International Organizations | United Nations High Commissioner for Refugees (UNHCR)

United Nations High Commissioner for Refugees (UNHCR)
ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ

1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന്റെ ആസ്ഥാനം ജനീവയാണ്. അഭയാർഥികൾക്ക് അന്താരാഷ്ട്രതലത്തിൽ സംരക്ഷണം നൽകുക എന്നതാണ് കമ്മീഷന്റെ മുഖ്യലക്ഷ്യം. 120 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സംഘടന, എല്ലാ വർഷവും ജൂൺ 20 ലോക അഭയാർഥി ദിനമായി ആചരിക്കുന്നു. 1959 - 60 വർഷത്തെ ലോക അഭയാർഥി വർഷമായും ഐക്യരാഷ്ട്ര സംഘടന ആചരിച്ചിരുന്നു. 1954ലും 1981ലും സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആഗോള തലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി രൂപീകൃതമായ സംഘടന - ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR)
■ UNHCR സ്ഥാപിതമായത് - 1950 ഡിസംബർ 14
■ UNHCRന്റെ പൂർണരൂപം - യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ്
■ ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ സ്ഥാപിതമായത് - 1950 ഡിസംബർ 14
■ ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന്റെ ആസ്ഥാനം - ജനീവ
■ ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന് സമാധാന നൊബേൽ സമ്മാനം കിട്ടിയ വർഷങ്ങൾ - 1954, 1981




No comments:

]]>
Powered by Blogger.