International Organizations | International Atomic Energy Agency (IAEA)

International Atomic Energy Agency (IAEA)
അന്താരാഷ്ട്ര ആണവോർജ്ജസമിതി

അംഗരാജ്യങ്ങളിലെ ആണവോർജ ഉത്പാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. 1957 ജൂലൈ 29ന് വിയന്ന ആസ്ഥാനമായായാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി രൂപീകൃതമായത്.

ആണവായുധങ്ങൾ സമാധാനാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. 'ആറ്റം ഫോർ പീസ്' എന്നതാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതിയുടെ ആപ്തവാക്യം. 176 അംഗരാജ്യങ്ങളാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതിയ്ക്കുള്ളത്. 2005ൽ അന്താരാഷ്ട്ര ആണവോർജ്ജസമിതിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു (IAEAയും അതിന്റെ മുൻ ഡയറക്ടറായിരുന്ന മുഹമ്മദ് എൽബരാദിയും പുരസ്‌കാരം പങ്കുവച്ചു).


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ അന്താരാഷ്ട്ര ആണവോർജ്ജസമിതി രൂപീകൃതമായത് - 1957 ജൂലൈ 29
■ അന്താരാഷ്ട്ര ആണവോർജ്ജസമിതിയുടെ ആസ്ഥാനം - വിയന്ന (ആസ്ട്രിയ)
■ അന്താരാഷ്ട്ര ആണവോർജ്ജസമിതിയുടെ അംഗസംഖ്യ - 176
■ 176മത്തെ അന്താരാഷ്ട്ര ആണവോർജ്ജസമിതിയുടെ അംഗരാജ്യം - ഗാംബിയ (2023)
■ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പ്രഖ്യാപിത നയം - ആണവോർജ്ജം സമാധാനത്തിന്
■ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം - 2005
■ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സേഫ് ഗാർഡ് ഓഫീസസ് സ്ഥിതിചെയ്യുന്നത് - ടൊറന്റോ (കാനഡ), ടോക്കിയോ (ജപ്പാൻ)
■ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പ്രഥമ അദ്ധ്യക്ഷൻ - W.സ്റ്റെർലിങ് കോളെ
■ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിലവിലെ തലവൻ - Rafael Mariano Grossi




No comments:

]]>
Powered by Blogger.