Metals & Non Metals | Argon | GK Boys

Metals & Non Metals | Argon | GK Boys
ആർഗൺ (Argon)

ഒരു അലസവാതകമാണ് ആർഗൺ. ആവർത്തനപ്പട്ടികയിൽ പതിനെട്ടാം ഗ്രൂപ്പിലാണ് ഈ മൂലകത്തിന്റെ സ്ഥാനം. ലോർഡ് റെയ്‌ലി, വില്യം രാംസേ എന്നീ ശാസ്ത്രജ്ഞരാണ് ആർഗൺ കണ്ടുപിടിച്ചത്. 1904ൽ രണ്ടുപേർക്കും നൊബേൽ സമ്മാനം ലഭിച്ചു. അന്തരീക്ഷത്തിൽ അലസവാതകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലുള്ള മൂലകവും ആർഗൺ തന്നെ. മടിയൻ എന്നർഥം വരുന്ന ആർഗോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആർഗണിനു പേരു ലഭിച്ചത്. ഇൻകാൻഡസന്റ് ബൾബുകളിൽ നിറയ്ക്കാൻ ആർഗൺ ഉപയോഗിക്കാറുണ്ട്.


ആർഗോണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആർഗണിന്റെ പ്രതീകം - Ar
■ ആർഗണിന്റെ അറ്റോമിക നമ്പർ - 18
■ വായുവിൽ അടങ്ങിയ ഒരു അപൂർവ്വ അലസ വാതകം - ആർഗൺ
■ ബൾബിനുള്ളിൽ നിറച്ചിരിക്കുന്ന വാതകം - ആർഗൺ
■ ആർഗൺ എന്ന വാക്കിനർത്ഥം - അലസൻ
■ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസ വാതകം - ആർഗൺ
■ ആർഗൺ കണ്ടുപിടിച്ചത് - ലോർഡ് റെയ്‌ലി, വില്യം രാംസേ
■ ചൊവ്വയുടെ അന്തരീക്ഷത്തിൽ 95 ശതമാനവും കാർബൺ ഡയോക്സൈഡ് വാതകമാണ്. ബാക്കിയുള്ളതിൽ രണ്ട് ശതമാനം ഒരു അലസവാതകമുണ്ട്. ഏതാണത് - ആർഗൺ
■ അന്തരീക്ഷത്തിൽ നിന്ന് ആദ്യമായി ഒരു അലസവാതകത്തെ വേർതിരിച്ചത് 1894ലാണ്. ഏതായിരുന്നു ഇത് - ആർഗൺ




No comments:

]]>
Powered by Blogger.