International Organizations | United Nations Educational, Scientific and Cultural Organization (UNESCO)

International Organizations | United Nations Educational, Scientific and Cultural Organization (UNESCO)
യുനെസ്‌കോ

രാഷ്ട്രങ്ങൾക്കിടയിലെ വിദ്യാഭ്യാസ, ശാസ്ത്ര - സാംസ്‌കാരിക മേഖലകളുടെ സമന്വയമുണ്ടാക്കി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ നീതി, മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയവ ഉറപ്പാക്കുകയാണ് യുനെസ്‌കോയുടെ മുഖ്യലക്ഷ്യം. 1946ൽ രൂപം കൊണ്ട യുനെസ്‌കോയുടെ ആസ്ഥാനം പാരീസ് ആണ്. യുണൈറ്റഡ് നേഷൻസ് എജ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ എന്നാണ് യുനെസ്‌കോയുടെ പൂർണരൂപം. യുനെസ്കോയ്ക്ക് 194 അംഗരാജ്യങ്ങളും 12 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണുള്ളത്. യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ അമേരിക്ക 1984ൽ യുനെസ്കോയിൽ നിന്ന് രാജിവെച്ചു.

എന്നാൽ 1997ൽ അമേരിക്ക വീണ്ടും അംഗത്വം സ്വീകരിച്ചു. ലോകചരിത്രത്തിൽ ഏറെ പ്രാധാന്യം ലഭിക്കേണ്ട സവിശേഷമായ കെട്ടിടങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലിടം പിടിക്കുന്നവയെ ലോക പൈതൃകകേന്ദ്രങ്ങളായിട്ടാണ് പരിഗണിക്കുക. 58 പൈതൃകകേന്ദ്രങ്ങളുള്ള ഇറ്റലിയാണ് എണ്ണത്തിൽ മുന്നിലുള്ള രാജ്യം. ഇന്ത്യയിൽ നിന്നും 40 പൈതൃക കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. നിലവിൽ ലോക പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള നിരക്ക് 10 രൂപയിൽ നിന്നും 30 രൂപയായും, മറ്റ് സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കാനുള്ള നിരക്ക് 5 രൂപയിൽ നിന്നും 15 രൂപയായി ഉയർത്തി.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന - യുനെസ്‌കോ
■ അംഗരാജ്യങ്ങളിൽ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്രമേഖലകളുടെ പുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകുകയും സഹായം എത്തിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭാ ഘടകം - യുനെസ്‌കോ
■ യുനെസ്കോ രൂപീകൃതമായത് - 1945 നവംബർ 16
■ യുനെസ്കോയുടെ നിലവിലെ അംഗസംഖ്യ - 194 അംഗങ്ങളും 12 അസ്സോസിയേറ്റ് അംഗങ്ങളും (2020 ജനുവരി വരെ)
■ യുനെസ്കോയുടെ ആസ്ഥാനം - പാരീസ് (ഫ്രാൻസ്)
■ ലോക പൈതൃക പട്ടിക പുറത്തിറക്കുന്ന അന്താരാഷ്ട്ര സംഘടന - യുനെസ്‌കോ
■ ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ തയ്യാറാക്കുന്ന പട്ടിക - ലോക പൈതൃക പട്ടിക
■ കലിംഗ പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന - യുനെസ്‌കോ
■ മ്യാൻമാറിന്റെ ആദ്യ യുനെസ്‌കോ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ടത് - Inlay Lake
■ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആയിരാമത്തെ കേന്ദ്രം - ഒഗവാങ്കോ ഡെൽറ്റ (ബോട്സ്വാന)
■ യുനെസ്‌കോയുടെ നിലവിലെ ഡയറക്ടർ ജനറൽ - Ms Audrey Azoulay
■ 2023ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് - Accra (Ghana)
■ 2022ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് - ഗോഡലജാര (മെക്‌സിക്കോ)
■ 2001ലെ ആദ്യത്തെ യുനെസ്‌കോ ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുത്തത് - മാഡ്രിഡ് (സ്പെയിൻ)
■ ഡൽഹി ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് - 2003
ഇന്ത്യ യുനെസ്കോയിൽ

■ 2007ൽ യുനെസ്‌കോയുടെ ഓർമ്മ പുസ്തകത്തിൽ സ്ഥാനം നേടിയ പ്രാചീന ഇന്ത്യൻ കൃതി - ഋഗ്വേദത്തിന്റെ ലിഖിത രൂപം
■ 2010 - 2011ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ കലാ രൂപങ്ങൾ - മുടിയേറ്റ് (കേരളം), ഝാവ് (കിഴക്കേ ഇന്ത്യ), കർബേലിയ (രാജസ്ഥാൻ)
■ 2015ലെ യുനെസ്‌കോയുടെ എക്‌സലൻസ് അവാർഡ് ലഭിച്ച കേരളത്തിലെ ക്ഷേത്രം - വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)
■ 2016 യുനെസ്‌കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത് - യോഗ
■ യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് സൈറ്റ് - കാഞ്ചൻജംഗ ദേശീയോദ്യാനം




No comments:

]]>
Powered by Blogger.