Metals & Non Metals | Carbon | GK Boys

Metals & Non Metals | Carbon | GK Boys
കാർബൺ (Carbon)

പ്രാചീന കാലം തൊട്ടേ മനുഷ്യനു പരിചയമുള്ള മൂലകമാണു കാർബൺ. ആവർത്തനപ്പട്ടികയിൽ പതിനാലാം ഗ്രൂപ്പിലെ ആദ്യ മൂലകമാണിത്. കരി എന്നർഥമുള്ള കാർബോ എന്ന ലാറ്റിൻ പദത്തിൽ നിന്നാണു കാർബൺ എന്ന പേരു വന്നത്. ജീവനടിസ്ഥാനമായ സങ്കീർണ തന്മാത്രകളുടെ നിർമാണത്തിൽ കാർബണിനു വലിയ പങ്കുണ്ട്. കാർബൺ ആറ്റങ്ങൾക്കു തമ്മിൽ തമ്മിൽ ചേർന്ന് ചെയിൻ രൂപത്തിലും വലയ രൂപത്തിലുമുള്ള അനേകം സംയുക്തങ്ങൾ രൂപീകരിക്കാനുള്ള കഴിവുണ്ട്. ഈ സവിശേഷതയാണ് കാറ്റനേഷൻ. സംയുക്തങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ ഒരു വിസ്‌മയമാണ് കാർബൺ.

കാർബണിക സംയുക്തങ്ങളെക്കുറിച്ചു പഠിക്കുന്ന രസതന്ത്രശാഖയാണ് കാർബണിക രസതന്ത്രം (ഓർഗാനിക് കെമിസ്ട്രി). പെട്രോൾ, കൽക്കരി, പ്രകൃതി വാതകം എന്നിവയിലൊക്കെ കാർബൺ ഉണ്ട്. പ്ലാസ്റ്റിക്കുകൾ, പെയിന്റ്, ഫൈബറുകൾ എന്നിവയുടെ നിർമാണത്തിലും രാസപ്രക്രിയകളിൽ ലായകമായുമൊക്കെ വിവിധ ഹൈഡ്രോ കാർബണുകൾ ഉപയോഗിക്കുന്നു. ഇന്ന് ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്ന ഹരിതഗൃഹ വാതകമാണ് കാർബൺ ഡൈ ഓക്സൈഡ്.


കാർബണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം - കാർബൺ
■ എന്തിന്റെ വകഭേദമാണ് ചാർക്കോൾ - കാർബൺ
■ എല്ലാ ഓർഗാനിക് സംയുക്തങ്ങളിലും അടങ്ങിയിട്ടുള്ള മൂലകം - കാർബൺ
■ ഗ്രാഫൈറ്റ്, ഡയമണ്ട് എന്നിവ എന്തിന്റെ വകഭേദമാണ് - കാർബൺ
■ അണുസംഖ്യ ആറ് ആയ മൂലകം - കാർബൺ
■ പഞ്ചസാര നന്നായി ചൂടാക്കിയാൽ അവശേഷിക്കുന്നത് - കാർബൺ
■ വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് - കാർബൺ
■ ഏത് മൂലകത്തിന്റെ പ്രതീകമാണ് 'C' - കാർബൺ
■ കാർബണിന്റെ സംയോജകത - 4
■ ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിലനിൽക്കാനുള്ള കഴിവാണ് - കാറ്റിനേഷൻ
■ കാർബണിക സംയുക്തങ്ങളാണ് പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ. അതിന് പ്രധാന കാരണമായ കാർബണിന്റെ സവിശേഷത - കാറ്റിനേഷൻ
■ മറ്റു മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷനുള്ള കഴിവ് കൂടിയ മൂലകമാണ് - കാർബൺ
■ ആഗോള താപനവുമായി ബന്ധപ്പെട്ട പദം - കാർബൺ ക്രെഡിറ്റ്
■ കാർബണിന്റെ പ്രധാന സംയുക്തങ്ങൾ - കാർബൺ ഡൈ ഓക്സൈഡ്, കാർബണേറ്റുകൾ, ബൈകാർബണേറ്റുകൾ
■ വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം - കാർബൺ മോണോക്സൈഡ്
■ കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നതാണ് - കാർബോണിക് ആസിഡ് (സോഡാ ജലം)
■ അഗ്നിശമനിയായി ഉപയോഗിക്കുന്ന പൈറീൻ എന്ന രാസവസ്തു - കാർബൺ ടെട്രാ ക്ലോറൈഡ്
■ ദ്രവണാങ്കം കൂടുതലുള്ള മൂലകം - കാർബൺ (3550 ഡിഗ്രി സെൽഷ്യസ്)




No comments:

]]>
Powered by Blogger.