Metals & Non Metals | Tungsten | GK Boys

Metals & Non Metals | Tungsten | GK Boys
ടങ്സ്റ്റൺ (Tungsten)

ഒരു സംക്രമണ ലോഹ മൂലകമാണ് ടങ്സ്റ്റൺ. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹമാണ് ടങ്സ്റ്റൺ. ഭാരമുള്ള കല്ല് എന്നർഥം വരുന്ന ടങ്, സ്റ്റെൻ എന്നീ വാക്കുകളിൽനിന്നാണ് ടങ്സ്റ്റൺ എന്ന പേരു വന്നത്. വോൾഫ്രം എന്ന ജർമൻ വാക്കിൽനിന്നാണ് W എന്ന പ്രതീകം വന്നത്. വോൾഫ്രാമൈറ്റ്, ഷീലൈറ്റ് എന്നിവ ടങ്സ്റ്റണിന്റെ അയിരുകളാണ്. വൈദ്യുത ബൾബുകളിലെ ഫിലമെന്റ് നിർമിക്കാൻ ഈ ലോഹം ഉപയോഗിക്കുന്നു. 3422 ഡിഗ്രി സെൽഷ്യസ് ആണ് ഈ ലോഹത്തിന്റെ ഉരുകൽ നില. ചില സങ്കര സ്റ്റീലുകളുടെ നിർമാണത്തിലും ടങ്സ്റ്റൺ ഉപയോഗിക്കുന്നു. ടങ്സ്റ്റണും അതിന്റെ ലോഹസങ്കരങ്ങളും ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ആർക്ക് വെൽഡിങ് ഇലക്ട്രോഡുകളിലും ഫർണസുകളിലുമൊക്കെ ഉപയോഗിക്കുന്നു.
ടങ്സ്റ്റണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം - ടങ്സ്റ്റൺ
■ ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകമേത് - ടങ്സ്റ്റൺ
■ ഏറ്റവും കൂടുതൽ വലിച്ചുനീട്ടാൻ കഴിയുന്ന രണ്ടാമത്തെ (സ്വർണം കഴിഞ്ഞാൽ) ലോഹമേത് - ടങ്സ്റ്റൺ
■ ഏത് മൂലകത്തിന്റെ പ്രതീകമാണ് W - ടങ്സ്റ്റൺ
■ ഏത് ലോഹത്തിന്റെ അയിരുകളാണ് വോൾഫ്രാമൈറ്റ്, ഷീലൈറ്റ് - ടങ്സ്റ്റൺ
■ വൈദ്യുത ബൾബിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ




No comments:

]]>
Powered by Blogger.