Metals & Non Metals | Chlorine | GK Boys

Metals & Non Metals | Chlorine | GK Boys
ക്ലോറിൻ (Chlorine)

പതിനേഴാം ഗ്രൂപ്പിൽപ്പെടുന്ന (ഹാലൊജനുകൾ) അലോഹമൂലകമാണ് ക്ലോറിൻ. രൂക്ഷഗന്ധമുള്ള വാതകമാണിത്. കാൾഷീലെയാണ് ക്ലോറിൻ കണ്ടെത്തിയത്. എന്നാൽ അതൊരു മൂലകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. 1810ൽ ഹംഫ്രി ഡേവിയാണ് ക്ലോറിൻ ഒരു മൂലകമാണെന്ന് സ്ഥിതീകരിച്ചത്. പുല്ലിന്റെ പച്ചനിറം എന്നർഥം വരുന്ന ക്ലോറോസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ക്ലോറിൻ എന്ന പേരിന്റെ വരവ്. ആൽക്കലി ലോഹങ്ങളുടെയും ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെയും ക്ലോറൈഡുകളുടെ രൂപത്തിലാണ് ഈ മൂലകം പ്രകൃതിയിൽ കാണപ്പെടുന്നത്.

ജലശുദ്ധീകരണത്തിനുപയോഗിക്കുന്നു. ബ്ലീച്ചിങ് പൗഡറിലെ അണുനാശക ഘടകം ക്ലോറിനാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു രാസായുധമായി ജർമൻ സൈന്യം ക്ലോറിൻ ഉപയോഗിച്ചിരുന്നു. ക്ലോറിനു നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്യാനുള്ള കഴിവുണ്ട്. സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ശേഷണത്തിലൂടെ ക്ലോറിൻ നിർമിക്കാൻ സാധിക്കും. പേപ്പർ, പെയിന്റ്, ടെക്സ്റ്റൈൽ വ്യവസായങ്ങളിലും പി.വി.സി പൈപ്പ് നിർമാണത്തിലും ചില കീടനാശിനികളുടെ നിർമാണത്തിലും ക്ലോറിൻ ഉപയോഗിക്കുന്നു.


ക്ലോറിനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആദ്യമായി കണ്ടെത്തിയ ഹാലൊജൻ - ക്ലോറിൻ
■ ക്ലോറിൻ കണ്ടെത്തിയത് - കാൾഷീലെ (1774)
■ ക്ലോറിന് പേര് നൽകിയത് - ഹംഫ്രി ഡേവി (1810)
■ 'ക്ലോറോ' എന്ന ഗ്രീക്ക് പദത്തിനർത്ഥം - പച്ച കലർന്ന മഞ്ഞ
■ മഞ്ഞ കലർന്ന പച്ച നിറമുള്ള വാതകം - ക്ലോറിൻ
■ ക്ലോറിൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഡീക്കൻസ് (Deacons) പ്രക്രിയ
■ ഓക്സിഡൈസിംഗ് ഏജന്റായി പ്രവർത്തിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ ക്ലോറിൻ ബ്ലീച്ചിങ് പ്രവർത്തനം നടത്തുന്നത് - ഓക്സീകരണത്തിലൂടെ
■ പേപ്പർ, റയോൺ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ കോട്ടൺ, ടെക്സ്റ്റൈൽ എന്നിവയുടെ ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ സ്വർണം, പ്ലാറ്റിനം എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ ഡൈ, ഡ്രഗ്‌സ്, DDT എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ വിഷവാതകങ്ങളായ ഫോസ്ജീൻ, ടിയർ ഗ്യാസ്, മസ്റ്റാർഡ് ഗ്യാസ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം - ക്ലോറിൻ
■ ഈർപ്പരഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പരഹിതമായ ക്ലോറിൻ വാതകം കടത്തിവിട്ട് നിർമ്മിക്കുന്നത് - ബ്ലീച്ചിംഗ് പൗഡർ
■ പി.വി.സി.യിൽ അടങ്ങിയിരിക്കുന്ന ഹാലൊജൻ - ക്ലോറിൻ
■ ക്ലോറിൻ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സംയുക്തം - ക്ലോറൈഡ്
■ പ്രകൃതിയിൽ ക്ലോറിൻ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടാതിരിക്കാനുള്ള കാരണം - ക്ലോറിന്റെ ഉയർന്ന രാസപ്രവർത്തന ശേഷി
■ ക്ലോറിൻ ഈർപ്പവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസ്ഥിര സംയുക്തം - ഹൈപ്പോക്ലോറസ് ആസിഡ്
■ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി രാസായുധമായി ഉപയോഗിച്ചിരുന്ന വാതകം - ക്ലോറിൻ വാതകം
■ പച്ച നിറമുള്ള വേപ്പർ ലാമ്പിലടങ്ങിയിരിക്കുന്ന വാതകം - ക്ലോറിൻ
■ കടൽ ജലത്തിൽ ഏറ്റവും കൂടുതൽ ലയിച്ചിരിക്കുന്ന ധാതു - ക്ലോറിൻ
■ ജല അതോറിറ്റി ശുദ്ധീകരണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാതകം - ക്ലോറിൻ
■ നീന്തൽ കുളങ്ങൾ അണുവിമുക്തമാക്കുവാൻ ഉപയോഗിക്കുന്ന വാതകം - ക്ലോറിൻ
■ കടൽ ജലത്തിലലിഞ്ഞു ചേർന്നിട്ടുള്ള പദാർഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത് - ക്ലോറിൻ
■ എൻഡോസൾഫാൻ എന്ന കീടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം - ഓർഗാനോ ക്ലോറിൻ
■ ചൊവ്വയിൽ ജീവന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു - പെർക്ലോറേറ്റ്
■ ക്ലോറിൻ അടങ്ങിയ പ്രധാന ഓർഗാനിക് സംയുക്തങ്ങളാണ് - DDT, BHC, ഫ്രിയോൺ, ക്ലോറോഫോം
■ ക്ലോറോഫോം കണ്ടുപിടിച്ചത് - ജയിംസ് യങ് സിംസൺ
■ ക്ലോറോഫോമിൽ ലയിക്കുന്ന പദാർത്ഥങ്ങൾ - അയഡിൻ, കൊഴുപ്പ്, എണ്ണകൾ, ആൽക്കലോയ്ഡുകൾ, പെനിസിലിൻ
■ ക്ലോറിൻ വിഷവാതകം ശ്വസിച്ചാലുള്ള ദൂഷ്യഫലം - ശ്വാസകോശം, തൊണ്ട, നാസിക എന്നീ ഭാഗങ്ങളിലെ നേർത്ത സ്തരത്തിന് കേടുവരുന്നു.
■ ക്ലോറിൻ വിഷബാധയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം - അമോണിയ
■ കണ്ണീർ വാതകമായുപയോഗിക്കുന്ന ക്ലോറിൻ സംയുക്തം - ബെൻസൈൽ ക്ലോറൈഡ്
■ സമുദ്രജലത്തിൽ ഏറ്റവും കൂടിയ അളവിലുള്ള മൂലകം - ക്ലോറിൻ
■ തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ് - അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്




No comments:

]]>
Powered by Blogger.