Metals & Non Metals | Helium | GK Boys

Metals & Non Metals | Helium | GK Boys
ഹീലിയം (Helium)

ഒരു അലസവാതകമാണ് ഹീലിയം. പതിനെട്ടാം ഗ്രൂപ്പിലെ ആദ്യ അംഗമാണിത്. സൂര്യന്റെ ഗ്രീക്ക് പേരായ ഹീലിയോസിൽ നിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്. നിറവും മണവുമില്ലാത്ത ഒരു വാതക മൂലകമാണിത്. അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ തോതിലേ ഹീലിയം കാണപ്പെടുന്നുള്ളൂ. ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം ന്യൂക്ലിയസ് ആയി മാറുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനമാണ് സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രങ്ങളിലെ ഊർജോൽപാദന രഹസ്യം.

ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കാറുണ്ട്. എളുപ്പം തീപിടിക്കാത്തതിനാലാണ് ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കുന്നത്. ദ്രാവക ഹീലിയം ഒരു ക്രയോജനിക് ദ്രാവകമായി ഉപയോഗിക്കുന്നുണ്ട്. 4.1 കെൽ‌വിൻ താപനിലയിൽ ദ്രാവക ഹീലിയം അതിദ്രവത്വം എന്ന സവിശേഷത കാണിക്കുന്നു. ചില ലോഹനിഷ്കർഷണ പ്രക്രിയകളിൽ നിഷ്ക്രിയ അന്തരീക്ഷം സൃഷ്ടിക്കാൻ ഹീലിയം ഉപയോഗിക്കുന്നു.


ഹീലിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഭൂമിയിൽ കണ്ടെത്തുംമുൻപ് സൂര്യനിൽ സാന്നിധ്യം തിരിച്ചറിഞ്ഞ ഒരു മൂലകം ആവർത്തനപ്പട്ടികയിൽ ഉണ്ട്. ഏതാണാ മൂലകം - ഹീലിയം
■ ഹീലിയത്തിന്റെ പ്രതീകം - He
■ ഹീലിയത്തിന്റെ അറ്റോമിക നമ്പർ - 2
■ ഹൈഡ്രജൻ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം - ഹീലിയം
■ ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഏറ്റവും പ്രധാന വാതകം - ഹീലിയം
■ ഏറ്റവും കുറഞ്ഞ തിളനില (ബോയിലിംഗ് പോയിന്റ്) യുള്ള മൂലകം - ഹീലിയം
■ ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ മൂലകം - ഹീലിയം
■ ഏറ്റവും കുറഞ്ഞ മെൽറ്റിംഗ് പോയിന്റുള്ള മൂലകം - ഹീലിയം
■ എയർഷിപ്പുകളിൽ നിലവിൽ ഉപയോഗിക്കുന്ന വാതകം - ഹീലിയം (ഉപയോഗിച്ചുകൊണ്ടിരുന്നത് ഹൈഡ്രജൻ)
■ സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം - ഹീലിയം
■ ന്യൂക്ലിയർ ഫ്യൂഷന്റെ ഫലമായി സൂര്യനിൽ രൂപംകൊള്ളുന്ന വാതകം - ഹീലിയം
■ ഏറ്റവും ഭാരം കുറഞ്ഞ ഉത്‌കൃഷ്ട വാതകം - ഹീലിയം
■ 'സൂപ്പർ ഫ്ളൂയിഡ്' എന്നറിയപ്പെടുന്ന വാതകം - ഹീലിയം
■ കാലാവസ്ഥ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം - ഹീലിയം
■ പ്രധാനമായും രണ്ട് മൂലകങ്ങൾ കൊണ്ടാണ് നക്ഷത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ഏതാണവ? - ഹൈഡ്രജൻ, ഹീലിയം
■ ഏറ്റവും ചെറിയ മൂലകം - ഹീലിയം
■ ഹീലിയോസ് എന്ന വാക്കിൽ നിന്ന് പേരുകിട്ടിയ മൂലകം - ഹീലിയം
■ ഹീലിയത്തെ തിരിച്ചറിഞ്ഞ് വേർതിരിച്ചെടുത്തത് - വില്യം റാംസേ
■ ഏത് ധാതുവിൽ നിന്നാണ് റാംസേ ഹീലിയത്തെ വേർതിരിച്ചെടുത്തത് - ക്ലെവൈറ്റ്
■ ഹീലിയത്തെ ഗവേഷണശാലയിൽ വേർതിരിക്കും മുൻപുതന്നെ 1785ൽ സൂര്യനിൽ ഈ വാതകത്തെ കണ്ടെത്തിയിരുന്നു. ആരാണ് ഈ കണ്ടെത്തൽ നടത്തിയത് - പിയറി ജാൻസൺ




No comments:

]]>
Powered by Blogger.