Rulers of Kerala | Chithira Thirunal Balarama Varma

Rulers of Kerala | Chithira Thirunal Balarama Varma
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (Chithira Thirunal Balarama Varma)

ജനനം: 1912 നവംബർ 7

മരണം: 1991 ജൂലൈ 20

1912-ൽ കിളിമാനൂർ രവിവർമ കൊച്ചുകോയിത്തമ്പുരാന്റെയും മഹാറാണി സേതുപാർവതിഭായിയുടെയും മകനായി ചിത്തിര തിരുനാൾ ബാലരാമവർമ തിരുവനന്തപുരത്ത് ജനിച്ചു. 1931 നവംബർ 6-ന് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവായി. തിരുവിതാംകൂർ നിയമനിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസ്സംബ്ലി (അധോസഭ), ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവയ്ക്ക് രൂപം നൽകി. ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ വ്യവസായവത്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി വ്യവസായശാലകൾ തിരുവനന്തപുരത്ത് തുടങ്ങി. ടൈറ്റാനിയം, ട്രാവൻകൂർ സിറാമിക്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, അലൂമിനിയം ഫാക്ടറികൾ, ട്രാവൻകൂർ റയോൺസ്, പബ്ലിക് ട്രാവൻകൂർ റബ്ബർ വർക്സ്, പുനലൂർ പ്ലൈവുഡ് ഫാക്ടറി, ഏലൂർ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് എന്നിവ ചില ഉദാഹരണങ്ങളാണ്.

തിരുവിതാംകൂർ സർവകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), തിരുവനന്തപുരം വിമാനത്താവളം, മുംബൈയ്ക്ക് ആദ്യ വിമാന സർവീസ്, തേക്കടി വന്യജീവി മൃഗസംരക്ഷണ കേന്ദ്രം, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ, പബ്ലിക് സർവീസ് കമ്മിഷൻ, സ്വാതി തിരുനാൾ സംഗീത കോളേജ്, ശ്രീചിത്രാ ആർട്ട് ഗാലറി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആയുർവേദ കോളേജ്, തിരുവനന്തപുരം ഹോമിയോപ്പതി കോളേജ് എന്നിവ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പള്ളിവാസലിൽ 1940-ൽ ആദ്യ ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് ബാലരാമവർമയുടെ കാലത്താണ്. കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതും അദ്ദേഹം തന്നെ. 1936 നവംബർ 12-ന് പുറപ്പെടുവിച്ച ഈ വിളംബരം വഴി അയിത്തജാതിയിൽ പെട്ടവർക്ക് ക്ഷേത്രദർശനം സാധ്യമായി. 1937-ൽ തിരുവിതാംകൂർ സർവകലാശാല, ചിത്രാലയം ആർട്ട് ഗാലറി, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവ സ്ഥാപിച്ചതും 1935-ൽ പബ്ലിക് സർവീസ് കമ്മീഷണറെ നിയമിച്ചതും ബാലരാമവർമ്മയായിരുന്നു.

1943-ൽ തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ചത് ചിത്തിര തിരുനാളിന്റെ ഭരണകാലത്താണ്. 1949-ൽ തിരു-കൊച്ചി സംസ്ഥാന രൂപീകരണസമയത്ത് ചിത്തിരതിരുനാൾ രാജപ്രമുഖനായി. 1956 നവംബർ ഒന്നിന് സ്വതന്ത്രകേരളം പിറവി കൊള്ളുന്നതുവരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 1991ൽ കവടിയാർ കൊട്ടാരത്തിൽ വച്ച് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങി. യാതൊരു ആഡംബരവുമില്ലാതെ, തികച്ചും സാധാരണ പൗരനായി ജീവിച്ച രാജാവായിരുന്നു ബാലരാമവർമ്മ. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ 1991 നവംബർ 7-നാണ് ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയത്.

ചിത്തിര തിരുനാളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌
■ തിരു-കൊച്ചിയില്‍ രാജപ്രമുഖ പദവി വഹിച്ച ഏക ഭരണാധികാരി
■ രണ്ടാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ രാജാവ്
■ ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
■ സമുദ്രയാത്ര നടത്തുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്ത ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
■ തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന്‌ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്‌
■ ഏത്‌ രാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്നത്‌
■ 1943-ല്‍ തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിതമായത്‌ ഏത്‌ രാജാവിന്റെ കാലത്താണ്
■ കുണ്ടറ കളിമണ്‍ ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴസ്‌ ആന്റ്‌ കെമിക്കല്‍സ്‌ മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിവില്‍ വന്നത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌
■ പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരു കൊച്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ രാജപ്രമുഖന്‍ എന്ന നിലില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ നല്‍കിയത്‌
■ സാഹിത്യ അക്കാദമി തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്തതാര്
■ ഏത്‌ രാജാവാണ്‌ പഞ്ചവടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്
■ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1938 മുതൽ 1947 വരെ ഉത്തരവാദഭരണ പ്രക്ഷോഭം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌
■ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ഏത്‌ രാജാവിന്റെ കാലത്താണ്‌
■ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്‌, പുനലൂര്‍ പ്ലൈവുഡ്‌ ഫാക്ടറി മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിലവില്‍ വന്നത്‌ ഏത്‌ രാജാവിന്റെ കാലത്താണ്
■ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ ചാന്‍സലര്‍
■ 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല ഏത്‌ രാജാവിന്റെ കാലത്താണ് സ്ഥാപിതമായത്
■ നിയമനിര്‍മ്മാണ സഭക്ക്‌ ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേററ്‌ കൗണ്‍സില്‍ എന്ന ഉപരിസഭയും ആവിഷ്ക്കരിച്ച്‌ ദ്വിമണ്ഡല സംവിധാനമാക്കിയ തിരുവിതാംകൂര്‍ രാജാവ്‌
■ പുന്നപ്ര വയലാര്‍ സമരകാലത്ത്‌ തിരുവിതാംകൂര്‍ രാജാവ്‌
■ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെ വന്യജീവി സങ്കേതവുമായ തേക്കടി (പെരിയാർ) വന്യജീവി സങ്കേതം 1934 ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്‌
■ തിരുകൊച്ചിയിൽ രാജപ്രമുഖസ്ഥാനം (1949-56) വഹിച്ച രാജാവ്
■ ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പു വെച്ച തിരുവിതാംകൂർ രാജാവ്
■ 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്
■ അവസാനത്തെ തിരുവിതാംകൂർ രാജാവ്
■ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്
■ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസ് (1938) ആരംഭിച്ചത് ആരുടെ ഭരണകാലത്ത്
■ പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി
■ തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത്
■ 1940ൽ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയത്
■ 1938ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയത്
■ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്
■ തിരു-കൊച്ചിയിലെ "രാജപ്രമുഖ്" സ്ഥാനം വഹിച്ചത്
■ തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള സാഹിബ് ആരുടെ ദിവാനായിരുന്നു
■ പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം (1947 സെപ്റ്റംബർ 4) നടത്തിയ തിരുവിതാംകൂർ രാജാവ്
■ തിരുവിതാംകൂറിന്റെ വ്യവസായവത്കരണത്തിന്റെ പിതാവ് (വിശേഷിപ്പിച്ചത് - എ.ശ്രീധരമേനോൻ)
■ ചിത്രതിരുനാളിന്റെ ഔദ്യോഗിക വസതി - കവടിയാർ കൊട്ടാരം
■ വർക്കലത്തുരപ്പ് നിർമ്മിച്ച ദിവാൻ - ശേഷയ്യ ശാസ്ത്രി
■ തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ - പി.ജി.എൻ.ഉണ്ണിത്താൻ (ആക്ടിങ്)
■ തിരുവിതംകൂറിൽ രൂപംകൊണ്ട പുതിയ നിയമനിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് - 1948 മാർച്ച് 20
■ പുതിയ നിയമനിർമ്മാണസഭയിലെ അംഗങ്ങളുടെ എണ്ണം - 120
■ പുതിയ നിയമനിർമ്മാണസഭയുടെ ആദ്യ അധ്യക്ഷൻ - എ.കെ.ജോൺ
■ തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപംകൊണ്ടത് - 1949 ജൂലൈ 1
■ തിരു-കൊച്ചി രൂപീകരണസമയത്തെ കൊച്ചി രാജാവ് - പരീക്ഷിത്ത് തമ്പുരാൻ

No comments:

]]>
Powered by Blogger.