Metals & Non Metals | Titanium | GK Boys

Metals & Non Metals | Titanium | GK Boys
ടൈറ്റാനിയം (Titanium)

ഭാവി ലോഹം എന്നറിയപ്പെടുന്ന മൂലകമാണിത്. ഒരു സംക്രമണ ലോഹമൂലകമാണ് ടൈറ്റാനിയം. ഗ്രീക്ക് ഇതിഹാസങ്ങളിലെ ഭൂമിപുത്രനായ ടൈറ്റന്റെ പേരിൽനിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്. ചന്ദ്രനിലെ പാറകളിൽ ധാരാളം ടൈറ്റാനിയം അടങ്ങിയിട്ടുണ്ട്. ഇൽമനൈറ്റ് (FeTiO3), റുടൈൽ (TiO2) എന്നിവ ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകളാണ്. റുടൈലിന്റെ നിരോക്സീകരണത്തിലൂടെയും ടൈറ്റാനിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെയും ഈ ലോഹം വേർതിരിച്ചെടുക്കാം.

വെളുത്ത വർണവസ്തുവായി ഉപയോഗിക്കുന്ന ടൈറ്റാനിയം സംയുക്തമാണ് ടൈറ്റാനിയം ഡൈ ഓക്‌സൈഡ്. ഇത് ടൈറ്റാനിയം വൈറ്റ് എന്ന പേരിൽ അറിയപ്പെടുന്നു. ഉരുക്കിനോളം കാഠിന്യമുള്ളതും എന്നാൽ പകുതി ഭാരം മാത്രമുള്ളതുമായ ലോഹമാണ് ടൈറ്റാനിയം. 1950 കൾ മുതൽ ഇത് ചെലവുകുറഞ്ഞ രീതിയിൽ ഖനനം ചെയ്തെടുക്കാൻ തുടങ്ങിയിട്ടുണ്ട്. വിമാനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരങ്ങളിൽ പ്രധാന ഘടകമാണ് ടൈറ്റാനിയം.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ടൈറ്റാനിയത്തിന്റെ അറ്റോമിക് നമ്പർ - 22
■ ടൈറ്റാനിയം കണ്ടുപിടിച്ചതാര് - വില്യം ഗ്രിഗർ
■ ടൈറ്റാനിയം കണ്ടുപിടിച്ച വർഷം - 1791
■ ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് - ടൈറ്റാനിയം
■ അത്ഭുത ലോഹം എന്നറിയപ്പെടുന്നത് - ടൈറ്റാനിയം
■ ടൈറ്റാനിയം നാമകരണത്തിന് അടിസ്ഥാനം - ഗ്രീക്ക് പുരാണങ്ങളിലെ ഭൂമിപുത്രനായ ടൈറ്റന്റെ പേരിൽനിന്നും നാമകരണം ചെയ്ത ലോഹം
■ കേരളത്തിൽ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാതു - ഇൽമനൈറ്റ്
■ വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം - ടൈറ്റാനിയം
■ അധികം ഭാരമില്ലെങ്കിലും വളരെ ഉറപ്പുള്ള ഈ ലോഹം ബഹിരാകാശ വാഹനങ്ങളും മറ്റും നിർമിക്കാൻ ഉപയോഗിക്കുന്നു. ആറ്റമിക് നമ്പർ 22 ഉള്ള ഈ ലോഹത്തിന്റെ പേരെന്ത്? - ടൈറ്റാനിയം
■ വെൺമയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം - ടൈറ്റാനിയം ഡയോക്‌സൈഡ്
■ ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ് - തിരുവനന്തപുരം
■ കരിമണലിൽ നിന്നും ലഭിക്കുന്ന ധാതു നിക്ഷേപം - മോണോസൈറ്റ്, ഇൽമനൈറ്റ്
■ ഏത് ലോഹത്തിന്റെ അയിരാണ് ഇൽമനൈറ്റ് - ടൈറ്റാനിയം
■ ചന്ദ്രനിലെ പാറകളിൽ ധാരാളം അടങ്ങിയിട്ടുള്ള ലോഹം - ടൈറ്റാനിയം
■ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറിയുടെ ആസ്ഥാനം - കൊല്ലം ജില്ലയിലെ ചവറ




No comments:

]]>
Powered by Blogger.