Metals & Non Metals | Iodine | GK Boys

Metals & Non Metals | Iodine | GK Boys
അയഡിൻ (Iodine)

പതിനേഴാം ഗ്രൂപ്പിൽ പെടുന്ന അലോഹ മൂലകമാണ് അയഡിൻ. നല്ല വയലറ്റ് നിറമാണിതിന്. വയലറ്റ് നിറമുള്ളത് എന്നർഥം വരുന്ന അയോയ്ഡ്‌സ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് അയഡിൻ എന്ന പേരു വന്നത്. ഭൂവൽക്കത്തിൽ വളരെ കുറഞ്ഞ തോതിലേ അയഡിൻ കാണപ്പെടുന്നുള്ളൂ. ഉൽപാദന സ്വഭാവമുള്ള രാസവസ്തുവാണ് അയഡിൻ. ചൂടാക്കുമ്പോൾ ഇതു നേരിട്ടു വാതകമായി മാറും. കെൽപ് എന്ന കടൽക്കളകളിൽ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിൽ അയഡിന്റെ അഭാവം ഗോയിറ്റർ രോഗത്തിനു കാരണമാകും.


സിലിക്കണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ തൈറോയിഡ് ഗ്ലാന്റിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഹാലൊജൻ - അയഡിൻ
■ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്ന ഹാലൊജൻ - അയഡിൻ
■ ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന അയഡിൻ സംയുക്തം - സിൽവർ അയഡൈഡ്
■ കൃത്രിമ മഴ പെയ്യിക്കുവാൻ ഉപയോഗിക്കുന്ന രാസവസ്‌തു - സിൽവർ അയഡൈഡ്
■ കടൽപ്പായലിൽ സമൃദ്ധമായി കാണപ്പെടുന്ന പദാർത്ഥം - അയഡിൻ
■ ഔഷധമായി ഉപയോഗിക്കുന്ന ഹാലൊജൻ സംയുക്തം - ടിങ്ചർ അയഡിൻ
■ ആണവദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉടനെ കഴിക്കാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം - പൊട്ടാസ്യം അയഡൈഡ്
■ അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം - അയഡിൻ ലായിനി
■ അയഡിൻ ചേർക്കുമ്പോൾ അന്നജത്തിന്റെ നിറം - കടും നീല
■ അയഡിന്റെ നിറം - വയലറ്റ്
■ ഉപ്പു കഴിഞ്ഞാൽ കടൽവെള്ളത്തിൽ നിന്ന് വാണിജ്യപരമായി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന പദാർത്ഥം - അയഡിൻ
■ ഏറ്റവും സാന്ദ്രത കൂടിയ അലോഹം - അയഡിൻ
■ ഗോയിറ്ററിനെ പ്രതിരോധിക്കാൻ ആഹാരത്തിൽ ചേർക്കുന്ന മൂലകം - അയഡിൻ
■ ഏതിന്റെ അഭാവം മൂലമാണ് തൊണ്ടമുഴ അഥവാ ഗോയിറ്റർ ഉണ്ടാകുന്നത് - അയഡിൻ
■ സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത് - അയഡിൻ
■ അയഡിന്റെ പ്രതീകം - I
■ അയഡിന്റെ അറ്റോമിക നമ്പർ - 53




No comments:

]]>
Powered by Blogger.