International Organizations | United Nations Conference on Trade and Development (UNCTAD)

United Nations Conference on Trade and Development (UNCTAD)
ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി

വ്യാപാരത്തിലൂടെ വികസ്വര/വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിന് 1964 ഡിസംബർ 30ന് രൂപവത്കൃതമായ സംഘടനയാണ് ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD). ജനീവയാണ് ഈ സമിതിയുടെ ആസ്ഥാനം. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് ഈ സമിതിയുടെ മുഖ്യലക്ഷ്യം. UNCTADയ്ക്ക് 195 അംഗരാജ്യങ്ങളാണ് ഉള്ളത്.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ വ്യാപാരത്തിലൂടെ വികസ്വര/വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി - ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD)
■ ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി സ്ഥാപിതമായ വർഷം - 1964
■ ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതിയുടെ ആസ്ഥാനം - ജനീവ
■ UNCTADയുടെ പൂർണരൂപം - യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ്
■ ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതിയുടെ അംഗസംഖ്യ - 195
■ ഒന്നാം ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതിയുടെ സമ്മേളന വേദിയായ നഗരം - ജനീവ (1964)
■ രണ്ടാം ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതിയുടെ സമ്മേളന വേദിയായ നഗരം - ന്യൂഡൽഹി (1968)
■ പതിനഞ്ചാമത് ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതിയുടെ സമ്മേളന വേദിയായ നഗരം - ബ്രിഡ്‌ജ്‌ടൗൺ (ബാർബഡോസ്, 2021)




No comments:

]]>
Powered by Blogger.