Metals & Non Metals | Sulphur | GK Boys

Metals & Non Metals | Sulphur | GK Boys
സൾഫർ (Sulphur)

പതിനാറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മഞ്ഞ നിറമുള്ള ഒരു അലോഹമൂലകമാണ് സൾഫർ. ഗന്ധകം എന്നു വിളിക്കുന്നതും ഈ മൂലകത്തെയാണ്. സൾഫ്യൂറിയം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇതിന്റെ പേരു വന്നത്. ഒരു ബഹു അറ്റോമിക തന്മാത്രയാണ് സൾഫർ. സൾഫറിന്റെ ഒരു തന്മാത്രയിൽ എട്ട് സൾഫർ ആറ്റങ്ങൾ അടങ്ങിയിട്ടുണ്ട് (S8). റോംബിക് സൾഫർ, മോണോക്ലിനിക് സൾഫർ എന്നിവയൊക്കെ സൾഫറിന്റെ രൂപാന്തരങ്ങളാണ്.

പണ്ടു കാലത്ത് മനുഷ്യൻ സൾഫർ പുകച്ച് കീടങ്ങളെ അകറ്റിയിരുന്നു. സൾഫർ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളാണ് ഫ്രാഷ് പ്രക്രിയ, സിസിലിയൻ പ്രക്രിയ എന്നിവയൊക്കെ. റബറിന്റെ വൾക്കനൈസേഷൻ, ചില അണുനാശിനികളുടെ നിർമാണം, ചില ഓയിന്റ്മെന്റുകൾ, ചായങ്ങൾ, കാർബൺ ഡൈ സൾഫൈഡ്, സൾഫ്യൂരിക് ആസിഡ് എന്നിവയുടെയൊക്കെ നിർമാണത്തിൽ സൾഫർ ഉപയോഗിക്കുന്നു. ഡിറ്റർജന്റുകളുടെയും സർഫാക്റ്റന്റുകളുടെയും നിർമാണത്തിൽ സൾഫേറ്റുകൾ ഉപയോഗിക്കുന്നു.


സൾഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ അണുസംഖ്യ 16 ആയ മൂലകം - സൾഫർ
■ എസ് എന്ന അക്ഷരം ഏത് മൂലകത്തിന്റെ പ്രതീകമാണ് - സൾഫർ
■ വൾക്കനൈസേഷന് വേണ്ടി റബ്ബറിൽ ചേർക്കുന്ന ഘടകം - സൾഫർ
■ ഗന്ധകം എന്നറിയപ്പെടുന്ന മൂലകം - സൾഫർ
■ വെടിമരുന്നിലെ പ്രധാന ഘടകം - സൾഫർ
■ ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്നത് - സൾഫർ
■ 'കോപ്പറിന്റെ ശത്രു' എന്നറിയപ്പെടുന്ന മൂലകം - സൾഫർ
■ സൾഫർ ലയിക്കുന്ന ലായനി - കാർബൺ ഡൈ സൾഫൈഡ്
■ അഗ്നിപർവ്വത സ്ഫോടനസമയത്ത് പുറത്തുവരുന്ന വാതകം - സൾഫർ ഡയോക്സൈഡ്
■ ഒരു സൾഫർ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം - 8
■ സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം - നീല
■ റബ്ബറിന്റെ കാഠിന്യം കൂട്ടുവാനുപയോഗിക്കുന്ന മൂലകം - സൾഫർ
■ റബ്ബറിന്റെ കാഠിന്യം കൂട്ടുവാൻ സൾഫർ ചേർക്കുന്ന പ്രക്രിയ - വൾക്കനൈസേഷൻ
■ വെടിമരുന്ന് പൊട്ടിക്കുമ്പോഴും, തീപ്പെട്ടി ഉരയ്ക്കുമ്പോഴും ഉണ്ടാകുന്ന മണത്തിനു കാരണം - സൾഫർ ഡയോക്സൈഡ്
■ താജ്മഹലിന്റെ നിറം മങ്ങുന്നതിനു കാരണമായ വാതകം - സൾഫർ ഡയോക്സൈഡ്
■ ആന്റിക്ലോർ ആയി ഉപയോഗിക്കുന്ന ഒരു പദാർത്ഥം - സൾഫർ ഡയോക്സൈഡ്
■ ആസിഡ് മഴയ്ക്കു കാരണമാകുന്ന പ്രധാന വാതകങ്ങൾ - സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്സ്
■ വെള്ളി ആഭരണങ്ങളുടെ നിറം നഷ്ടപ്പെടാൻ കാരണമായ വാതകം - ഹൈഡ്രജൻ സൾഫൈഡ്
■ ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം - ഹൈഡ്രജൻ സൾഫൈഡ്
■ സൾഫറിന്റെ നിർമ്മാണ പ്രക്രിയ - ഫ്രാഷ് പ്രക്രിയ
■ സൾഫർ അയിരുകളുടെ പ്രധാന സാന്ദ്രണ രീതി - പ്ലവന പ്രക്രിയ




No comments:

]]>
Powered by Blogger.