International Organization | United Nations Development Programme (UNDP)

United Nations Development Programme (UNDP)
ഐക്യരാഷ്ട്ര വികസന പരിപാടി

അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിത നിലവാരവും വിലയിരുത്താൻ ആവശ്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്ര വികസന പരിപാടി (UNDP). ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) നിലവിൽ വന്നത് 1965 നവംബർ 22നാണ്. പ്രകൃതി സമ്പത്തും മനുഷ്യവിഭവശേഷിയും വർധിപ്പിക്കുവാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുക എന്നതാണ് യു.എൻ.ഡി.പിയുടെ പ്രധാന ദൗത്യം. മാനവശേഷി വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ഐക്യരാഷ്ട്ര വികസന പരിപാടിയാണ്. സാക്ഷരതാ, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ വസ്തുതകൾ മാനദണ്ഡമാക്കിയാണ് മാനവശേഷി വികസന റിപ്പോർട്ട് തയ്യാറാക്കുന്നത്.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ യു.എൻ.ഡി.പി സ്ഥാപിതമായ വർഷം - 1965
■ യു.എൻ.ഡി.പിയുടെ ആസ്ഥാനം - ന്യൂയോർക്ക്
■ ഐക്യരാഷ്ട്ര വികസന പരിപാടി നിലവിൽ വന്ന വർഷം - 1965
■ ഐക്യരാഷ്ട്ര വികസന പരിപാടി പ്രസിദ്ധീകരിക്കുന്ന വാർഷിക പഠന റിപ്പോർട്ട് - മാനവശേഷി വികസന റിപ്പോർട്ട്
■ രാജ്യങ്ങളുടെ മാനവശേഷി നിർണ്ണയിക്കുന്നതിന് യു.എൻ.ഡി.പി മാനദണ്ഡമാക്കുന്ന വസ്തുതകൾ - സാക്ഷരതാ, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം
■ മാനവ വികസന സൂചിക എന്ന ആശയത്തിന് രൂപം നൽകിയ വർഷം - 1990
■ മാനവ വികസന റിപ്പോർട്ടിലെ ആമുഖം തയ്യാറാക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ - അമർത്യാസെൻ




No comments:

]]>
Powered by Blogger.