Metals & Non Metals | Sodium | GK Boys

Metals & Non Metals | Sodium | GK Boys
മാസോഡിയം (Sodium)

ഭൂമിയിൽ ഏറ്റവും കൂടുതലുള്ള നാലാമത്തെ ലോഹമാണ് സോഡിയം. ആവർത്തനപ്പട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളുടെ (ആൽക്കലി ലോഹങ്ങൾ) കൂട്ടത്തിലാണു സോഡിയത്തിന്റെ സ്ഥാനം. വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം എന്ന വിശേഷണമുള്ള ലോഹമാണു സോഡിയം. ഇതു മണ്ണെണ്ണയിലാണു സൂക്ഷിക്കുന്നത്. സോഡാനം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് മൂലകത്തിനു സോഡിയം എന്ന പേരു വന്നത്. സോഡിയത്തിന്റെ ലാറ്റിൻ നാമമായ നേട്രിയത്തിൽ നിന്നാണ് Na എന്ന പ്രതീകം വന്നത്. സോഡിയം ക്ലോറൈഡിന്റെ വൈദ്യുത വിശ്ശേഷണത്തിലൂടെയാണ് സോഡിയം വേർതിരിച്ചെടുക്കുന്നത്. ഒരു ബ്ലേഡ് കൊണ്ടു മുറിച്ചെടുക്കാൻ കഴിയുന്നതിനാൽ സോഡിയത്തെ മൃദുലോഹം എന്നു വിളിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓസ്‌മോട്ടിക് മർദനിയന്ത്രണത്തിലും ചില എൻസൈമുകളുടെ പ്രവർത്തനത്തിലുമൊക്കെ സോഡിയത്തിനു പങ്കുണ്ട്.


സോഡിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ചിലി സോൾട്ട് പീറ്റർ എന്നറിയപ്പെടുന്നത് - സോഡിയം നൈട്രേറ്റ്
■ വാഷിങ് സോപ്പ് നിർമാണത്തിൽ ധാരാളമായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്
■ ഗ്ലാസ് നിർമാണത്തിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം കാർബണേറ്റ്
■ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തങ്ങൾ - കറിയുപ്പ്, അപ്പക്കാരം, അലക്കുകാരം
■ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സോഡിയം സംയുക്തം - ഉപ്പ് (സോഡിയം ക്ലോറൈഡ്)
■ കറിയുപ്പിന്റെ രാസനാമം - സോഡിയം ക്ലോറൈഡ്
■ അപ്പക്കാരത്തിന്റെ രാസനാമം - സോഡിയം ബൈകാർബണേറ്റ്
■ അലക്കുകാരത്തിന്റെ രാസനാമം - സോഡിയം കാർബണേറ്റ്
■ സോഡിയത്തിന്റെ പ്രതീകം - Na
■ സോഡിയത്തിന്റെ അറ്റോമിക നമ്പർ - 11
■ 'വാഷിംഗ് സോഡ' എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം കാർബണേറ്റ്
■ പേപ്പർ, പെയിന്റ് നിർമാണം എന്നിവയിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം കാർബണേറ്റ്
■ സോഡിയം കാർബണേറ്റ് നിർമ്മിക്കുന്ന പ്രക്രിയ - സോൾവെ പ്രോസസ്
■ ഗ്ലാസ്, സോപ്പ്, ബൊറക്സ്, കാസ്റ്റിക് സോഡ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം കാർബണേറ്റ്
■ കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്
■ പെട്രോളിയം റിഫൈനിംഗ്, ബോക്സൈറ്റ് ശുദ്ധീകരണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്
■ ത്വക്ക് രോഗങ്ങൾക്ക് ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ബൈ കാർബണേറ്റ്
■ അഗ്നിശമനികളിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ബൈ കാർബണേറ്റ്
■ ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന രാസവസ്തു - സോഡിയം ബെൻസോയേറ്റ്
■ ബ്ലഡ് ബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കുവാൻ ചേർക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ്
■ 'ബേക്കിങ് സോഡ' എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ബൈ കാർബണേറ്റ്
■ വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം സിലിക്കേറ്റ്
■ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ - സോഡിയം, പൊട്ടാസ്യം
■ വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ - സോഡിയം, പൊട്ടാസ്യം
■ മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലോഹങ്ങൾ - സോഡിയം, പൊട്ടാസ്യം
■ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹങ്ങൾ - സോഡിയം, പൊട്ടാസ്യം
■ ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ വെടിമരുന്നിനോടൊപ്പം ചേർക്കുന്ന ലോഹ ലവണം - സോഡിയം ലവണം
■ കടൽവെള്ളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലവണം - സോഡിയം ക്ലോറൈഡ്
■ സോഡിയം ഉൽപാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് - ക്ലോറിൻ
■ സയനൈഡ് വിഷബാധയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന രാസവസ്തു - സോഡിയം തയോസൾഫേറ്റ്
■ ഫോട്ടോഗ്രാഫിക് ഫിലിമിൽ ഫിക്സർ ആയി ഉപയോഗിക്കുന്നത് - ഹൈപ്പോ (സോഡിയം തയോ സൾഫേറ്റ് / തയോ)
■ കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിക്കുന്നത് - സോഡിയം അസൈഡ്
■ സോഡിയം ലോഹം ജലത്തിൽ ഇട്ടാൽ ഹൈഡ്രജൻ ഉണ്ടാകും. ഈ പ്രവർത്തനം കൊണ്ടുണ്ടാവുന്ന രണ്ടാമത്തെ ഉൽപ്പന്നം - സോഡിയം ഹൈഡ്രോക്സൈഡ്
■ സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന സെൽ - കാസ്റ്റ്നർ - കെൽനർ സെൽ
■ സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം - സോഡിയം പെറോക്‌സൈഡ്
■ അന്തർവാഹിനികളിൽ വായു ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന സംയുക്തം - സോഡിയം പെറോക്‌സൈഡ്
■ ന്യൂക്ലിയർ റിയാക്ടറുകളിൽ കൂളന്റ് ആയി ഉപയോഗിക്കുന്നത് - ലിക്വിഡ് സോഡിയം
■ വ്യാവസായിക പ്രക്രിയയിലൂടെ ലഭിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം കാർബണേറ്റ് - ബ്ലാക്ക് ആഷ്
■ റോഡിലെ മഞ്ഞുരുകി മാറ്റാൻ ഉപയോഗിക്കുന്നത് - സോഡിയം ക്ലോറൈഡ്
■ ഫെർട്ടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം - സോഡിയം നൈട്രേറ്റ്
■ സോഡിയം ബൈകാർബണേറ്റിന്റെയും ടാർട്ടാറിക് ആസിഡിന്റെയും മിശ്രിതം - ബേക്കിങ് പൗഡർ
■ സോഡാ ആഷിന്റെ രാസനാമം - സോഡിയം കാർബണേറ്റ്
■ ബ്രൈൻ രാസനാമം - സോഡിയം ക്ലോറൈഡ് ലായിനി




No comments:

]]>
Powered by Blogger.