International Organization | World Intellectual Property Organization (WIPO)

World Intellectual Property Organization (WIPO)
ലോക ബൗദ്ധിക സ്വത്തവകാശ സംഘടന

പകർപ്പവകാശം, ഉപകരണങ്ങളുടെയോ കണ്ടെത്തലുകളുടെയോ പേറ്റന്റ്, വ്യാവസായിക ഡിസൈനുകളുടെയും ട്രേഡ് മാർക്കുകളുടെയും അവകാശം എന്നിങ്ങനെ ഒരു വ്യക്തിയോ സംഘമോ സ്വന്തം കഴിവ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന എന്തും ബൗദ്ധികസ്വത്തായി പരിഗണിക്കാം. ഇവ മറ്റാരും അനുകരിക്കാതെയും മോഷ്ടിക്കാതെയും സംരക്ഷിക്കാൻ മതിയായ നിയമങ്ങൾ ഇന്നുണ്ട്. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുക, കരാറുകൾ രൂപവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1967ൽ രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO).

യുണൈറ്റഡ് ഇന്റർനാഷണൽ ബ്യൂറോസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി (BIPRI) എന്ന് മുൻപ് അറിയപ്പെട്ടിരുന്ന WIPO 1970ൽ വേൾഡ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ എന്ന് പുനർനാമകരണം ചെയ്തു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന 1974ൽ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായി. നിലവിൽ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിൽ 193 അംഗരാജ്യങ്ങളാണുള്ളത്. 1970 ഏപ്രിൽ 26ന് WIPO പ്രവർത്തനം തുടങ്ങിയതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നു.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽ വന്നത് - 1967
■ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ മുൻഗാമിയായി അറിയപ്പെടുന്നത് - യുണൈറ്റഡ് ഇന്റർനാഷണൽ ബ്യൂറോസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി (BIPRI)
■ BIPRI, WIPO എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1970
■ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ആസ്ഥാനം - ജനീവ
■ WIPO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം - 1974
■ ലോക ബൗദ്ധിക സ്വത്തവകാശ ദിനം - ഏപ്രിൽ 26
■ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ നിലവിലെ ഡയറക്ടർ ജനറൽ - Daren Tang




No comments:

]]>
Powered by Blogger.