International Organizations | United Nations Human Rights Council (UNHRC)

United Nations Human Rights Council (UNHRC)
ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

1946ൽ ജനീവ ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ട സംഘടനയാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ (UNHRC). മനുഷ്യാവകാശ സംരക്ഷണമാണ് സംഘടനയുടെ മുഖ്യലക്ഷ്യം. 1948 ഡിസംബർ 10ന് പാരീസിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, മനുഷ്യചരിത്രത്തിലെ സുപ്രധാന അധ്യായമായ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഇതിനെ തുടർന്ന് 1950 ഡിസംബർ 10 ആഗോള മനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചു.

അന്നു മുതൽ ഈ ദിനം ലോകമാകെ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. 30 വകുപ്പുകൾ അടങ്ങുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖ. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള രേഖയായും മനുഷ്യാവകാശ പ്രഖ്യാപനത്തെ പരിഗണിക്കുന്നു. കനേഡിയൻ നിയമവിദഗ്ദ്ധനായ ജോൺ പീറ്റേഴ്‌സ് ഹംഫ്രിയാണ് വിഖ്യാതമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രധാന ശില്പി.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ UNHRC രൂപീകൃതമായ വർഷം - 1946
■ UNHRC ന്റെ ആസ്ഥാനം - ജനീവ
■ യു.എൻ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചത് - 1948 ഡിസംബർ 10 (പാരീസ് സമ്മേളനം)
■ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന നഗരം - പാരീസ് (1948 ഡിസംബർ 10)
■ ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് - ഡിസംബർ 10
■ ഐക്യരാഷ്ട്ര സംഘടന, മനുഷ്യാവകാശ ദിനം ആചരിച്ച് തുടങ്ങിയ വർഷം - 1950
■ യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശില്പി - ജോൺ പീറ്റേഴ്‌സ് ഹംഫ്രി
■ മനുഷ്യാവകാശ പ്രഖ്യാപനത്തെ മനുഷ്യ വംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാർട്ട എന്ന് വിശേഷിപ്പിച്ചത് - എലനോർ റൂസ്‌വെൽറ്റ് (മുൻ അമേരിക്കൻ പ്രസിഡന്റായ ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിന്റെ ഭാര്യ)
■ എല്ലാ ജനങ്ങളും രാഷ്ട്രങ്ങളും കൈവരിക്കേണ്ട പൊതുപ്രമാണം എന്ന് മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത് - യു.എൻ പൊതുസഭ
■ UNHRC അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലായ വർഷം - 2006
■ ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള രേഖ - സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (370 ഭാഷകളിൽ)




No comments:

]]>
Powered by Blogger.