്ചി ആക്രമിക്കാനൊരുങ്ങി. സാമൂതിരിയെ നേരിടാനുള്ള ശക്തി തങ്ങൾക്കില്ലെന്നു മനസിലാക്കിയ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായം തേടി.

തിരുവിതാംകൂറിന്റെ ശക്തമായ സൈന്യം കൊച്ചിക്കു പുറത്തുവച്ചു തന്നെ സാമൂതിരിയുടെ സൈന്യത്തെ തോൽപ്പിച്ചോടിച്ചു. ഇതിനു പ്രത്യുപകാരമായി കൊച്ചി രാജാവ് ആലങ്ങാട്, പറവൂർ എന്ന രാജ്യങ്ങൾ തിരുവിതാംകൂറിനു വിട്ടുകൊടുത്തു. 1790ലെ ടിപ്പുവിന്റെ പടയോട്ടത്തിൽ ആലങ്ങാടിനും പറവൂരിനും കനത്ത നാശനഷ്ടമുണ്ടായി. ആലുവാപ്പുഴയിൽ വലിയ വെള്ളപ്പൊക്കമുണ്ടായതു കൊണ്ടും ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ അക്രമിച്ചതുകൊണ്ടും ടിപ്പുവിന് ആക്രമണത്തിൽ നിന്നു പിന്മാറേണ്ടി വന്നു.

No comments:

]]>
Powered by Blogger.