International Organization | Asia Pacific Economic Co-operation (APEC)

Asia Pacific Economic Co-operation (APEC)
അപ്പെക് - ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണം

ഏഷ്യ പസഫിക്ക് മേഖലയിലെ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടനയാണ് അപ്പെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷൻ). പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളാണ് സംഘടനയിലുള്ളത്. 1989ലാണ് സിംഗപ്പൂർ ആസ്ഥാനമായ സംഘടന നിലവിൽ വന്നത്. 21 അംഗരാജ്യങ്ങളാണ് അപ്പെകിലുള്ളത്. വിയറ്റ്നാം, പെറു, റഷ്യ എന്നീ രാജ്യങ്ങളാണ് അവസാനമായി സംഘടനയിൽ അംഗങ്ങളായത്. ഏഷ്യ - പസഫിക്ക് മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ഉയർന്ന സാമ്പത്തിക വ്യാപാര ബന്ധങ്ങൾ വളർത്തുക, അംഗരാജ്യ പ്രദേശത്തെ സ്വാതന്ത്രവ്യാപാര മേഖലയാക്കി മാറ്റി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന - അപ്പെക്
■ 1997ൽ ഏഷ്യയിലെയും പസഫിക്ക് മേഖലയിലെയും രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടന - അപ്പെക്
■ അപ്പെക് നിലവിൽ വന്ന വർഷം - 1989
■ APECന്റെ പൂർണരൂപം - Asia Pacific Economic Co-operation
■ അപ്പെകിലെ ആകെ അംഗസംഖ്യ - 21
■ അപ്പെകിന്റെ ആസ്ഥാനം - സിംഗപ്പൂർ
■ 2018ൽ അപ്പെകിന്റെ സമ്മേളനം നടന്നത് - ന്യൂഗിനിയ
■ 2019ൽ അപ്പെകിന്റെ സമ്മേളനത്തിന്റെ വേദി - സാന്റിയാഗോ (ചിലി) (കോവിഡ് 19 കാരണം സമ്മേളനം നടന്നില്ല)
■ 2020ലെ അപ്പെകിന്റെ സമ്മേളനം നടന്നത് - മലേഷ്യ (Virtual Summit)
■ 2021ലെ അപ്പെകിന്റെ സമ്മേളനം നടന്നത് - ന്യൂസിലാൻഡ് (Virtual Summit)
■ 2022ലെ അപ്പെകിന്റെ സമ്മേളനം നടന്നത് - തായ്‌ലൻഡ്
■ 2023ലെ അപ്പെകിന്റെ സമ്മേളന വേദിയാകുന്നത് - യുണൈറ്റഡ് സ്റ്റേറ്റ്സ്




No comments:

]]>
Powered by Blogger.