Edapally Swaroopam | Kingdoms of Kerala

Edapally Swaroopam | Kingdoms of Kerala
ഇടപ്പള്ളി സ്വരൂപം
ഇടപ്പള്ളി സ്വരൂപത്തെ എളങ്ങല്ലൂർ സ്വരൂപം എന്നു വിളിച്ചിരുന്നു. ചെറിയ രാജ്യമായിരുന്നെങ്കിലും സ്വതന്ത്ര രാജ്യമായിരുന്നു ഇടപ്പള്ളി. വൈപ്പിൻകരയും കൊച്ചിയും മട്ടാഞ്ചേരിയും ഒരുകാലത്ത് ഇടപ്പള്ളി രാജവംശത്തിന്റെ അധികാരമുള്ള പ്രദേശങ്ങളായിരുന്നു. കൊച്ചിയും വൈപ്പിൻകരയും ഇടപ്പള്ളി സ്വരൂപത്തിൽ നിന്ന് കൊച്ചിക്ക് ദാനമായി കിട്ടിയതാണ്. എന്നാൽ പിന്നീടു വന്ന ഇടപ്പള്ളി രാജാക്കന്മാർ ഈ പ്രദേശങ്ങൾ തിരികെ നേടാൻ ശ്രമിച്ചു.

സാമൂതിരിയുമായി ഇടപ്പള്ളി രാജാക്കന്മാർ സൗഹൃദത്തിലായിരുന്നു. കൊച്ചി രാജാക്കന്മാരിൽ നിന്ന് കൊച്ചിയും വൈപ്പിൻ ദ്വീപുകളും തിരികെ പിടിച്ച് ഇടപ്പള്ളി രാജാക്കന്മാരെ ഏൽപ്പിക്കാൻ സാമൂതിരിക്കു പദ്ധതിയുണ്ടായിരുന്നു. പോർച്ചുഗീസുകാർ പലവട്ടം ഇടപ്പള്ളിയെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം അവസരങ്ങളിലെല്ലാം സാമൂതിരി അയച്ചുകൊടുത്ത പടയാളികളായിരുന്നു ഇടപ്പള്ളിക്കു വേണ്ടി പോരാടിയത്.

1740ൽ ഇടപ്പള്ളി രാജവംശം ഡച്ചുകാരുമായി കരാർ ഉണ്ടാക്കി. തിരുവിതാംകൂറിലെ രാജാവായ മാർത്താണ്ഡവർമ്മ ഇടപ്പള്ളിയെ ആക്രമിച്ചില്ല എന്നത് ശ്രദ്ധേയമായ ചരിത്ര വസ്തുതയാണ്. ബ്രാഹ്മണ രാജവംശമായിരുന്നതുകൊണ്ടാകാം മാർത്താണ്ഡവർമ്മ ഇടപ്പള്ളിയെ ആക്രമിക്കാതിരുന്നത് എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ വരെ ഇടപ്പള്ളി രാജ്യത്തിനു സ്വതന്ത്രപദവി ഉണ്ടായിരുന്നു. 1820ൽ ഇടപ്പള്ളി രാജ്യം കൊച്ചി രാജാവിനു വിട്ടുകൊടുക്കാൻ ഇംഗ്ലീഷുകാർ ഉത്തരവിറക്കി. ഇതിനെ ഇടപ്പള്ളി രാജാവ് ശക്തമായി എതിർത്തു. ഒടുവിൽ ബ്രിട്ടീഷുകാർ ഇടപ്പള്ളിയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി.

No comments:

]]>
Powered by Blogger.