Rulers of Kerala | Sakthan Thampuran

Rulers of Kerala | Sakthan Thampuran
ശക്തൻ തമ്പുരാൻ (Sakthan Thampuran)

ജനനം : 1751 ഓഗസ്റ്റ് 26

മരണം : 1805 സെപ്റ്റംബർ 26

1751ൽ വെള്ളാരപ്പിള്ളി എന്ന സ്ഥലത്താണ് ശക്തൻ തമ്പുരാൻ ജനിച്ചത്. പത്തു വയസ്സുള്ളപ്പോൾ നാലാംകൂർ സ്ഥാനം ലഭിച്ചു. അപ്പോൾ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പെട്ടു തുടങ്ങുകയും 'ശക്തൻ' എന്ന പേരു ലഭിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പാക്കുന്നതിലുള്ള കടുത്ത രീതികൊണ്ടാണ് ആ പേര് വന്നതെന്നു കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിവരിക്കുന്നു. കൊച്ചി രാജ്യത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശക്തനായ രാജാവായി അറിയപ്പെടുന്നു.

ശക്തൻ തമ്പുരാന്റെ ഭരണകാലം കൊച്ചിരാജ്യ ചരിത്രത്തിലെ ജന്മിമാരുടെ ആധിപത്യത്തിന്റെ അവസാനത്തെയും ആധുനിക യുഗത്തിന്റെ ആരംഭത്തെയും കുറിക്കുന്നു. ശക്തരായ പ്രഭുക്കന്മാരുടെയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെയും പെരുമനം ക്ഷേത്രത്തിലെയും ഊരാൺ മക്കാരായ പോറ്റിമാരുടെയും ഭീഷണി രാജ്യാധികാരത്തിന് ഗൗരവതരമായ ഭീഷണി ഉയർത്തി. ഇതിനെതിരായ അവരുടെ ശക്തിയെ അടിച്ചമർത്താനും തന്റെ ആധിപത്യം ഉറപ്പിക്കാനും ശക്തൻ തമ്പുരാൻ കർക്കശ നടപടികൾ സ്വീകരിച്ചു. പ്രഭുക്കന്മാരുടെ വസ്തുവകകൾ പണ്ടാരവകയിലേക്കു ചേർത്ത് അവരെ തരം താഴ്ത്തി. ദേവസ്വം ഭരണം സർക്കാർ നേരിട്ട് ഏറ്റെടുത്തു.

ഗതാഗതം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. നാടു നീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിൻകാട് വെട്ടിത്തെളിച്ച് മൈതാനമാക്കിയതും അതു നാട്ടുകാർക്ക് സഞ്ചരിക്കാൻ യോഗ്യമാക്കിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. അതിനാൽ ഇദ്ദേഹത്തെ തൃശൂർ നഗരത്തിന്റെ ശില്പി എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിവുറ്റ ഭരണാധികാരി തന്ത്രശാലിയായ ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹമാണ് തൃശൂർ പൂരം ആരംഭിച്ചത്. കൊച്ചി രാജ്യചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ എന്നപോലെയാണ്.

ശക്തൻ തമ്പുരാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആധുനിക കൊച്ചിയുടെ പിതാവ് - ശക്തൻ തമ്പുരാൻ
■ കൊച്ചി ഭരിച്ച പ്രശസ്തനായ ഭരണാധികാരി - ശക്തൻ തമ്പുരാൻ
■ ശക്തൻ തമ്പുരാൻ എന്ന പേരിൽ കൊച്ചിയിൽ ഭരണം നടത്തിയത് - രാമവർമ്മ ഒൻപതാമൻ
■ പൂരംകൊണ്ട് പ്രസിദ്ധമായ തേക്കിൻ കാട് മൈതാനത്തിനും വടക്കുംനാഥ ക്ഷേത്രത്തിനും ചുറ്റുമായി തൃശൂർ പട്ടണം പണികഴിപ്പിച്ചത് - ശക്തൻ തമ്പുരാൻ
■ കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത് - ശക്തൻ തമ്പുരാൻ
■ കൊച്ചിയിലെ മാർത്താണ്ഡവർമ എന്നു വിശേഷിപ്പിക്കപ്പെടുന്നത് - ശക്തൻ തമ്പുരാൻ
■ തൃശൂർ മ്യൂസിയം ആരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു - ശക്തൻ തമ്പുരാൻ
■ ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത് - തൃശൂർ
■ തൃശൂർ നഗരത്തിന്റെ ശില്പി - ശക്തൻ തമ്പുരാൻ
■ കൊച്ചി നാട്ടുരാജ്യത്തെ ഭരണസംവിധാനം ക്രമീകൃതമാക്കിയ രാജാവ് - ശക്തൻ തമ്പുരാൻ
■ പഴശ്ശി രാജാവ് അന്തരിച്ച അതേവർഷം (1805ൽ) അന്തരിച്ച കൊച്ചി രാജാവ് - ശക്തൻ തമ്പുരാൻ
■ തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി - ശക്തൻ തമ്പുരാൻ
■ ശക്തൻ തമ്പുരാന്റെ സമകാലീനനും സുഹൃത്തുമായിരുന്ന തിരുവിതാംകൂർ ഭരണാധികാരി - ധർമരാജ

No comments:

]]>
Powered by Blogger.