Metals & Non Metals | Silver | GK Boys

Metals & Non Metals | Silver | GK Boys
വെള്ളി (Silver)

ആഭരണങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ, വിവിധ ലോഹസങ്കരങ്ങൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ വെള്ളി ഉപയോഗിക്കുന്നു. ആവർത്തനപ്പട്ടികയിൽ സംക്രമണ ലോഹങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. സിൽവറിന്റെ ലാറ്റിൻ പേരായ ആർജെന്റത്തിൽനിന്നാണ് Ag എന്ന പ്രതീകം വന്നത്. രാസപ്രവർത്തനശേഷി കുറവായതുകൊണ്ടു പ്രകൃതിയിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹമാണു വെള്ളി. ഇതിനെ ഉൽക്കൃഷ്ടലോഹം എന്നു വിളിക്കാറുണ്ട്. സിൽവർ ഗ്ലാൻസ് അഥവാ ആർജെന്ററ്റ് അയിരിൽ നിന്നു മക് ആർതർ സയനൈഡ് പ്രക്രിയയിലൂടെയാണ് വെള്ളി വേർതിരിച്ചെടുക്കുന്നത്.

കൃതിമ മഴ പെയ്യിക്കാനുപയോഗിക്കുന്ന സംയുക്തമാണ് സിൽവർ അയഡൈഡ്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ വിഘടനം സംഭവിക്കുന്ന ഒരു സിൽവർ സംയുക്തമാണ് സിൽവർ ബ്രോമൈഡ്. സിൽവർ ഹൈഡ്രജൻ സൾഫൈഡുമായി പ്രവർത്തിച്ച് കറുപ്പു നിറമുള്ള സിൽവർ സൾഫൈഡ് രൂപം കൊള്ളുന്നു. ഹോൺ സിൽവർ എന്നറിയപ്പെടുന്നത് സിൽവർ ക്ലോറൈഡ് ആണ്. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്ന സംയുക്തം സിൽവർ നൈട്രേറ്റ് ആണ്. സിൽവർ നാനോകണങ്ങൾക്ക് അണുനാശക ശേഷിയുണ്ട്.
വെള്ളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഡിജിറ്റൽ ഫോട്ടോഗ്രഫി വരുന്നതിനു മുൻപ് ഫോട്ടോഗ്രഫിയിൽ ഒരു ലോഹസംയുക്തം വ്യാപകമായി ഉപയോഗിച്ചിരുന്നു. ലോഹമേത്? - വെള്ളി (സിൽവർ ബ്രോമൈഡ്)
■ ഏറ്റവും നല്ല ചാലകലോഹം - വെള്ളി
■ പ്രകൃതിയിലുള്ള മൂലകങ്ങളിൽ 75 ശതമാനവും ഈ നിറത്തിലാണ് കാണപ്പെടുന്നത്. നിറമേത്? - വെള്ളിനിറം
■ 'അർജെന്റം' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആറ്റമിക് നമ്പർ 47 ഉള്ള മൂലകത്തിന് അതിന്റെ പ്രതീകമായ Ag കിട്ടിയത്. മൂലകമേത്? - സിൽവർ
■ ഏറ്റവും നല്ല വെദ്യുതചാലകവും താപചാലകവുമായ ലോഹം - വെള്ളി
■ വെള്ളിയുടെ കൂടെ പ്രധാനമായും കോപ്പർ ചേർത്തുണ്ടാക്കുന്ന ഈ ലോഹസങ്കരം ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു. ഏത് പേരിലാണ് ഇത് അറിയപ്പെടുന്നത്? - സ്‌റ്റെർലിംഗ്‌ സിൽവർ
■ വെള്ളി ലോഹത്തിന്റെ ഒരു സംയുക്തം കൃതിമമഴ ഉണ്ടാക്കാൻ മേഘങ്ങളിൽ വിതറാറുണ്ട്. ഇതിന്റെ പേരെന്ത്? - സിൽവർ അയഡൈഡ്
■ പ്രകൃതിയിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു കുലീന ലോഹം - വെള്ളി
■ പല്ലിലെ പോടുകൾ അടയ്ക്കുവാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം - സിൽവർ അമാൽഗം
■ വെള്ളിയുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ്
■ വെള്ളിയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര - ഹാൾ മാർക്ക്
■ വെള്ളിയുടെ അയിര് - ആർജെന്ററ്റ്
■ ആർജെന്ററ്റ് അയിരിൽ നിന്നും വെള്ളി വേർതിരിച്ചെടുക്കുന്ന പ്രക്രിയ - മക് ആർതർ സയനൈഡ് പ്രക്രിയ
■ വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ
■ വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം - മെക്സിക്കോ
■ വെള്ളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം - അമേരിക്ക




No comments:

]]>
Powered by Blogger.