Rulers of Kerala | Visakham Thirunal Rama Varma

Rulers of Kerala | Visakham Thirunal Rama Varma
വിശാഖം തിരുനാൾ രാമവർമ്മ (Visakham Thirunal Rama Varma)

ജനനം : 1837 മെയ് 19

മരണം : 1885 ഓഗസ്റ്റ് 4

വിശാഖം തിരുനാൾ പണ്ഡിതനായ തിരുവിതാംകൂർ രാജാവ് എന്നറിയപ്പെടുന്നു. തിരുവിതാംകൂറിലെ പോലീസ് വിഭാഗത്തെ പുനസ്സംഘടിപ്പിച്ചു. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചു. നാഞ്ചിനാട്ടെ ജലസേചന പദ്ധതി വികസിപ്പിച്ചു. മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1881ൽ കോട്ടയം നഗരം പണികഴിപ്പിച്ചു. 1884ൽ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് കൊല്ലത്ത് ആരംഭിച്ചു.

വിശാഖം തിരുനാളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ വിശാഖം തിരുനാളിന്റെ ഭരണകാലഘട്ടം - 1880-1885
■ പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌ - വിശാഖം തിരുനാള്‍
■ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ് - വിശാഖം തിരുനാൾ
■ തിരുവിതാംകൂറിൽ സമ്പൂര്‍ണ്ണ ഭൂസർവ്വേ നടത്തിയത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍ (1883)
■ തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ് - വിശാഖം തിരുനാള്‍
■ തിരുവിതാംകൂറിലെ ആദ്യ പോലീസ് സൂപ്രണ്ട് - ഒലിവർ എച്ച്.ബെൻസ്‌ലി (1881)
■ കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് - വിശാഖം തിരുനാൾ
■ തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍
■ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം - ശ്രീവിശാഖം
■ മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി - വിശാഖം തിരുനാള്‍
■ മുല്ലപെരിയാർ ഡാമിന് അന്തിമാനുമതി നൽകിയ തിരുവിതാംകൂർ മഹാരാജാവ് - വിശാഖം തിരുനാൾ
■ മുല്ലപെരിയാർ പാട്ടക്കരാറിനെ എന്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാകൂർ ഭരണാധികാരി - വിശാഖം തിരുനാൾ
■ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സാമ്പത്തിക സഹായം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി - വിശാഖം തിരുനാള്‍.
■ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്‌ - വിശാഖം തിരുനാള്‍
■ അനന്ത വിലാസം കൊട്ടാരം നിർമിച്ചത് - വിശാഖം തിരുനാള്‍
■ സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതിയ മഹാരാജാവ് - വിശാഖം തിരുനാൾ
■ വിശാഖം തിരുനാളിന്റെ പ്രധാന രചനകൾ - The Horrors of war & Benefits of Peace, Observations on Higher Education
■ തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍
■ തിരുവിതാംകൂറിൽ ഹൈക്കോടതി നിലവിൽ വന്ന വർഷം - 1887
■ തിരുവിതാംകൂർ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 5 (ഒരു ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും)
■ തിരുവിതാംകൂർ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് - രാമചന്ദ്രഅയ്യർ

No comments:

]]>
Powered by Blogger.