Metals & Non Metals | Silicon | GK Boys

Metals & Non Metals | Silicon | GK Boys
സിലിക്കൺ (Silicon)

പ്രകൃതിയിൽ മണലിലും ക്വാർട്സിലുമൊക്കെ സിലിക്കൺ ഡൈ ഓക്സൈഡിന്റെ രൂപത്തിലും പലതരം സിലിക്കേറ്റുകളുടെ രൂപത്തിലും സിലിക്കൺ കാണപ്പെടുന്നു. ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനം സിലിക്കണിനാണ്. തീക്കല്ല് എന്നർഥം വരുന്ന സിലെക്‌സ് എന്ന ലാറ്റിൻ വാക്കിൽനിന്നാണു സിലിക്കണിനു പേരു ലഭിച്ചത്. പൊടിച്ച മണലോ ക്വാർട്സോ കാർബണുമായി കലർത്തി ഇലക്ട്രിക് ഫർണസിൽ ഇട്ടു ചൂടാക്കിയാണ് വ്യാവസായികാടിസ്ഥാനത്തിൽ സിലിക്കൺ നിർമിക്കുന്നത്.

അർധചാലകങ്ങൾ, ട്രാൻസിസ്റ്ററുകൾ, ഫോട്ടോ വോൾട്ടെയ്‌ക് സെല്ലുകൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ സിലിക്കൺ ഉപയോഗിക്കുന്നു. ഗ്ലാസ് നിർമാണത്തിലെ ഒരു പ്രധാന അസംസ്കൃത വസ്തുവാണ് സിലിക്ക. കാർബോറണ്ടം എന്നറിയപ്പെടുന്നത് സിലിക്കൺ കാർബൈഡ് ആണ്. ഉയർന്ന കാഠിന്യമുള്ള സംയുക്തമാണിത്. കളിമണ്ണ്, ക്വാർട്സ്, മൈക്ക, ആസ്ബസ്റ്റോസ്, ഫെൽസ്പാർ (അഭ്രം), സിയോലൈറ്റ് എന്നിവയാണ് സിലിക്കേറ്റിന്റെ ധാതുക്കൾ.


സിലിക്കണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - സിലിക്കൺ
■ ഐ.സി ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം - സിലിക്കൺ
■ സൗരസെൽ നിർമ്മാണത്തിനുപയോഗിക്കുന്ന മൂലകം - സിലിക്കൺ
■ അർധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന ഉപലോഹങ്ങൾ - സിലിക്കൺ, ജർമേനിയം
■ ട്രാൻസിസ്റ്റർ, ചിപ്പുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന മൂലകങ്ങൾ - സിലിക്കൺ, ജർമേനിയം
■ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മെറ്റലോയ്‌ഡ് - സിലിക്കൺ
■ ഫോട്ടോ വോൾട്ടായിക് സെല്ലിൽ ഉപയോഗിക്കുന്ന പ്രധാന മൂലകം - സിലിക്കൺ
■ ഏതു മൂലകത്തിന്റെ പ്രതീകമാണ് Si - സിലിക്കൺ
■ സിലിക്കണിന്റെ അറ്റോമിക് നമ്പർ - 14
■ സിലിക്കൺ ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രൂപം - മണൽ
■ ഭൂവൽക്കത്തിന്റെ കൂടുതൽ ഭാഗത്തും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ - ഓക്സിജനും സിലിക്കണും
■ സിലിക്കണിന്റെ ഹൈഡ്രൈഡുകളറിയപ്പെടുന്നത് - സിലോൺ
■ സിലിക്കൺ കാർബൈഡിന്റെ മറ്റൊരു പേര് - കൃത്രിമ ഡയമണ്ട്
■ കാർബോറണ്ടം എന്നറിയപ്പെടുന്ന സംയുക്തം - സിലിക്കൺ കാർബൈഡ്
■ സിലിക്കയുടെ സ്‌ഫടിക രൂപമാണ് - ക്വാർട്സ്
■ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം - സിലിക്കൺ
■ സിലിക്കൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ജോൺസ് ജെ.ബെർസേലിയസ് (1823)
■ ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന സംയുക്തം - കാർബോറണ്ടം (സിലിക്കൺ കാർബൈഡ്)
■ മണൽ രാസപരമായി അറിയപ്പെടുന്നത് - സിലിക്കൺ ഡൈ ഓക്സൈഡ് (സിലിക്ക)
■ വെള്ളാരങ്കല്ല് അഥവാ ക്വാർട്സ് രാസപരമായി അറിയപ്പെടുന്നത് - സിലിക്കൺ ഡൈ ഓക്സൈഡ്
■ അജേറ്റ് എന്നത് രാസപരമായി അറിയപ്പെടുന്നത് - സിലിക്കൺ ഡൈ ഓക്സൈഡ്
■ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങളിൽ രണ്ടാം സ്ഥാനം ഏതിനാണ് - സിലിക്കൺ




No comments:

]]>
Powered by Blogger.