Metals & Non Metals | Phosphorus | GK Boys

Metals & Non Metals | Phosphorus | GK Boys
ഫോസ്ഫറസ് (Phosphorus)

പതിനഞ്ചാം ഗ്രൂപ്പിലെ അലോഹമൂലകമാണ് ഫോസ്ഫറസ്. വിവിധ ഫോസ്ഫേറ്റുകളുടെ രൂപത്തിൽ മണ്ണിലും പാറകളിലുമൊക്കെ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. പ്രകാശം വഹിക്കുന്നത് എന്നർഥമുള്ള ഫോസ്ഫറസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോസ്ഫറസിനു പേരു ലഭിച്ചത്. വെളുത്ത ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, കറുത്ത ഫോസ്ഫറസ് എന്നിവയൊക്കെ ഫോസ്ഫറസിന്റെ രൂപാന്തരങ്ങളാണ്. വായുവിൽ പുകയുന്നതുകൊണ്ട് വെളുത്ത ഫോസ്ഫറസ് വെള്ളത്തിലാണു സൂക്ഷിക്കുന്നത്.

സസ്യവളർച്ചയ്ക്ക് അത്യാവശ്യമായ മൂലകമാണ് ഫോസ്ഫറസ്. എല്ലിലും പല്ലിലും കാൽസ്യം ഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്. തീപ്പെട്ടിയുടെ വശങ്ങളിൽ ചുവന്ന ഫോസ്ഫറസ് ആണ് ഉപയോഗിക്കുന്നത്. കാൽസ്യം, ഫോസ്ഫേറ്റ്, സിലിക്ക, കാർബൺ എന്നിവയടങ്ങിയ മിശ്രിതം ഒരു ഇലക്ട്രിക് ഫർണസിൽ ഇട്ടു ചൂടാക്കിയാണ് ഫോസ്ഫറസ് നിർമിക്കുന്നത്.


ഫോസ്ഫറസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഫോസ്ഫറസിന്റെ പ്രതീകം - P
■ ഫോസ്ഫറസിന്റെ അറ്റോമിക് നമ്പർ - 15
■ ഫോസ്ഫറസ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് - പ്രകാശം വഹിക്കുന്നു
■ വെള്ളത്തിൽ സൂക്ഷിക്കുന്ന ഫോസ്ഫറസിന്റെ അലോട്രോപ് - വെളുത്ത ഫോസ്ഫറസ്
■ ഫോസ്ഫറസ് കണ്ടുപിടിച്ചത് - ഹെന്നിങ് ബ്രാൻഡ്
■ ഫോസ്ഫറസിന്റെ ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം - 4
■ ഹോംസ് സിഗ്നൽസിൽ (സമീപത്തുള്ള കപ്പലുകൾക്കുള്ള സിഗ്നൽസ്) ഉപയോഗിക്കുന്ന ഫോസ്ഫറസ് സംയുക്തം - ഫോസ്ഫീൻ
■ ചീഞ്ഞ മീനിന്റെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം - ഫോസ്ഫീൻ (ഫോസ്ഫറസ് ട്രൈഹൈഡ്രൈഡ്)
■ സോഫ്റ്റ് ഡ്രിങ്ക്സിൽ പതഞ്ഞു പൊങ്ങാനായി ഉപയോഗിക്കുന്നത് - ഫോസ്ഫോറിക് ആസിഡ്
■ രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന ഐസോടോപ്പ് - ഫോസ്ഫറസ് - 32
■ ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം - ഫോസ്ഫറസ്
■ കന്നുകാലികളുടെ എല്ലുപൊടി വളമായി ഉപയോഗിക്കുന്നതിന് കാരണമായ മൂലകം - ഫോസ്ഫറസ്
■ ഫോസ്ഫറസ് പ്രധാനമായും ഉപയോഗിക്കുന്നത് - വളം നിർമ്മാണത്തിൽ
■ 'മാലത്തിയോൺ' എന്ന കീടനാശിനിയിലെ പ്രധാന ഘടകം - ഓർഗാനോ ഫോസ്ഫേറ്റ്
■ തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്നത് - ചുവന്ന ഫോസ്ഫറസ്
■ വായുവിൽ സാവധാനം ഓക്സീകരിക്കപ്പെടുന്നതുകൊണ്ട് ഇരുട്ടിൽ തിളങ്ങുന്ന മൂലകം - വെളുത്ത ഫോസ്ഫറസ്
■ എലിവിഷമായി ഉപയോഗിക്കുന്ന മൂലകം - സിങ്ക് ഫോസ്ഫൈഡ്
■ മനുഷ്യന്റെ മൂത്രത്തിൽ നിന്നാണ് ആദ്യമായി ഒരു മൂലകത്തെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. 1669ൽ കണ്ടെത്തിയ ഈ മൂലകമേത് - ഫോസ്ഫറസ്‌
■ ഒരു മൂലകവുമായി ഏറെക്കാലം സമ്പർക്കത്തിലിരിക്കുന്നവർക്കു വരുന്ന രോഗമാണ് ഫോസി ജോ (Phossy Jaw). ഏതാണ് ആ മൂലകം? - ഫോസ്ഫറസ്‌




No comments:

]]>
Powered by Blogger.