Metals & Non Metals | Fluorine | GK Boys

Metals & Non Metals | Fluorine | GK Boys
ഹഫ്ലൂറിൻ (Fluorine)

മൂലകങ്ങളുടെ ഇടയിലെ 'കടുവ' എന്നറിയപ്പെടുന്ന മൂലകമാണ് ഫ്ലൂറിൻ. കാരണം മറ്റൊന്നുമല്ല. അത്രയ്ക്ക് റിയാക്ടീവാണീ മൂലകം. അറ്റോമിക നമ്പർ ഒമ്പതുള്ള ഫ്ലൂറിൻ പീരിയോഡിക് ടേബിളിൽ പതിനേഴാം ഗ്രൂപ്പിലെ ആദ്യ അംഗമാണ്. മറ്റ് ഹാലൊജനുകളിൽ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയർന്ന അയോണീകരണ എൻഥാൽപി, ഇലക്ട്രോ നെഗറ്റിവിറ്റി, ഇലക്ട്രോഡ് പൊട്ടൻഷ്യൽ എന്നിവ ഫ്ലൂറിനുണ്ട്. അയോണിക ആരം, സഹസംയോജക ആരം, ദ്രവനില, തിളനില ബന്ധന വിഘടന എൻഥാൽപി, ഇലക്ട്രോൺ ആർജിത എൻഥാൽപി ഇവയെല്ലാം പ്രതീക്ഷിക്കുന്നതിനേക്കാൾ ഫ്ലൂറിന് കുറവാണ്.

വലിപ്പ കുറവ്, ഏറ്റവും കൂടിയ ഇലക്ട്രോ നെഗറ്റിവിറ്റി, കുറഞ്ഞ F - F ബന്ധന വിഘടന എൻഥാൽപി, ബാഹ്യതമാ ഷെല്ലിലെ d ഓർബിറ്റലിന്റെ അലഭ്യത എന്നിവയാണ് ഫ്ലൂറിന്റെ വ്യത്യസ്ത സ്വഭാവങ്ങൾക്ക് കാരണം. മറ്റ് മൂലകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതും ശക്തവുമായ ബന്ധനം രൂപീകരിക്കാൻ കഴിയുന്നതിനാൽ ഫ്ലൂറിന്റെ മിക്കവാറും എല്ലാ രാസപ്രവർത്തനങ്ങളും താപമോചകമാണ്. ഫ്ലൂറിൻ ഒരു ഓക്സോ ആസിഡ് മാത്രമേ രൂപീകരിക്കുന്നുള്ളൂ.


ഫ്ലൂറിനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഫ്ലൂറിന്റെ പ്രതീകം - F
■ ഫ്ലൂറിന്റെ അറ്റോമിക നമ്പർ - 9
■ ഇലക്ട്രോനെഗറ്റീവിറ്റി കൂടിയ മൂലകം - ഫ്ലൂറിൻ
■ ഭൂവൽക്കത്തിൽ ഏറ്റവും ധാരാളമായി കണ്ടുവരുന്ന ഹാലൊജൻ - ഫ്ലൂറിൻ (0.08%)
■ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന ഹാലൊജന്റെ രൂപം - ഫ്ലൂറൈഡ്
■ സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്ന മൂലകം - ഫ്ലൂറിൻ
■ ഹൈഡ്രജൻ ഫ്ലൂറൈഡ് ഒരു ദ്രാവകമാണ്. കാരണം - ശക്തിയേറിയ ഹൈഡ്രജൻ ബന്ധം
■ ഹൈഡ്രജൻ ഫ്ലൂറൈഡിന്റെ തിളനില - 293K
■ ഫ്ലൂറൈഡ് ലവണങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് - എല്ലുകളും പല്ലുകളും നശിക്കാൻ കാരണമാകുന്നു
■ ഇന്ത്യയിൽ ഫ്ലൂറോസിസ് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് - ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ല (1938ൽ)




No comments:

]]>
Powered by Blogger.