Metals & Non Metals | Potassium | GK Boys

Metals & Non Metals | Potassium | GK Boys
ഫ്രാൻസിയം (Francium)

ലിഥിയം കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ ലോഹമാണ് പൊട്ടാസ്യം. 1807-ൽ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ സർ ഹംഫ്രി ഡേവി ആദ്യമായി പൊട്ടാസ്യത്തെ ശുദ്ധമായ ലോഹമായി വേർതിരിച്ചു. പൊട്ടാഷ് എന്ന വാക്കിൽ നിന്നാണ് പൊട്ടാസ്യയത്തിന് ആ പേര് കിട്ടിയത്. ആവർത്തനപ്പട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളുടെ കൂട്ടത്തിലാണ് പൊട്ടാസ്യത്തിന്റെ സ്ഥാനം. മൂന്നാമത്തെ ആൽക്കലി ലോഹമാണ് പൊട്ടാസ്യം.

പൊട്ടാസ്യം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. പൊട്ടാസ്യം എല്ലായ്പ്പോഴും മറ്റ് മൂലകങ്ങളുമായി കൂടിച്ചേർന്നാണിരിക്കുന്നത്. പൊട്ടാസ്യം ഓക്സിജനുമായി ചേർന്ന് പൊട്ടാസ്യം മോണോക്സൈഡും പൊട്ടാസ്യം പെറോക്സൈഡും ഉണ്ടാക്കുന്നു. വെള്ളി നിറത്തിലുള്ള ഏറ്റവും മൃദുവായ ലോഹമാണിത്. കാർനലൈറ്റ്, സിൽവൈറ്റ് തുടങ്ങിയ ധാതുക്കളുടെ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. കത്തി ഉപയോഗിച്ച് മുറിക്കാൻ കഴിയുന്നത്ര മൃദുവായ ലോഹമാണ് പൊട്ടാസ്യം.


പൊട്ടാസ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ലൈലാക് നിറം ലഭിക്കുന്നതിന് കരിമരുന്നു പ്രയോഗത്തിൽ ഉപയോഗിക്കുന്ന ലോഹം - പൊട്ടാസ്യം
■ ഏത് മൂലകത്തിന്റെ ലാറ്റിൻ നാമമാണ് കാലിയം - പൊട്ടാസ്യം
■ ഏത് മൂലകത്തിന്റെ പ്രതീകമാണ് K - പൊട്ടാസ്യം
■ സോഡിയത്തെ കൂടാതെ മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹം - പൊട്ടാസ്യം
■ നൈറ്ററിന്റെ രാസനാമം - പൊട്ടാസ്യം നൈട്രേറ്റ്
■ ഇന്തുപ്പ് (ഹാലൈഡ് സാൾട്ട്) രാസനാമം - പൊട്ടാസ്യം ക്ലോറൈഡ്
■ കാസ്റ്റിക് പൊട്ടാഷ് രാസനാമം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ പൊട്ടാഷ് രാസനാമം - പൊട്ടാസ്യം കാർബണേറ്റ്
■ റോഷല്ലെ സാൾട്ട് രാസനാമം - പൊട്ടാസ്യം സോഡിയം ടാർട്രേറ്റ് ടെട്രാഹൈഡ്രേറ്റ്
■ രക്തസമ്മർദ രോഗികൾ കറിയുപ്പിനു പകരം ഉപയോഗിക്കുന്നത് - ഇന്തുപ്പ്
■ ഫെർട്ടിലൈസർ ആയി ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ക്ലോറൈഡ്
■ സോഫ്റ്റ് സോപ്പ് (ലിക്വിഡ് സോപ്പ്) നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ ആൽക്കലൈൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം - നൈറ്റർ
■ 'ഇന്ത്യൻ സാൾട്ട് പീറ്റർ' എന്നറിയപ്പെടുന്നത് - പൊട്ടാസ്യം നൈട്രേറ്റ്
■ ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം - പൊട്ടാസ്യം
■ പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം - ഹൈഡ്രജൻ
■ ബാത്തിങ് സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം പെർമാംഗനേറ്റ്
■ പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന വാതകം - ഓക്‌സിജൻ
■ ബദാമിന്റെ മണമുള്ള വിഷവസ്തു - പൊട്ടാസ്യം സയനൈഡ്
■ പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ - 19




No comments:

]]>
Powered by Blogger.