Metals & Non Metals | Zinc | GK Boys

Metals & Non Metals | Zinc | GK Boys
സിങ്ക് (Zinc Metal)

പണ്ടുകാലംതൊട്ടേ മനുഷ്യനു പരിചയമുള്ള ഒരു ലോഹമാണ് സിങ്ക്. ആവർത്തനപ്പട്ടികയിൽ സംക്രമണലോഹ മൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. സിങ്കിനെ നാകം എന്നും വിളിക്കാറുണ്ട്. സിങ്കിന്റെ പ്രധാന അയിരാണ് സിങ്ക് ബ്ലെൻഡ് (ZnS), കലാമിൻ (ZnCO3), സിങ്ക് ഓക്‌സൈഡ് (ZnO) എന്നിവ സിങ്കിന്റെ ധാതുക്കളാണ്. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന സംയുക്തമാണ് ഹൈഡ്രേറ്റഡ് സിങ്ക് സൾഫേറ്റ് (ZnSO4.7H2O). സിങ്ക് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം ഹൈഡ്രജൻ ആണ്. ലിതോപോൺ എന്ന വെളുത്ത വർണവസ്തുവിലെ ഘടകങ്ങൾ സിങ്ക് സൾഫൈഡും ബേരിയം സൾഫേറ്റും ആണ്. ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയയാണ് ഗാൽവനൈസേഷൻ. ചില ക്രീമുകൾ, ഓയിന്റ്മെന്റുകൾ പിച്ചള പോലുള്ള ലോഹസങ്കരങ്ങളുടെ നിർമാണം എന്നിവയിലൊക്കെ സിങ്ക് ഉപയോഗിക്കുന്നു.
സിങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ സിങ്കിന്റെ അറ്റോമിക നമ്പർ - 30
■ നാകം എന്നറിയപ്പെടുന്നത് - സിങ്ക്
■ ഇലക്ട്രിക്കൽ പ്ലഗുകളും വാതിൽ പിടികളും ഒക്കെ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് പിച്ചള. ഇതിൽ ഏതൊക്കെ ലോഹങ്ങളാണുള്ളത്? - കോപ്പർ, സിങ്ക്
■ സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹങ്ങൾ - സിങ്ക്, മെർക്കുറി
■ ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
■ 'തത്വചിന്തകന്റെ കമ്പിളി' എന്നറിയപ്പെടുന്നത് - സിങ്ക് ഓക്‌സൈഡ് (ചൈനീസ് വൈറ്റ്)
■ പൗഡർ, ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്‌സൈഡ്
■ റബ്ബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്‌സൈഡ്
■ പെയിന്റിലെ വെളുത്ത വർണകമായി ഉപയോഗിക്കുന്നത് - സിങ്ക് ഓക്‌സൈഡ്
■ റോഡന്റിസൈഡ് (ഏലി വിഷം) ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ - സിങ്ക് ഫോസ്‌ഫൈഡ്, ആഴ്‌സനിക് സൾഫൈഡ്
■ വൈറ്റ് വിട്രിയോൾ ഒരു സിങ്ക് സംയുക്തമാണ്. എന്താണിത് - സിങ്ക് സൾഫൈഡ് (ZnSO4)
■ കലാമിൻ ലോഷനായി ഉപയോഗിക്കുന്നത് - സിങ്ക് കാർബണേറ്റ്
■ എന്താണ് 'ജർമൻ സിൽവർ' - കോപ്പർ, നിക്കൽ, സിങ്ക് എന്നിവയുടെ സംയുക്തം
■ അമേരിക്കയിൽ 'റെഡ് ബ്രാസ്' എന്നറിയപ്പെടുന്ന ലോഹസങ്കരമാണ് ഗൺമെറ്റൽ. ഇതിലെ ലോഹങ്ങൾ ഏതൊക്കെ - കോപ്പർ, ടിൻ, സിങ്ക്
■ സ്വർണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങളുണ്ടാക്കാൻ കോപ്പറും സിങ്കും ചേർത്ത് ഒരു ലോഹസങ്കരം ഉപയോഗിക്കാറുണ്ട്. ഇതിന്റെ പേരെന്ത് - ഡച്ച് മെറ്റൽ




No comments:

]]>
Powered by Blogger.